twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാമന്റെയും മാലിനിയുടെയും കഥ പറഞ്ഞ ഫീല്‍ ഗുഡ് സിനിമ! രാമന്റെ ഏദന്‍തോട്ടം പുറത്തിറങ്ങി രണ്ട് വര്‍ഷം

    By Midhun Raj
    |

    രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു രാമന്റെ ഏദന്‍ തോട്ടം. കുഞ്ചാക്കോ ബോബന്‍ ടൈറ്റില്‍ റോളിലെത്തിയ സിനിമയില്‍ അനു സിത്താരയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. രാമന്റെ ഏദന്‍തോട്ടം പുറത്തിറങ്ങി രണ്ട് വര്‍ഷം ആയിരിക്കുകയാണ്.

    മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പം മോഹന്‍ലാലും ടൊവിനോയും ഇന്ദ്രജിത്തും! വൈറലായി താരങ്ങളുടെ ചിത്രങ്ങള്‍മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പം മോഹന്‍ലാലും ടൊവിനോയും ഇന്ദ്രജിത്തും! വൈറലായി താരങ്ങളുടെ ചിത്രങ്ങള്‍

    2017 മെയ് 12നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. അനു സിത്താരയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ മാലിനി. ജോജു ജോര്‍ജ്ജിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തിയ നടി പ്രാധാന്യമുളള ഒരു നായികാ കഥാപാത്രത്തെ തന്നെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സിനിമയൊരുക്കിയിരുന്നത്.

    ramante edanthottam

    സിനിമയിലെ ചാക്കോച്ചന്റെയും അനു സിത്താരയുടെയും പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ തന്നെ ലഭിച്ചിരുന്നു. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജിബാലായിരുന്നു സംഗീതമൊരുക്കിയിരുന്നത്.

    രമേഷ് പിഷാരടി, ജോജു ജോര്‍ജ്ജ്, അജു വര്‍ഗീസ്, മുത്തുമണി, ശ്രീജിത്ത് രവി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. രാമന്റെ ഏദന്‍തോട്ടം പുറത്തിറങ്ങി രണ്ടു വര്‍ഷമായത് അനു സിത്താരയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി പറഞ്ഞും സിനിമ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കുറിച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്.

    വൈറസില്‍ ആരോഗ്യ മന്ത്രിയായി രേവതിയുടെ മേക്ക് ഓവര്‍! ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂവൈറസില്‍ ആരോഗ്യ മന്ത്രിയായി രേവതിയുടെ മേക്ക് ഓവര്‍! ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗമാകുന്നു! കാണൂ

    സിദ് ശ്രീറാമിന്റെ ആലാപനത്തില്‍ ഇഷ്‌കിലെ മനോഹര ഗാനം പുറത്ത്! 'പറയുവാന്‍ ഇതാദ്യമായി' വീഡിയോ കാണാംസിദ് ശ്രീറാമിന്റെ ആലാപനത്തില്‍ ഇഷ്‌കിലെ മനോഹര ഗാനം പുറത്ത്! 'പറയുവാന്‍ ഇതാദ്യമായി' വീഡിയോ കാണാം

    English summary
    kunchacko boban-ranjith shankar movie ramante edanthottam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X