കളിക്കാൻ സമയം, സ്ഥലം, കാലാവസ്ഥ ഒന്നും പ്രശ്നമല്ല! മഞ്ഞിൽ ക്രിക്കറ്റ് കളിച്ച് ചാക്കോച്ചൻ
മഞ്ഞിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. കാശ്മീരിൽ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.. നിങ്ങളൊരു വലിയ ക്രിക്കറ്റ് ആരാധകനായിരിക്കുമ്പോൾ സമയം, സ്ഥലം, കാലാവസ്ഥ ഒന്നും പ്രശ്നമല്ല. കാശ്മീർ കി കളി എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും കാശ്മീരിൽ നിന്ന് മഞ്ഞു വാരി കഴിക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.

ചാക്കോച്ചനോടൊപ്പം സംവിധായകൻ ജിസ് ജോയിയും ഉണ്ടായിരുന്നു. നല്ല വിശപ്പുണ്ടെന്ന് പറഞ്ഞ് ചാക്കോച്ചനും ജിസ് ജോയിയും മഞ്ഞ് വാരി കഴിക്കുകന്നതായിരുന്നു വീഡിയോയിൽ. കുറച്ച് ഉപ്പും മുളകും ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ എന്ന് ചാക്കോച്ചനും . എന്നാ മഞ്ഞിനൊപ്പം വല്ല കാരയ്ക്കയോ പേരക്കയോ കിട്ടിയിരുന്നെങ്കിൽ നന്നായേനെ എന്ന ജിസ് ജോയിയും വീഡിയോയിൽ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു.
വിജയ് സൂപ്പറും പൗർണ്ണമിയ്ക്ക് ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്മീരിൽ പൂർത്തിയായിട്ടുണ്ട്. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, മേജർ രവി. സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു ക്കുറുപ്പ്, അലന്‍സിയര്‍, ബേസില്‍ ജോസഫ്, പ്രേംപ്രകാശ്, ലെന, കെപിഎസി ലളിത, ശ്രീ രഞ്ജിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് നായിക. ബോബി-സഞ്ജയ് യുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത സംവിധായകൻ ജിസ് ജോയ് തന്നെയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications