പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാർത്ഥന പെൺകുട്ടി ജനിക്കാനാണ്; ചാക്കോച്ചന്റെ വാക്കുകൾ വൈറലാകുന്നു

യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്വത്തെ പോലെയാണ് ചാക്കോച്ചനെ കാണുന്നത്. നടനെ പോലെ തന്നെ അദ്ദേഹത്തിന്റെ പത്നി പ്രിയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ചാക്കോച്ചനിലൂടെയാണ് പ്രിയയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. താരപത്നിയ്ക്കും കൈനിറയെ ആരാധകരുണ്ട്. ഇപ്പോൾ കുട്ടി ചാക്കോച്ചനും ആരാധകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. കുഞ്ഞ് ഇസയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്.

Kunchacko Boban

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചാക്കോച്ചന്റെ ഒരു അഭിമുഖമാണ്. പെൺകുഞ്ഞിനെ ആഗ്രഹിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ...'

 ഭാര്യയുടെ പുതിയ ആഗ്രഹത്തെ കുറിച്ച് ചാക്കോച്ചൻ

' സത്യത്തിൽ മകന്റെ പേര് തങ്ങളുടെ മനസ്സിൽ എവിടെയും ഇല്ലായിരുന്നു. കാരണം തങ്ങൾ പ്രതീക്ഷിച്ചത് ഒരു പെൺ കുഞ്ഞിനെയായിരുന്നു. ജനിക്കുന്നത് പെൺ കുഞ്ഞായിരിക്കും എന്ന പ്രതീക്ഷ കൊണ്ടുതന്നെ സാറ എന്ന പേരും ഞങ്ങൾ മകൾക്കായി കണ്ടെത്തി വച്ചിരുന്നു. അതേ രീതിയിൽ കാര്യങ്ങൾ മുൻപോട്ട് പോകുമ്പോഴാണ് മോന്റെ ജനനം. അങ്ങനെ മോന് പേര് തിരഞ്ഞപ്പോൾ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ബൈബിളിൽ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്.

 ഭാര്യയുടെ പുതിയ ആഗ്രഹത്തെ കുറിച്ച് ചാക്കോച്ചൻ

സാറാ എന്ന പേര് ഇപ്പോഴും കൈവശമുണ്ടെന്ന് താരം പറയുന്നുണ്ട്. അതിനു വേണ്ടിയൊരു ശ്രമം ഇനിയുണ്ടാകുമോ എന്നും അവതാരകൻ ചാക്കോച്ചനോട് ചോദിക്കുന്നുണ്ട്. ഇതിന് രസകരമായ ഉത്തരമാണ് നടൻ നൽകിയത്. 'പ്രിയയുടെ അപ്പന്റെ അമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. കൊച്ചുമകൾക്ക് ഒരു കുഞ്ഞുണ്ടാകണം എന്നായിരുന്നു മുത്തശ്ശിയുടെ ഏറ്റവും വലിയ പ്രാർത്ഥന അത് നടന്നു'. ആ പ്രാർത്ഥന സഫലീകരിച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ പുള്ളിക്കാരത്തിയുടെ ഏറ്റവും വലിയ പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടാകണേ എന്നാണ്. അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്; ' ചാക്കോച്ചൻ പറയുന്നു.

 ഭാര്യയുടെ പുതിയ ആഗ്രഹത്തെ കുറിച്ച് ചാക്കോച്ചൻ

ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. 2019 ഏപ്രിൽ 16നായിരുന്നു കുഞ്ഞ് ജനിച്ചത്. താരം തന്നെയായരുന്നു കുഞ്ഞ് ജനിച്ച വിവരം തന്റെ ആരാധകരോട് പങ്കുവെച്ചത്. മകന്റെ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളുമെല്ലാം ചാക്കോച്ചൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സിനിമാ വിശേഷങ്ങളെക്കാളും കുഞ്ഞ് ഇസയുടെ വിശേഷങ്ങളാണ് താരം അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. പതിനാല് വർഷത്തിന് ശേഷമാണ് പ്രിയയ്ക്കും ചാക്കോച്ചനും കുഞ്ഞ് ജനിക്കുന്നത്.

 ഭാര്യയുടെ പുതിയ ആഗ്രഹത്തെ കുറിച്ച് ചാക്കോച്ചൻ

ഒരു ഇടവേളയ്ക്ക് ശേഷം ചാക്കേച്ചൻ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. 2020 ൽ പുറത്തിറങ്ങിയ ചാക്കോച്ചൻ ചിത്രം അഞ്ചാംപാതിര പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും ചർച്ചാ വിഷയമാണ്. നായാട്ട്, നിഴൽ എന്നീ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ. ഒടിടി റിലീസായിട്ടായിരുന്നു ഇവ രണ്ടും പുറത്ത വന്നത്. പട, ഭീമന്റെ വഴി, ഒറ്റ്., ആറാം പാതിര, നില വെളിച്ചം, മറിയം ടൈലേഴ്, തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ചാക്കോച്ചൻ ചിത്രം.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X