അഞ്ചാം ക്ലാസില്‍ നിന്നും ഡാന്‍സ് പഠിച്ചു! ഫഹദും സൗബിനും അതിശയിപ്പിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
നടന്‍ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണ് 2019 ല്‍ സംഭവിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത് അടുത്തിടെയാണ്. മകന്റെ ജനനവും മാമ്മോദീസയും തുടങ്ങി ആഘോഷദിവസങ്ങളിലൂടെയാണ് താരകുടുംബം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കുടുംബത്തിലെ കാര്യം മാത്രമല്ല സിനിമയിലും ഉയര്‍ച്ച തന്നെയാണ്.
അള്ള് രാമേന്ദ്രന്‍ എന്ന ചിത്രമാണ് ഈ വര്‍ഷം ചാക്കോച്ചന്‍ നായകനായി എത്തിയ സിനിമ. വൈറസില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലും താരമെത്തിയിരുന്നു. ഈ ദിവസങ്ങളിലെല്ലാം ചാക്കോച്ചനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് വന്നിരുന്നത്. ഇപ്പോഴിതാ സിനിമാവിശേഷങ്ങളും താന്‍ നൃത്തം പഠിച്ചതിനെ കുറിച്ചുമെല്ലാം ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഇനി ചാക്കോച്ചന്‍ എന്നല്ല ചാക്കോ അച്ഛനായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അഭിമുഖത്തിനിടെ നൃത്തവാസന എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് രസകരമായ ഉത്തരമാണ് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്നത്. എന്റെ അപ്പന്റെ അമ്മയാണ് അതിന് കാരണമായത്. അമ്മച്ചിയെന്നാണ് ഞാന്‍ വിളിക്കുന്നത്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷമെങ്കിലും ഭരതനാട്യം ശാസ്ത്രീയമായി പഠിക്കണമെന്ന് നിര്‍ബന്ധം പിടിച്ച് എന്നെ കൊണ്ട് അരങ്ങേറ്റം നടത്തി. അങ്ങനെ നൃത്തത്തിന്റെ ഒരു അടിത്തറ പാകിത്തന്നത് അമ്മച്ചിയാണ്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ എനിക്കത് ഒരുപാട് ഉപകാരമായെന്ന് തോന്നുന്നു എന്നും ചാക്കോച്ചന്‍ പറയുന്നു.

സിനിമയില്‍ സൗബിന്‍ ഷാഹിറിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയം കണ്ട് ഞാന്‍ ഞെട്ടിപോയിട്ടുണ്ട്. ഫഹദിനോട് എവിടുന്നാണ് ഈ അഭിനയം പഠിച്ചതെന്ന് ചോദിക്കണമെന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് എന്നീ സിനിമകളിലെ സൗബിന്റെ അഭിനയനം കണ്ട് കോരിത്തരിച്ചിരുന്ന് പോയിട്ടുണ്ട്.
താനിത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. 'മേലാല്‍ ഇമ്മാതിരി ആക്ടിംഗ് ഒന്നും പുറത്ത് എടുത്തേക്കരുത്'. ഇരുപത്തിരണ്ട് കൊല്ലമായി താന്‍ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ടൊവിനോയെ കണ്ടാല്‍ എന്ത് പറയുമെന്ന ചോദ്യത്തിന് നിന്നെ ഞാന്‍ ഉമ്മച്ചനെന്ന് വിളിച്ചാട്ടോ.. എന്നാണ് ചിരി കലര്‍ത്തി ചാക്കോച്ചന്‍ പറഞ്ഞത്.

തന്റെ പുതിയ ലുക്ക് വേണ്ട പഴയ ചാക്കോച്ചനെ തിരികെ വേണമെന്ന് പറയുന്ന ആരാധകരോട് ഫീല്‍ഡ് ഔട്ട് ആക്കാനാണ് അവരുടെ ഓക്കെ പ്ലാനെന്ന് തോന്നുന്നുവെന്ന് താരം പറയുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഒക്കെ താന്‍ പണ്ടേ നിര്‍ത്തി. താന്‍ നല്ലൊരു ബിസിനസ് മാന്‍ ആണെന്ന് വിശ്വസിക്കുന്നില്ല. തന്റെ സിനിമകള്‍ കണ്ടിഷ്ടപ്പെട്ട് വരുന്നവര്‍ ആ സ്‌നേഹം കാണിച്ചിരുന്നുവെന്ന് മാത്രം.

കുറേ പേര്‍ ഈ സ്ഥലം ചാക്കോച്ചന്‍ വന്ന് നോക്കി പോയിട്ടുണ്ടൊന്നെക്കെ പറഞ്ഞ് എന്റെ പേരില്‍ കളിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ കമ്മീഷന്‍ കിട്ടുകയാണെങ്കില്‍ ഞാനിന്ന് വേറെ ലെവലാകുമെന്നും താരം സൂചിപ്പിച്ചു. താനും പ്രിയയും കൂടെ എറണാകുളത്ത് ഒരു വീട് വെക്കാന്‍ പോയിട്ട് അറിയാതെ പെട്ട് പോയതാണ് ബിസിനസില്‍. ആകെ നോക്കുകയാണെങ്കില്‍ തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നഷ്ടമായിരുന്നെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.


Click it and Unblock the Notifications