ഇസയുടെ ക്യൂട്ട് വീഡിയോയുമായി ചാക്കോച്ചന്‍! ജീവിതത്തിലെ എറ്റവും വലിയ സന്തോഷം കൈകളിലെന്നും താരം
കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് സോഷ്യല്‍ മീഡിയിലെ താരമാണ്. ഇസഹാക്കിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. മകന്‍ ജനിച്ച ശേഷമുളള തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ചാക്കോച്ചനും ഭാര്യ പ്രിയയും എപ്പോഴും പങ്കുവെക്കാറുണ്ട്. വര്‍ഷങ്ങളായുളള കാത്തിരിപ്പിനാടുവിലാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ കടന്നുവന്നത്.
ഇക്കഴിഞ്ഞ എപ്രില്‍ 17നായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്.ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. കുടുംബക്കാരും സിനിമാ സുഹൃത്തുക്കളുമെല്ലാം തന്നെ ചടങ്ങുകള്‍ക്കായി എത്തിയിരുന്നു.

ഇസയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെ ചിത്രങ്ങളും ചാക്കോച്ചന്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്‍മണിയെ ലഭിച്ചിരുന്നത്. സിനിമകള്‍ കഴിഞ്ഞാല്‍ ഇസഹാക്ക് ആണ് ഇപ്പോള്‍ തന്റെ ലോകമെന്ന് അടുത്തിടെ നടന്‍ തുറന്നുപറയുകയും ചെയ്തിരുന്നു.

കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുമുണ്ട് താരം. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് ചാക്കോച്ചന്‍ പേര് ഇട്ടിരുന്നത്. ഇസഹാക്കിനൊപ്പമുളള കുഞ്ചാക്കോ ബോബന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. മകന്റെ ഒരു ക്യൂട്ട് വീഡിയോ ആണ് ചാക്കോച്ചന്‍ ഇത്തവണയും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. ഒപ്പം ജീവിതത്തിലെ എറ്റവും വലിയ സന്തോഷം എന്റെ കൈകളില്‍ എന്നും ചാക്കോച്ചന്‍ വീഡിയോക്കൊപ്പം കുറിച്ചിരുന്നു. '2020 ലേക്ക് കടക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്റെ കൈകളില്‍ ! എല്ലാവരുടെയും ജീവിതത്തില്‍ കൂടുതല്‍ മാജിക്കും ചിരിയും സന്തോഷവും ഉണ്ടാകട്ടെ. എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി, എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. ചാക്കോച്ചന്‍ ഇസയ്‌ക്കൊപ്പമുളള വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications