For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സിനിമകള്‍ കണ്ട് ഭാര്യ തിയ്യേറ്ററില്‍ ഇരുന്ന് കൂവിയിട്ടുണ്ട്! തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

  |

  മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട നായകനടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായാണ് മുന്നേറികൊണ്ടിരിക്കുന്നത്. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് എല്ലാതരം സിനിമകളിലും അഭിനയിച്ചിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

  കുഞ്ചാക്കോ ബോബന്റെ കരിയറിലെ എറ്റവും വലിയ വിജയചിത്രമായാണ് സിനിമ മാറിയത്. ചാക്കോച്ചന്റെ സിനിമകള്‍ക്കായെല്ലാം എന്നും ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു കരിയറായിരുന്നു കുഞ്ചാക്കോ ബോബന്റെത്. ഇടയ്ക്ക് മലയാളത്തില്‍ ഒരിടവേളയുണ്ടായെങ്കിലും തിരിച്ചുവരവില്‍ വ്യത്യസ്തമാര്‍ന്ന സിനിമകള്‍ ചെയ്തുകൊണ്ടാണ് നടന്‍ മോളിവുഡില്‍ വീണ്ടും ശ്രദ്ധേയനായത്.

  അതേസമയം കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് തന്റെ സിനിമള്‍ കണ്ട് ഭാര്യ തിയ്യേറ്ററില്‍ ഇരുന്ന് കൂവിയ കാര്യം ചാക്കോച്ചന്‍ തുറന്നുപറഞ്ഞിരുന്നു. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്ന ഒരഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമ ഇറങ്ങിയാല്‍ ആരുടെ അഭിപ്രായത്തിന് വേണ്ടിയാണ് കാത്തിരിക്കാറുളളത് എന്നായിരുന്നു ചാക്കോച്ചനോട് അവതാരകന്‍ ചോദിച്ചത്.

  ഇതിന് മറുപടിയായി എന്റെ ഭാര്യയുടെ അഭിപ്രായത്തിന് വേണ്ടിയാണ് കാത്തിരിക്കാറുളളതെന്ന് ചാക്കോച്ചന്‍ പറഞ്ഞു. ഒരു സിനിമ കണ്ട് ഉളളത് ഉളളത് പോലെ തന്നെ അവള്‍ പറയുമെന്ന് നടന്‍ പറഞ്ഞു. എന്റെ ചില സിനിമകള്‍ കണ്ട് തിയ്യേറ്ററില്‍ ഇരുന്ന് കൂവിയിട്ടുളള ആളാണ് പ്രിയ. ഞാന്‍ കോട്ടയത്തിരുന്ന് ഒരു സിനിമ കണ്ടോണ്ടിരിക്കുന്ന സമയത്ത് പുളളിക്കാരി എറാണകുളത്ത് അതിന് മുന്‍പേ ആദ്യ ഷോക്ക് കേറിയിരുന്നു.

  അപ്പോ ഞാന്‍ പ്രിയയുടെ മെസെജോ കോളോ വരുന്നുണ്ടോയെന്ന് ഇടയ്ക്കിടെ ഇങ്ങനെ നോക്കികൊണ്ടിരുന്നു. കാരണം അത് ഭയങ്കര ടെന്‍ഷനുളള കാര്യമാണ്. ഉളള കാര്യം ഉളളത് പോലെ ഒരു ഭയവുമില്ലാതെ പറയുന്ന ആളാണ്. കുറച്ചുകഴിഞ്ഞ് എറണാകുളത്ത് ഷോ കഴിഞ്ഞു എന്ന് എനിക്ക് റിപ്പോര്‍ട്ട് കിട്ടി. ആള്‍ക്കാര് നല്ലത് പറയുന്നുണ്ട്.

  എന്നാലും എനിക്ക് വിശ്വാസം പോര. ഞാനത് കഴിഞ്ഞ് പ്രിയയെ വിളിച്ചുനോക്കി. അപ്പോ സ്വിച്ച്ഡ് ഓഫായിരുന്നു. അവളെ കിട്ടാതായപ്പോ എനിക്ക് ടെന്‍ഷന്‍ കൂടി. ദൈവമേ സിനിമ ഇഷ്ടപ്പെടാത്തത് കൊണ്ട് ഫോണ്‍ ഓഫാക്കിയത് ആണോ. അതോ പറയാനുളള മടികൊണ്ടായിരിക്കോ. രാജേഷിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ചെയ്‌തൊരു സിനിമയല്ലെ.

  Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

  അതായിരിക്കും ചിലപ്പോ ഫോണ്‍ ഓഫാക്കിയതെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും ഇവിടത്തെ ഫസ്റ്റ് ഹാഫ് കഴിഞ്ഞിരുന്നു. ആള്‍ക്കാര് നല്ല അഭിപ്രായം ഒകെ പറയുന്നുണ്ടായിരുന്നു. എന്നാലും ഞാനൊരു വെച്ച ചിരിയൊക്കെയായിട്ട് ഇരിക്കുന്നുണ്ട്. അത് കഴിഞ്ഞ് സെക്കന്‍ഡ് ഹാഫ് തുടങ്ങിയപ്പോഴാണ് പ്രിയയുടെ ഒരു മെസേജ് വരുന്നത്. കലക്കി സിനിമ എന്നൊക്കെ പറഞ്ഞു. ഞാന്‍ ചോദിച്ചു എന്ത് പറ്റി വിളിക്കാതിരുന്നതെന്ന്.

  അപ്പോ അവള്‍ പറഞ്ഞു. സിനിമയിലെ ഇമോഷണല്‍ രംഗമൊക്കെ കണ്ടപ്പോള്‍ കരഞ്ഞുപോയി, അതാണ് വിളിക്കാതിരുന്നത് എന്ന്. അത് കേട്ട് കഴിഞ്ഞപ്പോ എനിക്ക് ഈ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളൊന്നും അത്രയ്ക്ക് എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല. ഞാനും വളരെ ഇമോഷണലായി പോയി. ചാക്കോച്ചന്‍ പറഞ്ഞു.

  അതേസമയം ഫഹദ് ഫാസിലിനോടും ഇതേ ചോദ്യം ചോദിച്ചപ്പോള്‍ തന്റെ സിനിമകളുടെ ഫസ്റ്റ് ഷോ അഭിപ്രായങ്ങള്‍ കാര്യമായിട്ട് എടുക്കാറില്ലെന്ന് ആയിരുന്നു മറുപടി. താന്‍ അധികവും മിക്ക ഷോകളും കഴിഞ്ഞ് രാത്രിയൊക്കെയാണ് സിനിമയുടെ റിസള്‍ട്ട് നോക്കുക. പടം കൊളളാം എന്ന അഭിപ്രായം കേട്ടാല്‍ മാത്രമേ ഭാര്യയെ കാണിക്കാറുളളൂ.

  ആദ്യത്തെ ഷോയുടെ അഭിപ്രായങ്ങള്‍ കാര്യമായി എടുക്കാത്തതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും ഫഹദ് പറഞ്ഞു. ആദ്യ ചിത്രമായ കൈയ്യെത്തു ദൂരത്ത് ആദ്യ ഷോ കഴിഞ്ഞ് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാല്‍ ആ ചിത്രം പരാജയമായി മാറി. തുടര്‍ന്ന് പല സിനിമകളുടെയും റിസള്‍ട്ട് വൈകുന്നേരമാണ് നോക്കുക. ഫഹദ് പറഞ്ഞു.

  Read more about: kunchacko boban fahadh faasil
  English summary
  Kunchacko Boban Revealed Wife Priya Is His Biggest Criticizer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X