കോട്ടും കൂളിംഗ് ഗ്ലാസുമായി ബാത്ത് ടബ്ബില്‍ കിടക്കുന്ന കുഞ്ചാക്കോ ബോബന്‍! ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്

22 വര്‍ഷത്തിന് മുകളിലായി നടന്‍ കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ച് വരവാണ് താരം നടത്തിയിരിക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോക്ലേറ്റ് ഹീറോ ആയിരുന്ന താരം ഇപ്പോഴും അങ്ങനെ തന്നെ അഭിനയിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയം.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരം തന്റെ പേരിലുള്ള ട്രോളുകള്‍ക്ക് വരെ പ്രധാന്യം കൊടുക്കുന്ന ആളാണ്. അടുത്തിടെ ചാക്കോച്ചന്റെ ചില ചിത്രങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ഒരു ഫോട്ടോഷൂട്ടിനിടെയുള്ള ചിത്രങ്ങളായിരുന്നിത്. ബാത്ത് ടബ്ബില്‍ മാസ് ആയി കിടക്കുന്ന ചാക്കോച്ചനാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ ഫുള്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

chakochan

കോട്ടും കൂളിംഗ് ഗ്ലാസും വെച്ച് ബാത്ത് ടബ്ബില്‍ കിടക്കുന്ന ചിത്രങ്ങള്‍ വനിതയ്ക്ക് കൊടുത്ത ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടാണ് പുറത്ത് വന്നത്. പുറത്ത് വന്ന ഉടനെ വൈറലായി മാറിയിരിക്കുകയാണ് ചാക്കോച്ചന്റെ വീഡിയോ. മമ്മൂട്ടിയെ പോലെ പ്രായം കൂടി വരുമ്പോള്‍ ഗ്ലാമര്‍ കൂടുന്ന അസുഖം ചാക്കോച്ചനും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് താരം കടന്ന് പോവുന്നത്. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തിന് ഒരു കുഞ്ഞ് പിറന്നത് ഇക്കൊല്ലമായിരുന്നു. മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായി താരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X