എന്നെക്കാള്‍ നന്നായി ഡാന്‍സ് കളിക്കുന്ന താരങ്ങള്‍ വേറെയുണ്ട്;നായകന്മാരെ കുറിച്ച് പറഞ്ഞ് ചാക്കോച്ചന്‍
അനിയത്തി പ്രാവിലെ സുധി എന്ന കഥാപാത്രത്തിലൂടെ നായകനായിട്ടെത്തിയ കുഞ്ചാക്കോ ബോബന്‍ ഇന്ന് ചാക്കോച്ചനായിട്ടാണ് അറിയപ്പെടുന്നത്. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി അറിയപ്പെട്ട താരം ഇന്ന് അഭിനയ പ്രധാന്യമുള്ള വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേത് പോലെ പ്രായം പുറകേട്ട് സഞ്ചരിക്കുന്ന താരങ്ങളില്‍ ഒരാള്‍ കുഞ്ചാക്കോ ബോബനാണെന്ന് പറയേണ്ടി വരും.
കൃത്യമായിട്ടുള്ള വര്‍ക്കൗട്ടും വ്യായമങ്ങളും ഡയറ്റുമൊക്കെയായി ചാക്കോച്ചന്‍ ചുള്ളന്‍ ചെക്കനായി വിലസുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള താരം വീട്ടില്‍ നിന്നുള്ള രസകരമായ ചിത്രങ്ങളുമായിട്ടാണ് അടുത്ത കാലത്തൊക്കെ വന്നിട്ടുള്ളത്. ശരീരം ഫെളക്‌സിബിളായി സൂക്ഷിക്കുന്ന ചാക്കേച്ചന്‍ കിടിലന്‍ നര്‍ത്തകനാണെന്ന് പല സിനിമകളിലും കണ്ടിട്ടുള്ളതാണ്.

അനിയത്തി പ്രാവിലെ ഒരു രാജമല്ലി വിടരുന്നത് പോലെ എന്ന് തുടങ്ങുന്ന പാട്ടിലും നിറം സിനിമയിലെ പാട്ടുകളിലുമൊക്കെ ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സ് പ്രകടനം കണ്ടിട്ടുണ്ട്. അങ്ങനെ മലയാള സിനിമയിലെ പ്രഭുദേവയെന്ന വിളിപ്പേരും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ തന്നെക്കാള്‍ നന്നായി ഡാന്‍സ് കളിക്കുന്ന താരങ്ങള്‍ മലയാളത്തിലുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.
വിനീത്, വിനീത് കുമാര്‍ എന്നിവര്‍ എന്നെക്കാളും നന്നായി നൃത്തം ചെയ്യുന്നവരാണ്. പുതിയ തലമുറയില്‍ നടന്‍ നീരജ് മാധവിനാണ് താന്‍ അങ്ങനെയൊരു സ്ഥാനം നല്‍കിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാള സിനിമയിലെ മികച്ചതെന്ന് തോന്നിയ നര്‍ത്തകന്മാരായ താരങ്ങളെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന നിഴല്‍ എന്ന ചിത്രത്തിലെ ഷൂട്ടിങ് തിരക്കുകളിലാണ് താരമിപ്പോള്‍. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായിട്ടെത്തുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. നിഗൂഢത നിറഞ്ഞ ഗെറ്റപ്പില്‍ മുഖത്ത് ഒരു മാസ്‌ക് ഒക്കെ വെച്ചിട്ടുള്ള ചാക്കോച്ചന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററായി കൊടുത്തിരുന്നത്. സിനിമയിലെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ഇല്ലെങ്കിലും ചാക്കേച്ചനും നയന്‍താരയും ചേര്‍ന്ന് മിന്നിക്കാനുള്ള വരവാണ്.
Recommended Video
ലൊക്കേഷനില്‍ നിന്നും കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിനെ എടുത്ത നില്‍ക്കുന്ന നയന്‍താരയുടെ ചിത്രങ്ങളും ഈ ദിവസങ്ങളില്‍ വൈറലായി. ഭാര്യ പ്രിയയും മകനും ചിത്രീകരണം കാണുന്നതിനായി എത്തിയപ്പോഴുള്ള ഫോട്ടോസായിരുന്നു. കേരളത്തല്‍ അടുത്ത വര്‍ഷമേ തിയറ്ററുകള്‍ തുറക്കുകയുള്ളു. അതിനുള്ളില്‍ സിനിമയെത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്.


Click it and Unblock the Notifications