For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യയായിരിക്കാം ആ ചോ​ദ്യം കൂടുതലും കേട്ടത്, ദൈവം തരുമെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചിരുന്നു'; ചാക്കോച്ചൻ

  |

  മലയാള സിനിമയിലെ എവർ​ഗ്രീൻ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബൻ. ഇനി ഏതൊക്കെ പുതിയ താരങ്ങൾ വന്നാലും കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്ന സ്വീകാര്യതയോളം വരില്ല. ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും ഇല്ലാതിരുന്ന കാലത്ത് നൂറ് കണക്കിന് കത്തുകളാണ് കുഞ്ചാക്കോ ബോബനെ തേടി എത്തിയിരുന്നത്.

  അവയിൽ മിക്കതിനും താരം മറുപടി നൽ‌കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. നിറം അടക്കമുള്ള സിനിമകളാണ് കുഞ്ചാക്കോ ബോബന് ഇത്രയേറെ ജനപ്രീതി നേടി കൊടുത്തത്.

  Also Read: 'കള്ളങ്ങൾ പറയുന്നതിൽ സങ്കടമില്ലാതെ ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ​ഗോപിയെ ചുംബിച്ച് അമൃത

  ഇന്ന് ചോക്ലേറ്റ് ഹീറോയിൽ നിന്നെല്ലാം മാറി വില്ലൻ, നായകൻ തുടങ്ങി ഏത് റോളും മനോഹരമായി കുഞ്ചാക്കോ ബോബൻ കൈകാര്യം ചെയ്യും. ന്നാ താൻ കേസ് കൊട് സിനിമയിലെ പ്രകടനം കൂടി കണ്ടതോടെ കുഞ്ചാക്കോ ബോബനിലെ നടനോട് പ്രേക്ഷകർക്കുള്ള പ്രിയവും നൂറിരട്ടിയായി വർധിച്ചു.

  സൗഭാ​ഗ്യങ്ങളുടേയും പ്രശസ്തിയുടേയും നടുവിലായിരിക്കുമ്പോഴും കുറച്ച് വർഷം മുമ്പ് വരെ കുഞ്ചാക്കോ ബോബനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന വിഷമം ഒരു കുഞ്ഞില്ല എന്നതായിരുന്നു.

  വിവാഹം കഴിഞ്ഞ പിറ്റേ മാസം മുതൽ സാധാരണക്കാരായ നവദമ്പതികൾ‌ കേൾക്കുന്നൊരു ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേയെന്നത്. എത്രയൊക്കെ പരിഷ്കരിക്കപ്പെട്ട സമൂഹമാണെന്ന് പറഞ്ഞാലും ഇത്തരം ചോ​ദ്യങ്ങൾ ആളുകൾ എല്ലാ കാലത്തും ചോ​ദിക്കും.

  കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇത്തരം ചോദ്യങ്ങൾ നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്.

  ഇപ്പോൾ മകൻ ഇസഹാക്കാണ് ഇരുവരുടേയും ലോകം. കുഞ്ഞ് ജനിക്കാതിരുന്നപ്പോഴും ഭാര്യയെ ചേർത്ത് പിടിച്ച് കുഞ്ചാക്കോ ബോബൻ എപ്പോഴും ഉണ്ടായിരുന്നു.

  ഒരിക്കൽ പോലും കുഞ്ചാക്കോ ബോബനിൽ നിന്ന് ഒരു തരത്തിലുള്ള വിഷമവും തനിക്കുണ്ടായിട്ടില്ലെന്നും അകത്തരം സങ്കടങ്ങൾ വരുമ്പോൾ തന്നെ ഏറ്റവും കൂടുതൽ ആശ്വസിപ്പിച്ചിരുന്നത് ചാക്കോച്ചനാണെന്നും പ്രിയ ഇസഹാക്കിന്റെ ജനനശേഷം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

  Also Read: 'ഇത്തരം ശ്രമങ്ങൾ മതി മനസ് നിറയാൻ'; റീൽസിൽ പ്രണയിച്ച് ജിഷിൻ, വരദ ഒലക്കയ്ക്ക് ഓഡർ ചെയ്തിട്ടുണ്ടെന്ന് ആരാധകർ!

  ഇപ്പോഴിത മുമ്പ് നേരെ ചൊവ്വേയിൽ സംസാരിക്കവെ ചാക്കോച്ചൻ തന്റെ കഴിഞ്ഞ കുറച്ച് വർഷങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'എട്ട് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് പതിനാല് വർഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്.'

  'ചോക്ലേറ്റ് ഹീറോ എന്ന ലേബൽ ബ്രേക്ക് ചെയ്ത് പുറത്ത് വരാൻ ഇരുപതോളം വർഷമെടുത്തു. ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുണ്ടാകാൻ 24 വർഷത്തോളം എടുത്തു. നല്ലതുണ്ടാകാൻ സമയം എടുക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.'

  'കുഞ്ഞിന്റെ കാര്യത്തിൽ എന്നോടാരും ഒന്നും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. എന്റെ ഭാര്യയോട് സംസാരിച്ചിട്ടുണ്ടാകാം. ഭാര്യ തളരുന്ന സമയത്തൊക്കെ ഞാൻ പറയാറുണ്ടായിരുന്നു അതൊന്നും നോക്കണ്ട ഏറ്റവും ഒടുവിൽ ദൈവം നമുക്ക് നല്ലത് തന്നെ തരുമെന്ന്.'

  'ചുമ്മാതെ ഞാൻ പറയാറുണ്ട് നിനക്ക് എന്നെ കിട്ടിയില്ലേയെന്ന്. എന്നാൽ തിരിച്ചാണ് സത്യം. എന്റെ ഏറ്റവും വലിയ സൗഭാഗ്യം തന്നെയാണ് പ്രിയ. ഞങ്ങളുടെ രണ്ടുപേരുടെയും വളരെ വ്യത്യസ്തമായിട്ടുള്ള സ്വഭാവം തന്നെയാണ്.'

  'ഞാൻ ഭയങ്കര അഡ്വഞ്ചറസാണ്. പുള്ളിക്കാരി നല്ല തമാശ പറയുന്ന ആളാണ്‌. കുട്ടികൾ ഉണ്ടാകാൻ താമസിക്കുന്ന ആളുകൾക്ക് ഹോപ്പ് കൊടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ വളരെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.'

  'ആ ഒരു പ്രോസസ്സ് വലിയ വേദനാജനകമാണ്. എങ്കിലും എല്ലാത്തിനും ഞാൻ കുറച്ച് സമയം കൊടുക്കാറുണ്ട് നന്മയിൽ വിശ്വസിക്കുന്നു' എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഇപ്പോൾ അച്ഛനെപ്പോലെ തന്നെ മകനും സോഷ്യൽമീഡിയയിലെ കുട്ടിത്താരമാണ്.

  Read more about: kunchacko boban
  English summary
  Kunchacko Boban Open Up About The Problems He Faced Before Becoming A Baby, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X