കട്ട ലോക്കൽ മലയാളിയായി ചാക്കോച്ചന്റെ ന്യൂ ഇയര്‍ ആഘോഷം! പെട്ടിക്കടയിൽ നിന്നുള്ള ചിത്രവുമായി താരം
മകനോടൊപ്പമുളള ന്യൂ ഇയർ ആഘോഷത്തിനു ശേഷം സുഹൃത്തുളോടൊപ്പം ന്യൂ ഇയർ ഗംഭീരമാക്കുകയാണ് ചാക്കോച്ചൻ . കുട്ടനാട്ടിലെ പെട്ടിക്കടയിൽ നിന്ന് നറുനീണ്ടി സർബത്തും നാരങ്ങ മിഠായിയും കഴിച്ചു കൊണ്ടായിരുന്നു പുതുവർഷം ആഘോഷിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്.

"നറുനീണ്ടി സര്‍ബത്ത്, നാരങ്ങാ മിഠായി, കട്ടലോക്കല്‍ മലയാളിയായി 2020 ആരംഭിക്കാനുള്ള വഴി" എന്നാണ് കുഞ്ചാക്കോ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മകൻ ഇസയുമായി ഡി.ജെ. ലൈറ്റുകൾക്ക് ഇടയിൽ നിന്നുള്ള ആഘോഷ ചിത്രം നേരത്തെ വൈറലായിരുന്നു. ഇസയുടെ ആദ്യ ന്യൂ ഇയർ ആയിരുന്നു ഇത്. അച്ഛനേന്റെയും മകന്റേയും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
2020 ൽ ആദ്യം പുറത്തു വരുന്ന ചാക്കോച്ചൻ ചിത്രമാണ് അഞ്ചാം പാതിര.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണിത്. ഷറഫുദ്ധീൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി,രമ്യ നമ്പീശൻ,ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.സൈജു ശ്രീധർ ചിത്രസംയോജനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത് സുഷിൻ ശ്യാമാണ്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 10 ന് ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications