ഉപ്പും മുളകും ഉണ്ടായിരുന്നെങ്കിൽ അടിപൊളി! മഞ്ഞ് വാരി കഴിച്ച് ചാക്കോച്ചനും ജിസ് ജോയിയും
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ചാക്കോബോബന്റേയും സംവിധായകൻ ജിസ്ജോയിയുടേയും മഞ്ഞ് തിന്നുന്ന വീഡിയോ ആണ്. നല്ല വിശപ്പുണ്ടെന്ന് പറഞ്ഞ് ചാക്കോച്ചനും ജിസ് ജോയ്യും മഞ്ഞ് വാരി കഴിക്കുകയാണ്. ചാക്കോച്ചൻ തന്നെയാണ് കശ്മീരിൽ നിന്നുള്ള ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയി പങ്കുവെച്ചിരിക്കുന്നത്.

വളരെ കൂളായി മഞ്ഞ് വാരി കഴിക്കുന്ന താരങ്ങളെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുറച്ച് ഉപ്പും മുളകും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ എന്ന് ചാക്കോച്ചൻ. എന്നാ മഞ്ഞിനൊപ്പം വല്ല കാരയ്ക്കയോ പേരക്കയോ കിട്ടിയിരുന്നെങ്കിൽ നന്നായേനെ എന്ന ജിസ് ജോയിയും പറയുന്നുണ്ട്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
വിജയ് സൂപ്പറും പൗർണ്ണമിയ്ക്ക് ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരിൽ പൂർത്തിയായിട്ടുണ്ട്. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, മേജർ രവി. സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു ക്കുറുപ്പ്, അലന്‍സിയര്‍, ബേസില്‍ ജോസഫ്, പ്രേംപ്രകാശ്, ലെന, കെപിഎസി ലളിത, ശ്രീ രഞ്ജിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് നായിക. ബോബി-സഞ്ജയ് യുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത സംവിധായകൻ ജിസ് ജോയ് തന്നെയാണ്.ജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications