മേക്കപ്പ്മാനെ പറഞ്ഞ് വിട്ടാലോ എന്ന് ചിന്തിച്ചു! ആദ്യത്തെ പോലീസ് വേഷത്തെ കുറിച്ച് ചാക്കോച്ചൻ
ചോക്ലേറ്റ് നായകനായി മലയാളത്തിലെത്തി പിന്നീട് വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. ആദ് കാലഘട്ടങ്ങളിൽ ചോക്ലേറ്റ് ഹീറോയായി തിളങ്ങി എങ്കിൽ രണ്ടാം വരവിൻ വ്യത്യസ്തമായ ഒരു പിടി മികച്ച കഥാപാത്രങ്ങളായിരുന്നു താരം അവതരിപ്പിച്ചത്. വില്ലൻ, സ്വാഭാവ നടൻ എന്നിങ്ങനെ വ്യത്യസ്തമായ പല കഥാപാത്രങ്ങളിലും ചാക്കോച്ചൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെല്ലാം മലയാളി പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

റോഷൻ ആൻഡ്രൂസ് ചിത്രമായ സ്കൂൾ ബസിലാണ് താരം ആദ്യമായി പോലീസ് കഥാപാത്രത്തിലെത്തിയത്. ഇപ്പോഴിത ആദ്യമായി പോലീസ് ഗെറ്റപ്പിലെത്തിയപ്പോഴുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തി താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇത് വെളിപ്പെടുത്തിയത്.'സ്കൂള്‍ ബസില്‍ കെആര്‍ ഗോപകുമാര്‍ എന്ന എസ്ഐ വേഷം ചെയ്യുമ്പോള്‍ എന്റെ ആദ്യ ദിവസം വളരെ രസകരമായിട്ടുള്ള ഒരു കാര്യമാണ്.
Recommended Video
ഫോട്ടോ എടുക്കാനായി വേണ്ടി വന്നു. എന്റെ കാരവനില്‍ ഞാന്‍ മേക്കപ്പ് ചെയ്യുന്നു. പോലീസ് വേഷമിട്ട് ക്യാപ് ഒക്കെ വെച്ച് കണ്ണാടിയില്‍ നോക്കി ഇവന്‍ കലക്കും എന്ന തോന്നല്‍ എനിക്ക് തന്നെയുണ്ടായി. എന്റെ മേക്കപ്പ് മാന്‍ എന്റെ അടുത്ത് ഉണ്ടായിരുന്നു. എന്നിട്ട് ഞാന്‍ പുള്ളിയോട് അഭിപ്രായം ചോദിച്ചു. അപ്പോള്‍ പുള്ളി എന്നോട് ആദ്യം ചോദിച്ച ചോദ്യം. 'ചേട്ടാ ഇത് കോമഡി ഫിലിം ആണോ'? എന്നാണ്. അതോടെ ഞാന്‍ അവനെ ഡിസ്മിസ് ചെയ്യണോ എന്ന് വിചാരിച്ചതാണ്. കുഞ്ചാക്കോ ബോബന്‍ പറയുന്നു. നമുക്ക് വളരെ ശക്തമായ ഒരു സ്ക്രിപ്റ്റും അത് മനസിലാക്കി തരാന്‍ കഴിയുന്ന ഒരു സംവിധായകനും ഉണ്ടേല്‍ എത്ര ശക്തമായ പോലീസ് വേഷം ഏതു നടനും ചെയ്യാന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം'. കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ചാക്കോച്ചന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സ്കൂൾ ബസ്. 2016 ൽ ബോബി, സഞ്ജയ് യുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. കുഞ്ചാക്കോ ബോബനോടൊപ്പം, ജയസൂര്യയും അപർണ്ണ ഗോപിനാഥും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചാക്കോച്ചന്റെ രണ്ടാം വരവിലെ ചിത്രമായിരുന്നു ഇത്. ഹൗ ഓൾഡ് ആർ യുവിന് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications