twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദാ.. ഇവിടെയുണ്ട് നിങ്ങൾ തിരയുന്ന മജിസ്ട്രേറ്റ്... ചാക്കോച്ചനെ കുഴപ്പിച്ച മജിസ്ട്രേറ്റായത് കുഞ്ഞികൃഷ്ണൻ!

    |

    അനിയത്തിപ്രാവിലെ സുധിയെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ നിർദയം കൊന്നുവെന്നാണ് ന്നാ താൻ കേസ് കൊട് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറയുന്നത്. അതി​ഗംഭീരം എന്നല്ലാതെ മറ്റൊന്നും കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായ ന്നാ താൻ കേസ് കൊട് സിനിമയെ കുറിച്ച് പറയാനില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

    ആക്ഷേപഹാസ്യത്തിൻ്റെ കൂട്ടുപിടിച്ച് നമ്മുടെ നാട്ടിലെ അധികാര കേന്ദ്രങ്ങളുടെ അനാസ്ഥകളെയും അതിന് ചുക്കാൻ പിടിക്കുന്ന ഭരണാധികാരികളുടെ അധികാര ദുർവിനിയോഗത്തെയും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയും കണക്കിന് വിമർശിക്കുന്ന ഗംഭീര സിനിമയാണ് ന്നാ താൻ കേസ് കൊട്.

    ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

    കുഴിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സിനിമയുടെ പോസ്റ്റർ വലിയ വിവാദമായിരുന്നു. കുറച്ച് കാലമായി മോഷണമൊക്കെ നിർത്തി സ്വസ്ഥമായി ഒരു കുടുംബ ജീവിതത്തിലേക്ക് കടന്ന കൊഴുമ്മേൽ രാജീവനെ ചുറ്റിപറ്റിയാണ് ന്നാ താൻ കേസ് കൊട്.

    സിനിമ സഞ്ചരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ കഥ പറയുന്ന ചിത്രം പൂർണമായും നർമത്തിൽ ചാലിച്ച ഒരു പൊളിറ്റിക്കൽ സറ്റയർ തന്നെയാണ്.

    കോടതി മുറിയിൽ ഉയരുന്ന വാദ പ്രതിവാദങ്ങൾക്ക് ഇടയിൽ നടക്കുന്ന സംഭാഷണങ്ങളും സംഭവങ്ങളുമാണ് സിനിമയിൽ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നതും കയ്യടി നേടുന്നതും. സിനിമയുടെ കഥപോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും വൈറലാണ് ഇന്ന്.

    വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യംവിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

    ന്നാ താൻ കേസ് കൊട് സിനിമയിലെ മജിസ്ട്രേറ്റ്

    അക്കൂട്ടത്തിൽ മജിസ്ട്രേറ്റായി അഭിനയിച്ച പി.പി കുഞ്ഞികൃഷ്ണൻ എന്ന നടൻ്റെ പെർഫോർമൻസ് എടുത്ത് പറയേണ്ടതാണ്.

    സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്നത് തന്നെ ആണ് അദ്ദേഹത്തിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും ആ കഥാപാത്ര രൂപീകരണവുമൊക്കെ.

    ചിത്രത്തിൽ മജിസ്ട്രേറ്റായി അഭിനയിച്ച കുഞ്ഞികൃഷ്ണൻ നാടകത്തിൽ അഭിനയിച്ചുള്ള പരിചയം വെച്ചാണ് മജിസ്ട്രേറ്റായി അഭിനയിച്ചത്. നടൻ ഉണ്ണിരാജ വഴിയാണ് ന്നാ താൻ കേസ് കൊട് സിനിമയുടെ ഭാ​ഗമായതെന്നാണ് മുൻ അധ്യാപകൻ കൂടിയായ കുഞ്ഞികൃഷ്ണൻ മാഷ് പറയുന്നത്.

    മജിസ്ട്രേറ്റായത് സ്കൂൾ മാഷായിരുന്ന കുഞ്ഞികൃഷ്ണൻ

    'പതിനെട്ട് വയസ് മുതൽ നാടകം കളിയുണ്ട്. നാട്ടിൽ ഞാൻ സെക്രട്ടറിയായ തടിയൻ‌കോവിൽ മനീഷ തിയറ്റേഴ്സ് എന്നൊരു ക്ലബ്ബുണ്ട്. ക്ലബ്ബിന് വേണ്ടി തെരുവു നാടകം കളിക്കാറുണ്ട്. നാട്ടിലെ ആഘോഷ പരിപാടികൾക്കു് സ്റ്റേജ് നാടകവും കളിക്കും. അങ്ങനെ ഞങ്ങളുടെ നാടുമായി ബന്ധപ്പെട്ട നാടകം കളികളൊക്കയെ ഉണ്ടായിരുന്നുള്ളൂ.'

    'ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ കലാജാഥയിൽ അംഗമായിരുന്നു. ബാല സംഘത്തിന്റെ വേനൽത്തുമ്പി കലാജാഥയിലും പരിശീലകനായി പ്രവർത്തിച്ചിരുന്നു.'

    'വലിയ സ്റ്റേജുകളിലോ നാടക സമിതികളിലോ പ്രവർത്തിച്ചിട്ടില്ല. അഭിനയം എന്നും ഇഷ്ടമായിരുന്നു. സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ അതിന് പിന്നാലെ പോയിട്ടില്ല. ആദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്.'

    ഉണ്ണിരാജ വഴി വന്ന അവസരം

    'കാസർകോട് ചെറുവത്തൂർ ഉപജില്ലയിലെ ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ അധ്യാപകനായിരുന്നു ഞാൻ. 2020 ൽ വിരമിച്ചു. അതിന് ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ പടന്ന ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് മെമ്പറാണ്.'

    'സിനിമയിലേക്ക് വരാൻ കാരണം നടനും സുഹൃത്തുമായ ഉണ്ണിരാജയാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോൾ വന്നപ്പോൾ ഉണ്ണിരാജയാണ് സിനിമയിലേക്ക് ആളെ വേണം ഒന്ന് ശ്രമിച്ച് നോക്കൂവെന്ന് പറഞ്ഞത്.'

    'സിനിമ എനിക്ക് വഴങ്ങില്ല എന്നാണ് ഞാൻ കേട്ടപാടെ പറഞ്ഞത്. പക്ഷെ ഉണ്ണിരാജ നിർബന്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹമാണ് എന്റെ ഫോട്ടോ വാങ്ങി അയച്ചുകൊടുത്തത്.'

    Recommended Video

    Chackochan's Thug Reply.. ആയിരങ്ങൾക്കു മുമ്പിൽ പ്രായം അറിയിച്ച് ചാക്കോച്ചൻ
    നാടകങ്ങളിൽ സജീവം

    'ഉണ്ണിരാജ അയച്ച ഫോട്ടോ കണ്ടുവിളിച്ചത് ഈ സിനിമയിൽത്തന്നെ ഒരു പ്രധാന വേഷം ചെയ്ത രാജേഷ് മാധവനാണ്. അദ്ദേഹമാണ് ഇതിന്റെ കാസ്റ്റിങ് ഡയറക്ടർ. മൂന്ന് പ്രാവശ്യം ഇന്റർവ്യൂ ചെയ്‌തു. പത്തു ദിവസം പ്രീ ഷൂട്ടും കഴിഞ്ഞാണ് സിനിമയിലേക്ക് തെരഞ്ഞെടുത്തത്. ഷൂട്ടിങ് നടന്നത് കയ്യൂർ, ചീമേനി, പുലിയന്നൂർ, മയ്യിച്ച തുടങ്ങിയ സ്ഥലങ്ങളിലാണ്.'

    'എല്ലാം എന്റെ വീടിനടുത്തുള്ള പ്രദേശങ്ങളാണ്. അതുകൊണ്ട് എനിക്ക് രാവിലെ പോയി വൈകിട്ട് മടങ്ങി വരാൻ കഴിയുമായിരുന്നു. ഞാൻ സിനിമയിൽ അഭിനയിച്ചത് നാട്ടിൽ പലരും അറിഞ്ഞിരുന്നില്ല. സഹോദരിമാരോടോ മറ്റ് ബന്ധുക്കളാളോടോ പറഞ്ഞില്ല.'

    'സിനിമയുടെ ടീസർ വന്നപ്പോഴാണ് പലരും അറിഞ്ഞത്. ചെറിയ റോൾ ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്. ഇത്രയും വലിയ കഥാപാത്രം ആയിരിക്കുമെന്ന് ആരും കരുതിയില്ല. നാട്ടുകാരിൽ മിക്കവരും സിനിമ കണ്ടു. എല്ലാവർക്കും സന്തോഷമായി' കുഞ്ഞികൃഷ്ണൻ മാഷ് പറയുന്നു.

    Read more about: kunchacko boban
    English summary
    kunchacko Boban movie Nna Thaan Case Kodu actor PP Kunhikrishnan shared shooting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X