For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീളമുള്ള മുടി മുറിക്കണമെന്ന് പറഞ്ഞപ്പോൾ മടിച്ചിരുന്നു'; സുരേഷേട്ടന്റെ സ്വന്തം സുമലത ടീച്ചർ ഇവിടെയുണ്ട്!

  |

  ഒരുപാട് ചിരിപ്പിക്കുന്ന അതിലുപരി ചിന്തിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള മികച്ച സിനിമയായിരുന്നു അടുത്തിടെ തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ സിനിമ ന്നാ താൻ കേസ് കൊട്. അടുത്ത പത്തുകൊല്ലം കഴിഞ്ഞ് ഈ സിനിമ കണ്ടാലും പ്രസക്തമാണ് അതിലെ ഒരോ ഡയലോ​ഗുകളും.

  ന്നാ താൻ കേസ് കൊട് സിനിമയിലെ ഓരോ കഥാപാത്രങ്ങളും സിനിമ കണ്ടിറങ്ങുന്നവരുടെ മനസിൽ തങ്ങി നിൽക്കുന്നവയാണ്. അത്തരത്തിൽ ഒരു കഥാപാത്രമായിരുന്നു ഡാൻസ് ടീച്ചർ സുമലത. ആയിരകണ്ണുമായ് എന്ന ഓട്ടോയുടെ ഡ്രൈവർ സുരേഷേട്ടനുമായുള്ള സുമലത ടീച്ചറുടെ പ്രണയം തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിക്കും.

  Also Read: 'സുഹൃത്ത്, മാനേജർ, വഴികാട്ടി, അമ്മ'; പെർഫെക്ട് അമ്മ-മകൻ കോമ്പോ, വൈറലായി ഷെയ്ന്റേയും ഉമ്മയുടേയും വീഡിയോ!

  സുരേഷനായി ചിത്രത്തിൽ അഭിനയിച്ചത് കനകം കാമിനി കലഹം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ നടൻ രാജേഷ് മാധവനാണ്. സുമലതയായി അഭിനയിച്ച് വിസ്മയിപ്പിച്ചതാകട്ടെ കാസർഗോട് നീലേശ്വരം കുന്നുംകൈ സ്വദേശിനി ചിത്ര നായരും. ന്നാ താൻ കേസ് കൊട് വിജയകരമായി മുന്നോട്ട് പോകുമ്പോൾ താൻ എങ്ങനെ സുമലതയിലേക്ക് എത്തിച്ചേർന്നുവെന്നതിന്റെ ‌വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ചിത്ര നായർ.

  'മാക്ഫ്രെയിം എന്ന കലാകാരന്മാരുടെ സംഘടനയിൽ പലപ്പോഴും കാസ്റ്റിങ് കോളുകൾ വരാറുണ്ട്. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ അവസാനവട്ട ഓഡിഷൻ സമയത്താണ് ഞാനത് ശ്രദ്ധിക്കുന്നത്. മാക്ക് ഗ്രൂപ്പിന്റെ ചീഫ് കോർഡിനേറ്ററാണ് ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയുള്ള ഓഡിഷന് വീഡിയോയും ഫോട്ടോയും അയയ്ക്കാൻ എന്നെ നിർബന്ധിച്ചത്.'

  Also Read: 'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!

  'രണ്ട് ഓഡിഷനുകളും ഒരു പ്രീഷൂട്ടും ഉണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോഴും ഇത് ഫൈനൽ സെലക്‌ഷൻ അല്ലെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞുകൊണ്ടിരുന്നത്. പല വേഷങ്ങളും ചെയ്യിപ്പിച്ച് നോക്കിയതിനുശേഷമാണ് ഞാൻ ഇപ്പോൾ ചെയ്ത സുമലതയുടെ ക്യാരക്ടർ എനിക്ക് തന്നത്.'

  'പ്രീ ഷൂട്ട് സമയത്ത് സുമലതയെയാണ് അവതരിപ്പിച്ച് നോക്കിയത്. പല വേഷങ്ങൾ നോക്കിയതുകൊണ്ട് ഒരു വേഷം ഈ സിനിമയിൽ ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ ഞാൻ അൽപം പോലും പ്രതീക്ഷ വെച്ചില്ല. അതുകൊണ്ട് തന്നെ നല്ലൊരു വേഷം ഈ സിനിമയിൽ കിട്ടിയപ്പോൾ സന്തോഷം തോന്നി.'

  'സുമലത കുറച്ച് റൊമാന്റിക്കാണ്. അതുപോലെ തന്നെ നർമവുമൊക്കെയുള്ള ഒരു ക്യാരക്ടറാണ്. അതിനായി നീളമുളള മുടി ഒന്ന് മുറിക്കണമെന്ന് അവർ പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ സത്യത്തിൽ ആദ്യം ഞാൻ ഒന്ന് മടിച്ചു.'

  'രതീഷ് ബാലകൃഷ്ണ പൊതുവാൾ, കുഞ്ചാക്കോ ബോബൻ, രാജേഷ് മാധവൻ തുടങ്ങിയവർ ഉള്ള ക്രൂവാണിതെന്നും ഈ ടീമിനൊപ്പം നിന്ന് ഒരു ക്യാരക്ടർ റോൾ ചെയ്താൽ ഉറപ്പായും സിനിമയിൽ ഒരു ബ്രേക്ക് കിട്ടുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.'

  'അപ്പോഴാണ് നീളമുള്ള മുടിയെയൊന്ന് ചെറുതാക്കി മുറിക്കാം എന്ന കാര്യം ഞാൻ സമ്മതിച്ചതും. ഇത്തരം നല്ല വേഷങ്ങൾ കിട്ടുന്നതിനായി മുടി മുറിച്ചാൽ കുഴപ്പമില്ല... മുടി പിന്നെയും വരുമല്ലോ എന്ന ആശ്വാസത്തിലാണത് ചെയ്തതും.'

  'ഞങ്ങളുടെ നാട്ടിലുള്ള അല്ലെങ്കിൽ ഒരു കാസർകോടുകാരനായിട്ട് തന്നെയാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. അതേ രീതിയിൽ തന്നെയാണ് ആ സെറ്റിൽ അദ്ദേഹം ഉണ്ടായിരുന്നതും. വളരെ കൂൾ ആയ ഒരാൾ.'

  'വളരെ ക്ഷമയോടെ ഒപ്പമുള്ള ആർട്ടിസ്റ്റുകൾക്ക് തെറ്റുകൾ പറഞ്ഞ് അത് തിരുത്താനും തുടക്കക്കാരായ എന്നെപ്പോലെ ഉള്ളവരെയൊക്കെ സപ്പോർട്ട് ചെയ്യാനും ഒക്കെ അദ്ദേഹം കൂടെ നിന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. സെറ്റിൽ ഉള്ളവരെ ടെൻഷൻ ഫ്രീ ആക്കുന്നതിൽ നല്ലൊരു പങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു. വർഷങ്ങളായി ഫീൽഡിലുള്ള ഒരാളാണ് അദ്ദേഹം എന്ന രീതിയിൽ ഒന്നും പെരുമാറിയിരുന്നില്ല. ഒട്ടും ജാഡ ഇല്ലാത്ത ഒരാൾ.'

  Recommended Video

  Kunchacko Boban Lungi Dance: ലുലുമാളിൽ ചാക്കോച്ചന് കിട്ടിയ മുട്ടൻ പണി കണ്ടോ,ലുങ്കിയുടുപ്പിച്ച് ഡാൻസ്

  'ആറാട്ടിൽ ഒരു പഞ്ചായത്ത് മെമ്പറുടെ വേഷം ചെയ്തിരുന്നു. പക്ഷെ അതിൽ ഡയലോഗുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതെല്ലാം നല്ല അനുഭവങ്ങളായിരുന്നു. അപ്പോഴാണ് നല്ല റോളുകൾ കിട്ടിയാൽ ചെയ്യണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്.'

  'പിന്നീട് കാസ്റ്റിങ് കോളുകൾക്ക് അപ്ലൈ ചെയ്യാൻ തുടങ്ങി. ഒന്ന് രണ്ട് ഷോർട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. ടിടിസി കഴിഞ്ഞ ഉടനെ ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി നോക്കിയിരുന്നു. ഫൂഡ് ലൂസേർസ്, കരാളി തത്വമസി മൂവീസ് എന്നീ രണ്ട് ഡാൻസ് ട്രൂപ്പുകളുടെ ഭാഗമാണിപ്പോൾ. കുറച്ച് കാലമായി വെള്ളിക്കോത്ത് നന്ദനത്തിൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുമുണ്ട്' ചിത്ര നായർ‌ പറഞ്ഞു.

  Read more about: kunchacko boban
  English summary
  Kunchacko Boban movie Nna Thaan Case Kodu actress chithra nair open up about her shooting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X