വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെങ്കില്‍ ദേഷ്യം വരും! ഫോണ്‍ എടുക്കാത്തവര്‍ക്ക് മറുപടിയുമായി ചാക്കോച്ചന്
എല്ലായിപ്പോഴും തിരക്കുകളില്‍ ജീവിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പലപ്പോഴും ഫോണ്‍ വിളിച്ചാല്‍ താരങ്ങളെ കിട്ടാറില്ലെന്നുള്ളത് പലരും പരാതി പറയാറുണ്ട്. ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നും അതിനാല്‍ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്‌പ്പെട്ടിട്ടുണ്ടെന്നും നടന്‍ ആസിഫ് അലി വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ വേറിട്ട രീതിയില്‍ ചിന്തിക്കുന്ന ആളാണ്.

തനിക്ക് വരുന്ന ഫോണ്‍ കോളുകള്‍ക്ക് കൃത്യമായി മറുപടി കൊടുക്കാറുണ്ടെന്ന് താരം പറഞ്ഞിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫോണ്‍ വിളിയെ കുറിച്ച് ചാക്കോച്ചന്‍ തുറന്ന് സംസാരിച്ചിരിക്കുന്നത്. 'ഒരാളെ ഞാന്‍ ഫോണ്‍ ചെയ്തിട്ട് എടുത്തില്ലെന്ന് കരുതുക. തിരിച്ച് വിളിക്കുന്നുമില്ല. എനിക്ക് ദേഷ്യം തോന്നും. ഇതുപോലെ മറ്റുള്ളവര്‍ക്കും എന്നോട് തോന്നില്ലേ എന്നും താരം ചോദിക്കുന്നു. വെറുതേ എന്തിനാ അവരുടെ മനസില്‍ നമ്മുടെ മുഖം മോശമാക്കുന്നത്..? ആരെയും ചെറുതായി കാണരുതെന്ന് ജീവിതം പഠിപ്പിച്ചു. ഇന്ന് സഹായം ചോദിച്ച് വരുന്ന ആളായിരിക്കും നാളെ നമ്മളെ സഹായിക്കാന്‍ ഉണ്ടാവുക. ഞാനത് അനുഭവിച്ചിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു മകന്‍ പിറക്കുന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇസഹാക്കിന്റെ മാമ്മോദീസ നടത്തിയത്. മലയാള സിനിമാലോകം ഒന്നടങ്കം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.


Click it and Unblock the Notifications