മറ്റുളളവരെ ചവിട്ടി തേച്ച് സന്തോഷം കണ്ടെത്തുന്ന ആളല്ല ഞാന്‍! തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

By Prashant V R

മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടന് ആരാധകരും ഏറെയാണ്. കരിയറിന്റെ തുടക്കത്തില്‍ പ്രണയചിത്രങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയിരുന്നു. എല്ലാതരം സിനിമകളും ചെയ്തുകൊണ്ടാണ് നിലവില്‍ ചാക്കോച്ചന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

അതേസമയം തന്റെ സിനിമാ കരിയറിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമകളെ സമീപിക്കുന്ന രീതിയെ കുറിച്ചും അതിന് വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളെ കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നത്. മറ്റുളളവരെ ചവിട്ടിതേച്ച് സന്തോഷം കണ്ടെത്തുന്ന ആളല്ല താനെന്നും അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറയുന്നു.

പലരും ചോദിക്കാറുണ്ട്

പലരും ചോദിക്കാറുണ്ട് എന്താണ് ചാക്കോച്ചന്റെ ചെറുപ്പത്തിന്റെ രഹസ്യമെന്ന്, നമ്മള് ചെറുപ്പകാരികളുടെ കൂടെ അഭിനയിക്കുന്നത് കൊണ്ടാവാം എന്ന് താരം പറയുന്നു. നമ്മുടെ ഉള്ളില് ഒരു ചെറുപ്പക്കാരനെ എപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങളില് സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍.

മനസില് പതിനെട്ട് പത്തൊമ്പത്

മനസില് പതിനെട്ട് പത്തൊമ്പത് വയസേ എനിക്കൂളളു. അഭിനയിക്കുമ്പോള്‍ ഓണ്‍സ്‌പോട്ട് രീതിയേ തനിക്ക് പറ്റത്തൂളളുവെന്നും ചാക്കോച്ചന്‍ പറയുന്നു. അല്ലെങ്കില് എനിക്ക് ചെയ്യാന്‍ കഴിയില്ല. ചിലപ്പോ ഞാന്‍ വിചാരിക്കുന്ന രീതിയില്‍ ആയിരിക്കില്ല സംവിധായകനും തിരക്കഥാകൃത്തുമൊക്കെ മനസില്‍ കണ്ടുകാണുക. അപ്പോ ഞാന്‍ ഒരു ക്ലീന്‍ സ്‌റ്റേറ്റില് വന്നുകഴിഞ്ഞാല്‍ അവര്‍ പറയുന്നതിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ സാധിക്കും.

അത് എന്റെ രീതിയാണ്

അത് എന്റെ രീതിയാണ്. ഇതിനേക്കാളും മനോഹരമായ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന ഒരുപാട് പേരുണ്ട്. എനിക്കറിയാവുന്നവര്‍ കുറെ പേരുണ്ട്. പക്ഷേ എന്റെ രീതി ഇതാണ്. അത് വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്. ചാക്കോച്ചന്‍ പറയുന്നു. ജനറേഷന്‍ മാറുമ്പോഴും ആള്‍ക്കാര് ചാക്കോച്ചനെ അതേ സ്‌നേഹത്തോടെ സ്വീകരിക്കുന്നുണ്ട്. അതിന് കാരണമെന്താണ് എന്ന് ചോദിച്ചപ്പോഴുളള നടന്റെ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു.

Recommended Video

Remaster Old Footages to 4K UHD
അത് ചെയ്ത സിനിമകളുടെയും

അത് ചെയ്ത സിനിമകളുടെയും കഥാപാത്രത്തിന്റെയും മേമ്മ കൊണ്ടാണെന്ന് ചാക്കോച്ചന്‍ പറയുന്നു. എന്റെ മെച്ചമാണെന്ന് ഒന്നും ഞാന്‍ പറയില്ല. എന്നെ പോലെ തന്നെ സൂപ്പര്‍താരങ്ങളും ഇപ്പോഴുളള പുതിയ തലമുറയിലെ പിള്ളേരുമെല്ലാം അവര്‍ ചെയ്യുന്ന ജോലി നന്നായി ആസ്വദിക്കുന്നുണ്ട്. അപ്പോ അതിന്റെ റിസള്‍ട്ട്‌സ് എല്ലാവര്‍ക്കും ലഭിക്കും.

എങ്ങനെയാണ് ഇത്രയും

എങ്ങനെയാണ് ഇത്രയും പോസിറ്റിവിറ്റി മുഖത്ത് കൊണ്ടുവരുന്നത് എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എനിക്ക് സന്തോഷിക്കണം നന്നാവണം എന്നൊക്കെ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ മറ്റുളളവരെ ചവിട്ടിതേച്ച് അവരുടെ സങ്കടം കണ്ട് സന്തോഷിക്കാന്‍ പറ്റില്ല. അത് സന്തോഷമല്ല ശരിക്കും. ഞാന്‍ കാരണം മറ്റൊരാള് സന്തോഷിക്കുകയാണെങ്കില്‍ അതിലാണ് ശരിക്കും സന്തോഷമുളളത്. അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X