ആ ചിത്രം വൻ പരാജയമായിട്ടും അപ്പൻ ആരോടും വഞ്ചന കാണിച്ചില്ല: വെളിപ്പെടുത്തലുമായി ചാക്കോച്ചൻ
കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ചോക്ലേറ്റ് ഹീറോയായിട്ടാണ് ചാക്കോച്ചൻ വെള്ളിത്തിരയിൽ എത്തുന്നത്. മലയാള സിനിമയിൽ എവർഗ്രീൻ ചോക്ലേറ്റ് ഹീറോയാണ് അദ്ദേഹം. ഇന്ന് കരുത്തുറ്റ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അനിയത്തി പ്രാവിലെ സുധി എന്ന കഥാപാത്രമാണ്. അത്രയ്ക്ക ആഴത്തിൽ മലയാളിപ്രേക്ഷകരുടെ ഹൃദയത്തിൽ ചിത്രവും കഥാപാത്രവും പതിഞ്ഞിരുന്നു.
അതീവ സുന്ദരിയായി ഭാവന, പുതിയ ചിത്രം വൈറലാകുന്നു
സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന കുഞ്ചാക്കോ ബോബൻ അനിയത്തി പ്രാവിന് ശേഷം സിനിമയിലെ മിന്നും താരമായി മാറിയിരുന്നു. തുടക്കകാലത്ത് ചാക്കോച്ചന്റെ എല്ലാ സിനിമകളും സൂപ്പർ ഹിറ്റ് ആയിരുന്നു. എന്നാൽ പിന്നീട് കഥ മാറുകയായിരുന്നു. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ഒരു രണ്ടാം വരവായിരുന്നു നടന്റേത്. ചോക്ലേറ്റ് ഹീറോയായ ചാക്കോച്ചനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു നടന്റെ മടങ്ങി വരവ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അച്ഛനെ കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വാക്കുകളാണ്. സിനിമ പരാജയമായിട്ടും സിനിമ മേഖലയോട് തന്റെ അപ്പൻ കാണിച്ച മഹത്വത്തെക്കുറിച്ചാണ് നടൻ പറയുന്നത്. സിനിമയിൽ ഇങ്ങനെ ആരും ചെയ്യാറില്ലെന്നും നടൻ പറയുന്നു. മനോരമ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന നേരെ ചൊവ്വേ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ..

എന്റെ അപ്പൻ അവസാനമായി സംവിധാനം ചെയ്തത് 'ആഴി' എന്ന ചിത്രമായിരുന്നു. അതൊരു വൻപരാജയമായിരുന്നു. അതിന്റെ കടവും കാര്യങ്ങളൊക്കെ വീട്ടാൻ വേണ്ടി ഒരു ചില്ലി പൈസ പോലും തീയേറ്ററുകൾക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ ബാക്കിവെച്ചിട്ടല്ല അദ്ദേഹം സിനിമയിൽ നിന്ന് മാറിയത്. വേണമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്.

സമയം വാങ്ങുക, അല്ലെങ്കിൽ എഴുതിത്തള്ളുന്ന കാര്യങ്ങളിലേക്ക് നീങ്ങുക, അങ്ങനെയൊക്കെ. പക്ഷേ ഒരു പൈസപോലും പുള്ളി കണക്കിൽ ബാക്കിവെയ്ക്കാതെയാണ് അതൊക്കെ പൂർത്തിയാക്കിയത്. സ്വന്തം കൈയിൽ ഉള്ള സോ കോൾഡ് ലാൻഡ് ബാങ്കോ എല്ലാം ഡിസ്പോസ് ചെയ്തിട്ടോ ആയിരിക്കാം പുള്ളിയാ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത്.

ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബമഹിമയും പേരും കൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല. അതിന് കാശ് തന്നെ വേണം. സിനിമ നിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനർ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഘട്ടം ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞുവെന്നും നടൻ പറഞ്ഞു


Click it and Unblock the Notifications