twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മോൻ എന്നെ കണ്ടപ്പോൾ ആരാ...? എന്നാണ് ചോദിച്ചത്, അപ്പനാടായെന്ന് പറ‍ഞ്ഞ് മനസിലാക്കി'; കുഞ്ചാക്കോ ബോബൻ

    |

    'മാറ്റങ്ങൾ വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ഇല്ലെങ്കിൽ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ചുപോകുമെന്ന് ഉറപ്പായിരുന്നു' ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണിത്.

    മനപൂര്‍വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ച് പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ തന്നെയാണ് ഇന്ന് കുഞ്ചാക്കോ ബോബൻ. ആളുകൾ പലതവണ റിപീറ്റ് അടിച്ച് കാണുകയാണ് ന്നാ താൻ കേസ് കൊട് എന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ സിനിമയിലെ ദേവദൂതർ പാടി എന്ന ​ഗാനത്തിന്റെ വീഡിയോ.

    അനിയത്തിപ്രാവിലെ സുധിയിൽ നിന്ന് വളരെ ദൂരങ്ങളാണ് ഇരുപത്തഞ്ച് വർഷത്തിനുള്ളിൽ ഈ നടൻ താണ്ടി വന്നത്.

    'സ്വപ്നതുല്യമായൊരു അവസരം സിനിമയിൽ കിട്ടിയിട്ടുണ്ട്, അതിനായിട്ടാണ് മുടിയും താടിയും വളർത്തുന്നത്'; ബ്ലെസ്ലി!'സ്വപ്നതുല്യമായൊരു അവസരം സിനിമയിൽ കിട്ടിയിട്ടുണ്ട്, അതിനായിട്ടാണ് മുടിയും താടിയും വളർത്തുന്നത്'; ബ്ലെസ്ലി!

    പഴയതിൽ നിന്ന് മാറ്റമില്ലാതെ ഒന്നുമാത്രം ഇപ്പോഴും കുഞ്ചാക്കോ ബോബൻ കൊണ്ടുനടക്കുന്നുണ്ട് ഏത് രൂപത്തിലും വേഷത്തിലും ഏത് കാലത്തും ആളുകളുടെ ഹൃദയം കവർന്നെടുക്കാനുള്ള കഴിവ്. അതൊരിക്കലും ചാക്കോച്ചന് കൈമോശം വന്നിട്ടില്ല.

    ന്നാ താൻ കേസ് കൊട് എന്ന സിനിമ ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രമായാണ് ടീസറും പാട്ടും കണ്ട ശേഷം സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ന്നാ താന്‍ കേസ് കൊട്.

    ലെജൻഡിൽ നായികയാകാൻ നയൻസിന് കോടികൾ ഓഫർ‌ ചെയ്തിട്ടും വഴങ്ങിയില്ല, അവസാനം ശരവണന് ഉർവശി നായികയായി!ലെജൻഡിൽ നായികയാകാൻ നയൻസിന് കോടികൾ ഓഫർ‌ ചെയ്തിട്ടും വഴങ്ങിയില്ല, അവസാനം ശരവണന് ഉർവശി നായികയായി!

    മോൻ എന്നെ കണ്ടപ്പോൾ ആരാ...? എന്നാണ് ചോദിച്ചത്

    ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം ഓഗസ്റ്റ് 11ന് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍.

    സന്തോഷ്.ടി.കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ്.ടി.കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.

    രാകേഷ് ഹരിദാസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

    അപ്പനാടായെന്ന് അവസാനം പറ‍ഞ്ഞ് മനസിലാക്കി

    സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

    ഇപ്പോൾ‌ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

    കാസർകോട് ഭാഷയാണ് സംസാരിക്കുന്നത്

    'കാസർകോട് ഭാഷയാണ് സംസാരിക്കുന്നത്. അതെനിക്ക് വശമില്ല. കാസർകോട് ഭാഷ തന്നെ കഥാപാത്രം സംസാരിക്കണമെന്ന് തുടക്കത്തിൽ തീരുമാനമില്ലായിരുന്നു. അപ്പോഴാണ് ഒരു പാട്ടിന് വേണ്ടി ചെറിയൊരു ഡയലോ​ഗ് കാസർകോട് ഭാഷയിൽ സംസാരിച്ച് നോക്കിയത്.'

    'ആ രം​ഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സംവിധായകൻ രതീഷ് ഇത് നന്നായിട്ടുണ്ടെന്നും അതുകൊണ്ട് സിനിമയിൽ മൊത്തം ഇതേ സ്ലാങ് ഉപയോ​ഗിക്കാമെന്നും പറയുകയായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി വെപ്പ് പല്ല് ഉപയോ​ഗിച്ചിരുന്നതുകൊണ്ട് ഉള്ളിൽ നിന്ന് ആലപ്പുഴ ഭാഷ വന്നാലും പല്ലിൽ തട്ടി പുറത്ത് വരുമ്പോൾ കാസർകോട് ഭാഷയാകും.'

    'ദേവ​ദൂതർ പാടി എന്ന ​ഗാനത്തിന് വേണ്ടി ഡാൻസ് അറിയാത്ത ആളെപ്പോലെ ഡാൻ‌സ് കളിക്കുന്നത് കണ്ട് നായിക ​ഗായത്രി വിചാരിച്ചു എനിക്ക് യഥാർഥത്തിൽ ഡാൻസ് കളിക്കാൻ അറിയില്ലെന്ന്.'

    Recommended Video

    ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam
    മേക്കപ്പിന് ഒന്നര മണിക്കൂർ വേണ്ടിവരും

    'ഞാൻ ശരിക്കും ഒടുക്കത്തെ ഡാൻസറാണ്. ഒന്നര മണിക്കൂറുക്കെ മെനകെട്ട് പണിതാണ് ആ രൂപത്തിലേക്ക് എത്തിയത്. പട്ടികടിച്ച വെച്ച് കെട്ട് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്.'

    'മേക്കപ്പ് ചെയ്ത ശേഷം ഷൂട്ടിങ് സെറ്റിലൂടെ നടന്നാലും ആർക്കും എന്നെ മനസിലാവില്ല. അവിടെയുള്ള ഏതോ സാധരണക്കാരനായ ചേട്ടനാണെന്ന് വിചാരിക്കും.'

    'ഒരു ദിവസം മോനെ ഇതേ മേക്കപ്പിൽ വീഡിയോ കോൾ ചെയ്തപ്പോൾ അവൻ ആരാ? എന്നാണ് എന്നോട് ചോദിച്ചത്. അവസാനം അപ്പനാടായെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടി വന്നു' കുഞ്ചാക്കോ ബോബൻ പറയുന്നു.

    Read more about: kunchacko boban
    English summary
    Kunchacko Boban revealed how his son reacted after watching nna Thaan Case Kodu movie makeover look
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X