പ്രിയ കാരണം ആ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ എനിക്ക് നഷ്ടമായി, തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

By Prashant V R

മലയാളത്തിലെ ഏവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിതത്തിലൂടെ മോളിവുഡിലേക്ക് എത്തിയ നടന് ആരാധകര്‍ ഏറെയാണ്. റൊമാന്റിക്ക് ഹീറോയില്‍ നിന്നും മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായും ചാക്കോച്ചന്‍ പിന്നീട് മാറിയിരുന്നു. ചാക്കോച്ചന്റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ തിളങ്ങിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടര്‍പരാജയങ്ങള്‍ വന്നപ്പോള്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീടാണ് നടന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ഇതേക്കുറിച്ച് മുന്‍പ് അഭിമുഖങ്ങളിലെല്ലാം ചാക്കോച്ചന്‍ തുറന്നുപറഞ്ഞിരുന്നു. മലയാള സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയാണ് ചാക്കോച്ചന്‍ എന്ന നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്.

പരാജയങ്ങള്‍ നേരിട്ട

പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണെന്ന് ചാക്കോച്ചന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. പരിധി വിട്ടു സിനിമകള്‍ ചെയ്യേണ്ടെന്ന അഭിപ്രായം മാനിച്ച് തനിക്ക് ചില മികച്ച സിനിമകള്‍ അന്ന് നഷ്ടമായിരുന്നെന്നും ചാക്കോച്ചന്‍ പറയുന്നു. സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന ഭാര്യയുടെ അഭിപ്രായത്തില്‍ സ്വാര്‍ത്ഥയുടെ അംശമുണ്ടോ എന്ന് ഞാന്‍ ഒരിക്കലും ഓപ്പണ്‍ ആയി ചോദിച്ചില്ല.

ഞാന്‍ ഒരു പരിധിയില്‍ കൂടുതല്‍

ഞാന്‍ ഒരു പരിധിയില്‍ കൂടുതല്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഭാര്യയ്ക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. എനിക്ക് വന്നിട്ടുളള ചില നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്പി പോലെയുളള സിനിമകള്‍. അങ്ങനെയുളള സിനിമകളില്‍ അവസരം കിട്ടിയിട്ടും എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി.

Recommended Video

സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
അത്തരം സിനിമകള്‍ ചെയ്യാന്‍

അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം എന്റെ ഭാര്യക്ക് ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. ആളുകള്‍ എപ്പോഴും പ്രിയ കാരണമാണ് ഞാന്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന് പറയുമ്പോള്‍ അത് ആള്‍ക്കാര്‍ ഏന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് ഞാന്‍ സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയത്. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തിരിച്ചുവരവില്‍

തിരിച്ചുവരവില്‍ ട്രാഫിക്ക്, ഓര്‍ഡിനറി, സീനിയേഴ്‌സ്, റോമന്‍സ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളുടെ വിജയമാണ് ചാക്കോച്ചന് നിര്‍ണായകമായത്. തുടര്‍ന്ന് മലയാളത്തിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി ചാക്കോച്ചന്‍ വീണ്ടും മാറിയിരുന്നു. കൈനിറയെ സിനിമകളാണ് പിന്നീട് ഓരോ വര്‍ഷത്തിലും കുഞ്ചാക്കോ ബോബന് ലഭിച്ചത്.

മോളിവുഡിലെ മുന്‍നിര

മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. ഈ വര്‍ഷമാദ്യം അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ വിജയവും കുഞ്ചാക്കോ ബോബന് വലിയ വഴിത്തിരിവായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു സിനിമ. അഞ്ചാം പാതിര കഴിഞ്ഞും നിരവധി സിനിമകളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജിസ് ജോയി സംവിധാനം ചെയ്യുന്ന ചാക്കോച്ചന്‍ ചിത്രം റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നത്.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X