'ഒന്നും എളുപ്പമല്ല... തളരാതെ മുന്നോട്ട് പോയി'; രണ്ടാമതൊരു കുഞ്ഞിനെ ആ​ഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് താരം!

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിജയ സിനിമകൾ സംഭവിക്കുന്നത് നടൻ കുഞ്ചാക്കോ ബോബന്റെ പേരിലാണ്. ചാക്കോച്ചന്റെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഏറ്റവും പുതിയതായി ചേർക്കപ്പെട്ട സിനിമ ബോ​​ഗെയ്ൻവില്ലയാണ്. സിനിമ വൻ വിജയമായി പ്രദർശനം തുടരുകയാണ്. നടൻ എന്നതിൽ നിന്നും മാറി നിർമ്മാണത്തിലേക്കും കടന്നിരിക്കുന്ന താരത്തിന്റേതായി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോ​​ഗെയ്ൻവില്ല വിജയം നേടി നിൽക്കുമ്പോൾ നടൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും അതിനുശേഷം താര സംഘടനയിലുണ്ടായ കൂട്ടരാജിയെ കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചാണ് നടൻ സംസാരിച്ച് തുടങ്ങിയത്. അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് മോഹൻലാൽ അടക്കമുള്ളവർ രാജിവെച്ച് മാറിയ സാഹചര്യത്തിൽ കുഞ്ചാക്കോ ബോബനെപ്പോലുള്ളവർ നേതൃസ്ഥാനത്തേക്ക് വരണമെന്ന് പ്രേക്ഷകർ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

Kunchacko Boban Son Izahaak

അമ്മ സംഘടനയിൽ നിന്നും എന്നെ മാറ്റി നിർത്തുകയോ ഞാൻ മാറി നിൽക്കുകയോ ചെയ്തിട്ടില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവർ ചെയ്യാന്നുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതിൽ യാതൊരു വ്യത്യാസവുമില്ല.

അമ്മയു‍ടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സം​ഘടന നോക്കി നടത്താൻ കേപ്പബിളാകണം. പൃഥ്വിരാജ്, വിജയരാഘവൻ ചേട്ടൻ എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാൻ യോ​ഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട്. ജെന്റിൽമാൻ പദവി ബാധ്യതയായി തോന്നിയിട്ടില്ല. അതെന്റെ ജീവിതത്തിന്റെ ഭാ​ഗമാണ്. സ്വഭാവത്തിന്റെ ഭാ​ഗമാണ്.

അല്ലാതെ മനപൂർവം അതിനുള്ള ശ്രമം നടത്താറില്ലെന്നാണ് നടൻ പറഞ്ഞത്. പിന്നീട് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചാണ് താരം സംസാരിച്ചത്. മഞ്ജു, ടൊവി, പിഷാരടി തുടങ്ങിയവരൊക്കെയായി നല്ല സൗഹൃദമുണ്ട്. അടുത്തടുത്താണ് താമസമെന്നതുകൊണ്ട് മമ്മൂക്കയുമായും നല്ലൊരു സൗഹൃദമുണ്ട്. അടുത്തിടെ മമ്മൂക്ക വീട്ടിൽ വന്നിരുന്നു. ആദ്യമായാണ് അദ്ദേഹം എന്റെ പുതിയ വീട്ടിൽ വരുന്നത്.

മമ്മൂക്കയും ഡിക്യുവുമായും സിനിമയ്ക്കപ്പുറമുള്ള സൗഹൃദമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. നടന്റെ അവധിക്കാല യാത്രകൾ കുടുംബസമേതം സുഹൃത്തുക്കൾക്കൊപ്പമാണ്. മകൻ ഇസഹാക്കിനെ കുറിച്ചും താരം സംസാരിച്ചു. ഇസഹാക്ക് വന്നശേഷമുള്ള ജീവിതം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഞാൻ ചെയ്യാൻ പേടിച്ചിരുന്ന മടിച്ചിരുന്ന കഥാപാത്രങ്ങളിലേക്ക് ഫ്രീയായി ഇറങ്ങി ചെല്ലാൻ എനിക്ക് ഇസഹാക്കിന്റെ വരവിനുശേഷം സാധിക്കുന്നുണ്ട്.

Kunchacko Boban Son Izahaak

കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന സമയത്തെ ചികിത്സ പ്രോസസ് അത്ര എളുപ്പമുള്ളതല്ല. ആദ്യത്തെ ശ്രമത്തിൽ വിജയിക്കണമെന്നുമില്ല. രണ്ടോ, മൂന്നോ പ്രാവശ്യം ചെയ്താൽ പോലും ഇത് വർക്കൗട്ടാകണമെന്നുമില്ല. അവിടെ തളരാതെ മുൻപോട്ട് പോയതിന്റെ തെളിവാണ് എനിക്ക് കാണിക്കാനായിട്ടുള്ളത്. എന്റെ ജീവിത്തിലുണ്ടായ സംഭവങ്ങൾ പലർക്കും ഒരു പ്രചോദനമാകുന്നുണ്ട്. ആ രീതിയിൽ നോക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്.

രണ്ടാമതൊരു കുഞ്ഞിനെ കൂടി സ്വപ്നം കാണുന്നുണ്ടോയെന്ന് ചോ​ദിച്ചാൽ നല്ലത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ. ഇസഹാക്കിന് സിനിമ ഇഷ്ടമാണ്. ആക്ഷൻ മൂവീസ് ഇഷ്ടമാണ്. കരാട്ടെ പഠിക്കാനാണ് അവന് താൽപര്യം. ഡാൻസിനോടും താൽപര്യമുണ്ട് അവന്. ഇപ്പോൾ യുകെജിയിൽ പഠിക്കുകയാണ്. അടുത്ത ഏപ്രിലിൽ ആറ് വയസാകും. അവൻ പെട്ടന്ന് വളരുന്നുവെന്നുള്ള ചെറിയ വിഷമമുണ്ടെന്നും നടൻ പറഞ്ഞു.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X