തരംഗമായ ആ ചിത്രത്തില്‍ ഏത് വേഷം ലഭിച്ചാലും ഞാന്‍ സ്വീകരിച്ചേനെ! തുറന്നുപറഞ്ഞ് ചാക്കോച്ചന്‍
മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍. രണ്ടാം വരവില്‍ എല്ലാതരം സിനിമകളും ചെയ്തുകൊണ്ടാണ് ചാക്കോച്ചന്‍ മോളിവുഡില്‍ തിളങ്ങിയത്. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരുന്നു. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ സിനിമയിലേക്കുളള തിരിച്ചുവരവില്‍ നടന്‌റെ താരമൂല്യം വീണ്ടും ഉയര്‍ത്തിയിരുന്നു.
ലാല്‍ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടി, രാജേഷ് പിളള ചിത്രം ട്രാഫിക്ക് തുടങ്ങിയവ ചാക്കോച്ചന്റെതായി രണ്ടാം വരവിന്റെ തുടക്കത്തില്‍ സ്വീകരിക്കപ്പെട്ട സിനിമകളാണ്. ഇതില്‍ ട്രാഫിക്ക് എന്ന ചിത്രം മലയാളികള്‍ക്ക് പുതിയ സിനിമാനുഭവം സമ്മാനിച്ച സിനിമയായിരുന്നു. ഒരു പരീക്ഷണ ചിത്രമായി പുറത്തിറങ്ങിയ ട്രാഫിക്ക് വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയത്. സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഏല്‍സമ്മയില്‍ നായകവേഷമായിരുന്നെങ്കിലും ട്രാഫിക്കില്‍ ഒരു പ്രധാന കഥാപാത്രമായാണ് ചാക്കോച്ചന്‍ അഭിനയിച്ചിരുന്നത്. ഡോ ഏബല്‍ തരിയന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിച്ചത്. അതേസമയം ട്രാഫിക്ക് സിനിമയുമായി സംവിധായകനും രചയിതാവും തന്റെയടുത്ത് വന്നപ്പോള്‍ അതിലേ ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യുക എന്ന തോന്നല്‍ മാത്രമാണ് തന്നില്‍ ഉണ്ടായിരുന്നതെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു.

അത് താന്‍ സംവിധായകനോടും തിരക്കഥാകൃത്തുക്കളോടും പറഞ്ഞിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. തിരിച്ചുവരവിലും ഞാന്‍ നല്ല സിനിമകളുടെ ഭാഗമാകാനാണ് ശ്രമിച്ചത്. ഞാന്‍ രണ്ടാം വരവില്‍ ചെയ്ത ട്രാഫിക്കിന്റെ കാര്യത്തില്‍ അതില്‍ ഒരു പ്രത്യേക നായകന്‍, നായിക അങ്ങനെ ഒന്നുമില്ല,

ട്രാഫിക്കിന്റെ കഥ രാജേഷും സഞ്ജയും വന്ന് പറയുമ്പോള്‍ ഞാന്‍ പറഞ്ഞു ഈ ഒരു റോള്‍ അല്ല. അതിലെ ഒരു ചെറിയ വേഷം തന്നാല്‍ പോലും സ്വീകരിക്കുമെന്ന്. അങ്ങനെ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ചിലപ്പോള്‍ നമ്മള്‍ ആക്ടര്‍ എന്ന നിലയില്‍ ഒരു സെല്‍ഫിഷ് ആകുമായിരിക്കും. നമ്മുടെ സ്റ്റാര്‍ഡം ശ്രദ്ധിക്കുമ്പോഴാണത്.

ഒരു നായികാ പ്രാധാന്യമുളളതും ഒരു ടീം ഗെയിം സിനിമകള്‍ ചെയ്യുന്നതും ഒരു അപാകതയായി എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ട്രാഫിക്കില്‍ കുഞ്ചാക്കോ ബോബനൊപ്പം വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ശ്രീനിവാസന്‍, റഹ്മാന്‍, വിനീത് ശ്രീനിവാസന്‍, അനൂപ് മേനോന്‍ തുടങ്ങിയവരെല്ലാം സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചാക്കോച്ചനും രാജേഷ് പിളളയും ഒന്നിച്ച രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ട്രാഫിക്ക്. 2011ലാണ് സിനിമ പുറത്തിറങ്ങിയിരുന്നത്.

ട്രാഫിക്കിന് പിന്നാലെ വേട്ട എന്ന രാജേഷ് പിളള ചിത്രത്തിലും ചാക്കോച്ചന്‍ അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ത്രില്ലര്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. രാജേഷ് പിളള അവസാനമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു വേട്ട. ചിത്രത്തിലെ ചാക്കോച്ചന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications