ഇപ്പോഴാ കറക്ടായത്! സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തി പുതിയ ചിത്രവുമായി ചാക്കോച്ചന്‍
കൊറോണ വൈറസ് ബോധവല്‍ക്കരണവുമായി താരങ്ങള്‍ എത്താറുളളത് പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നാണ് അധികപേരും അഭ്യര്‍ത്ഥിക്കാറുളളത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പം യുവതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസം നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
കൊറോണ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പോലീസുകാരായി താരങ്ങളെല്ലാം നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ താരങ്ങളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പോലീസ് വേഷത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി. ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

കൊറോണ സമയത്ത് ഇറങ്ങിയ ഈ ചിത്രം നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നത്. അതേസമയം ചിത്രത്തില്‍ ചില താരങ്ങളില്ലാതിരുന്നത് ആരാധകരെ ഒന്നടങ്കം ചൊടിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് വേഷത്തില്‍ നടന്‍ സുരേഷ് ഗോപി ഇല്ലാതിരുന്നതാണ് പലരെയും ചൊടിപ്പിച്ചിരുന്നത്. മലയാളത്തില്‍ പോലീസ് വേഷങ്ങള്‍ അവതരിപ്പിച്ചവരില്‍ മുന്നില്‍ നില്‍ക്കുന്ന താരം സുരേഷ് ഗോപി തന്നെയാണെന്നാണ് പലരുടെയും അഭിപ്രായം.

അതിനാല്‍ സൂപ്പര്‍താരം കൂടി ഈ ചിത്രത്തില്‍ വേണമെന്നും പലരും അഭിപ്രായപ്പെട്ടു. ഒപ്പം മറ്റു ചില താരങ്ങളുടെ പേരുകളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞുകേട്ടിരുന്നു. സുരേഷ് ഗോപിക്കൊപ്പം ജയറാം, ദിലീപ് തുടങ്ങിയവരും ചിത്രത്തില്‍ ഇല്ലായിരുന്നു. ആരാധകരുടെ വിമര്‍ശനങ്ങള്‍ കൂടിയതോടെ താരങ്ങളെല്ലാം ഉളള പുതിയൊരു ചിത്രം ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു.

സുരേഷ് ഗോപി, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദന്‍
എന്നിവരെ കൂടി ഉള്‍പ്പെടുത്തികൊണ്ടുളള പുതിയ ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പിന്നാലെ ഇപ്പോഴാ കറക്ടായത് എന്ന തരത്തിലുളള കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. വീട്ടില്‍ തന്നെ ഇരിക്കൂവെന്നും ബ്രേക്ക് ദ ചെയിന്‍ എന്നുമാണ് ചിത്രത്തിനുളളില്‍ എഴുതി കാണിച്ചിരിക്കുന്നത്.

പുതിയ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ,നിവിന്‍ പോളി. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി തുടങ്ങിയവര്‍ എല്ലാമുണ്ട്. മുന്‍പ് മലയാളി താരങ്ങളെല്ലാം വീട്ടിലിരിക്കുന്നതിന്റെ ചിത്രമായിരുന്നു ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരുന്നത്. ആ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഈ നിമിഷവും കടന്നുപോവൂയെന്നും എല്ലാവരും സുരക്ഷിതരാവൂ എന്നുമാണ് താരങ്ങള്‍ പറയുന്നത്. നേരത്തെ കൊറോണ കാരണം സിനിമ ഷൂട്ടിംഗും റിലീസുമെല്ലാം തന്നെ മാറ്റിവെച്ചിരുന്നു.


Click it and Unblock the Notifications