അവന് എല്ലാം കണ്ടിട്ടും സംശയങ്ങളാണ്; ഭാര്യയുടെ കരവിരുതില്‍ ഒരുക്കിയ ക്രിസ്മസ് വില്ലേജിനെ കുറിച്ച് ചാക്കോച്ചന്‍

കഴിഞ്ഞ മൂന്നാല് വര്‍ഷമായി കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും സന്തോഷത്തിന്റെ നാളുകളാണ്. മകന്‍ ഇസഹാക്ക് ജനിച്ചതോട് കൂടി ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് താരങ്ങള്‍ക്ക് വന്നിരിക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസും അതുപോലെ മനോഹരമാക്കാന്‍ ശ്രമിച്ചതിന്റെ വിശേഷങ്ങളാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ആയിരുന്നു ക്രിസ്മസ് കാലം ഭാര്യ പ്രിയ മനോഹരമാക്കി ഒരുക്കിയതിന്റെ വിശേഷങ്ങള്‍ പറഞ്ഞത്. ഒപ്പം എല്ലാം കണ്ട് കൗതുകത്തോടെയുള്ള മകന്റെ സംശയങ്ങളെ കുറിച്ചും താരം പറയുന്നു.

മകൻ വന്നതിന് ശേഷമുള്ള ക്രിസ്മസ് മാറ്റങ്ങളെ കുറിച്ച് ചാക്കോച്ചൻ

''മോന്‍ ഇസഹാക്ക് വന്നതിന് ശേഷം തങ്ങളുടെ ക്രിസ്തുമസ് അത്രയും ഒരുക്കത്തോടെ നടത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ഭാര്യ പ്രിയയ്ക്ക് അതിനൊന്നും സാധിച്ചിരുന്നില്ല. ഇസ ഓടി കളിച്ച് വന്ന് എല്ലാം തട്ടി കളയുമോ എന്ന പേടി ആയിരുന്നു. ഇത്തവണ അതില്‍ മാറ്റം വരുത്തി. ഒരു ക്രിസ്തുമസ് ഗ്രാം തന്നെ വീട്ടില്‍ ഒരുക്കിയിരിക്കുകയാണ്. ധാരാളം സമയമെടുത്ത് പ്രിയ ഒരുക്കിയ ക്രിസ്മസ് വില്ലേജിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇതെല്ലാം മകന് ഒരു കൗതുകമാണ്.

ഓരോന്നിലും മകന് സംശയമാണെന്ന് കുഞ്ചാക്കോ ബോബൻ

ലൈറ്റും അലങ്കാരങ്ങളുമൊക്കെ കണ്ടപ്പോള്‍ അതെന്താണ് ഇതെന്താണ് എന്നൊക്കെയുള്ള സംശയങ്ങളുമായി വരും. അത് സ്‌നോമാാന്‍ ആണ്, ഇത് പൂച്ചയാണ്, ക്രിസ്മസ് പപ്പ ഇതാണ്, അങ്ങനെ ഓരോന്നും പറഞ്ഞ് കൊടുക്കുമെങ്കിലും തൊട്ടടുത്ത ദിവസവും ഇതേ ചോദ്യവുമായി വീണ്ടും വരും. അതു തന്നെ നമ്മള്‍ വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും. ഇതങ്ങനെ ലൂപ് പോലെ തുടര്‍ന്ന് കൊണ്ടിരിക്കും. അവന് എപ്പോഴും സംശയങ്ങള്‍ മാത്രമേ ഉള്ളു, എങ്കിലും അലങ്കരിച്ച് വെച്ചതൊന്നും അവന്‍ നശിപ്പിക്കുകയോ താറുമാറാക്കുകയോ ചെയ്തിട്ടില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

ഭാര്യ ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളെ കുറിച്ച് കുഞ്ചാക്കോ ബോബൻ

മകന്‍ വന്നതോടെ പ്രിയ തിരക്കുകളില്‍ ആയിരുന്നെങ്കിലും ഇത്തവണ അവളുടെ കരവിരുതില്‍ ക്രിസ്മസ് ആഘോഷമായിരുന്നു. പുല്‍ക്കൂടും കേക്കും വസ്ത്രങ്ങളുമൊക്െക ഒരേ തീമില്‍ പ്രിയ ഒരുക്കിയിരുന്നു. ഇത്തവണ ഒരു ട്രീയുടെ രൂപത്തിലാണ് ക്രിസ്മസ് വില്ലേജ് ഒരുക്കിയത്. ഏകദേശം എട്ടടിയിലേറെ ഉയരത്തിലാണ് ഇത് നിര്‍മ്മിച്ചത്. ഒത്തിരി വിദേശ രാജ്യങ്ങളിലടക്കം യാത്ര ചെയ്തിട്ടുള്ളത് കൊണ്ട് തങ്ങളുടെ ക്രിസ്മസ് വില്ലേജില്‍ പല രാജ്യത്ത് നിന്നുള്ള സാധാനങ്ങള്‍ ഉണ്ടെന്നാണ് താരം പറയുന്നത്. ലൈറ്റിങ് സാമഗ്രികള്‍ എല്ലാം ചേര്‍ന്ന് ഒരു സബ്‌സ്റ്റേഷന്‍ പോലെയാണ് ക്രിസ്മസ് ഗ്രാം ഒരുക്കിയത്.

Recommended Video

അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ
ആലപ്പുഴയിലെ വീട്ടിലെ ആഘോഷങ്ങളിങ്ങനെയാണെന്ന് താരം

ആലപ്പുഴയിലെ വീട്ടില്‍ ആവുമ്പോള്‍ രാത്രി അടുത്തുള്ള ലത്തീന്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകും. അന്ന് രാത്രിയില്‍ തന്നെ നോണ്‍വെജ് കഴിച്ച് നോമ്പ് അവസാനിപ്പിക്കും. പിന്നെ സഹോദരിമാരും കുടുംബവുമൊക്കെയായി അടിച്ചുപൊളിയായിട്ടുള്ള ആഘോഷമായിരിക്കും. ആലപ്പുഴയിലെ ക്രിസ്മസ് വലിയ ആഘോഷത്തിന്റെ ആണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ഫുഡ് ഫെസ്റ്റ് ആണ് പ്രധാനമായും പറയേണ്ടത്. അതോടൊപ്പം ഒത്തുചേരലിന്റെ മനോഹരിതയും അതിനുണ്ടെന്നും നടന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X