തന്‌റെ മനസിലെ റിയല്‍ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍, വെളിപ്പെടുത്തി നടന്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന് ഗംഭീര തുടക്കമാണ് അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ലഭിച്ചത്. പ്രണയ നായകനായിട്ടാണ് തുടക്കമെങ്കിലും തുടര്‍ന്ന് എല്ലാതരം സിനിമകളും ചെയ്ത് മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായും ചാക്കോച്ചന്‍ മാറിയിരുന്നു. സിനിമയില്‍ ഒരു ഇടവേള ഉണ്ടായിരുന്നെങ്കിലും തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ വരവറിയിച്ചത്. ഇന്ന് മലയാളസിനിമയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം നടന്റെ കരിയറിലെ വലിയ വിജയ ചിത്രമായിരുന്നു. അതേസമയം തന്റെ മനസിലെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ഒരഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. സിനിമയില്‍ തന്റെ ആദ്യത്തെ അച്ഛനായ തിലകന്‍ എ്ന്ന നടനാണ് മലയാളത്തിലെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് ചാക്കോച്ചന്‍ പറയുന്നു. ഫിസിക്കല്‍ അപ്പിയറന്‍സില്‍ എത്ര പരിമിധികള്‍ ഉണ്ടെങ്കിലും അതൊക്കെ ക്യാരക്ടറിനെ ബാധിക്കാതെ ഒരു പൂര്‍ണ നടനായി മാറാന്‍ കഴിയുന്ന അപൂര്‍വ്വ അഭിനേതാക്കളില്‍ ഒരാളാണ് തിലകന്‍ ചേട്ടന്‍.
അദ്ദേഹം എന്റെയൊപ്പം അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അച്ഛന്‍ മകനെ പോലെ നിങ്ങളെ ഫീല്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് പൂര്‍ണ്ണമായും അദ്ദേഹത്തിലെ മികച്ച അഭിനേതാവിന്റെ മിടുക്കാണ്. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അതേസമയം അനിയത്തിപ്രാവിന് പിന്നാലെ ചാക്കോച്ചന്റെ പ്രിയം, നക്ഷത്രത്താരാട്ട്, പ്രേംപൂജാരി തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളില്‍ തിലകന്‍ അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ തിലകന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
അതേസമയം അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നിഴലാണ് നടന്റെതായി ചിത്രീകരണം നടക്കുന്ന പുതിയ ചിത്രം. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നിഴലിന് പുറമെ മോഹന്‍കുമാര്‍ ഫാന്‍സ്, പട, നായാട്ട് തുടങ്ങിയവയും കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമകളാണ്.


Click it and Unblock the Notifications