'ഞാൻ നോക്കുമ്പോൾ ഉണ്ണി ഒരു സുന്ദരി പെൺകുട്ടിയുമായി ഇരുന്ന് സംസാരിക്കുന്നു, എന്താണെന്ന് അറിയാൻ അടുത്ത് ചെന്നു'
മാർക്കോയുടെ റിലീസിനുശേഷം എവിടെ തിരിഞ്ഞാലും ഉണ്ണി മുകുന്ദൻ തരംഗമാണ്. സൂപ്പർ സ്റ്റാർ ലേബൽ മാർക്കോയുടെ റിലീസോടെ ഉണ്ണിക്ക് ആരാധകർ നൽകി കഴിഞ്ഞു. മുപ്പത്തിയേഴിലും ക്രോണിക്ക് ബാച്ച്ലറായ താരത്തിന്റെ വിവാഹം കാണാനാണ് ആരാധകരെല്ലാം കാത്തിരിക്കുന്നത്. എന്നാൽ ഇതുവരെയും താരം വിവാഹം എന്നതിലേക്ക് എത്തിയിട്ടില്ല. സംഭവിക്കുമ്പോൾ സംഭവിക്കട്ടേയെന്ന രീതിയിൽ കരിയറിന് പ്രാധാന്യം നൽകിയാണ് നടൻ മുന്നോട്ട് പോകുന്നത്.
മലയാളത്തിൽ ഉണ്ണിക്കൊപ്പം പ്രവർത്തിച്ച നായികമാരുടെ പേരിനൊപ്പം നടന്റെ പേര് ചേർത്ത് ഗോസിപ്പുകളും റൊമാന്റിക്ക് റീൽ വീഡിയോകളും പ്രചരിക്കാറുണ്ടെങ്കിലും ആരുമായും താരം ഇതുവരെയും പ്രണയത്തിലായിട്ടില്ല. നടന് ക്രഷ് തോന്നിയിട്ടുള്ള ഒരേയൊരു നടി തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി മാത്രമാണ്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മല്ലുസിങ് അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും. വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് പ്രിയ സുഹൃത്തിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ വാചാലനായത്.
പ്രിയ ചേച്ചിയെ മാറ്റി വെച്ചാൽ ചാക്കോച്ചന് ഇഷ്ട്ടപ്പെട്ട നടി ആരാണെന്ന് ഉണ്ണി മുകുന്ദൻ ചോദിച്ചപ്പോൾ അതിനുള്ള മറുപടി പറയുന്നതിനിടയിലാണ് ഉണ്ണിയെ കുറിച്ച് ചാക്കോച്ചൻ സംസാരിച്ചത്. ഉണ്ണിയുടെ കാര്യം ഭയങ്കര രസമാണ്. വളരെ ജോവിയലും ബബ്ലിയുമാണ് ഉണ്ണി. എപ്പോഴും ഹൈപ്പറുമാണ്. എപ്പോഴും പുള്ളിക്ക് പ്രയോറിറ്റി ഹെൽത്ത്, ജിം, ട്രെയിനിങ് ഒക്കെയാണ്.
ചെറുപ്പക്കാർ പലപ്പോഴും പെണ്ണുങ്ങളെ വളക്കാനായി റൊമാന്റിക്കായി സംസാരിക്കുന്നതൊക്കെ നമ്മൾ പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ മാറ്റി നിർത്തി വളരെ സീരിയസായി സംസാരിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരിക്കൽ ഒരു ലൊക്കേഷനിൽ വെച്ച് ഞാൻ നോക്കുമ്പോൾ ഉണ്ണി ഒരു സുന്ദരി പെൺകുട്ടിയുമായി ഇരുന്ന് സംസാരിക്കുന്നു. എന്തൊക്കയോ കാര്യമായി സംസാരിക്കുന്നുണ്ട്.
എന്താണെന്ന് അറിയാൻ വേണ്ടി പതുക്കെ പുറകിലൂടെ ഞാൻ പോയി നോക്കി. ഈ ദുഷ്ടൻ അതിനോട് പറയുന്നത് വെയ്റ്റ് ഗെയ്നിങ്ങിന്റെ കാര്യവും എക്സസൈസിനെ കുറിച്ചും മസിലിനെ കുറിച്ചുമെല്ലാമാണ്. അത് കേട്ട് ഞാൻ അങ്ങോട്ട് ചെന്ന് അവനെ എഴുന്നേൽപ്പിച്ചു. ഇതാണോ ഇങ്ങനെയുള്ള പിള്ളേരോട് സംസാരിക്കേണ്ടതെന്ന് ചോദിച്ച് എഴുന്നേൽപ്പിച്ച് വിട്ടു. അത്രത്തോളം ഹെൽത്തിനോട് അഡിക്ടഡായിട്ടുള്ള വ്യക്തിയാണ് ഉണ്ണി.

വളരെ സ്വീറ്റാണ് എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഉണ്ണിയുടെ ചോദ്യത്തിനുള്ള മറുപടിയും കുഞ്ചാക്കോ ബോബൻ നൽകി. നായികമാരെക്കാൾ എനിക്ക് ഇഷ്ടമുള്ളത് ശ്രീവിദ്യാമ്മയെയാണ്. ലളിത ചേച്ചിയേയും എനിക്ക് ഇഷ്ടമാണ്. ഈ തലമുറയിൽ ഒരുപാട് പേരുണ്ട്. നമിത, ആൻ, ഭാവന, ഭാമ ഇവരെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്. കാവ്യ വർഷങ്ങളായി എന്റെ അടുത്ത സുഹൃത്താണ്.
അതുകൊണ്ട് ഒരാളെ പറയാൻ പറ്റില്ലെന്നുമാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. അതേസമയം മാർക്കോ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിൽ പോലും വൻ വിജയമാണ്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ.


Click it and Unblock the Notifications