For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബൻ മിസ് ചെയ്യുന്നത് ഇടവേളകളിലുള്ള ആ സംഭാഷണങ്ങളാണ്, തുറന്ന് പറഞ്ഞ് നടൻ

  |

  കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ, സീരിയൽ ചിത്രീകരണം നിർത്തി വെയ്ക്കുകയും തീയേറ്ററുകൾ അടയ്ക്കുകയും ചെയ്തിരുന്നു. ഏഴ് മാസത്തെ ലോക്ക് ഡൗണിന് ശേഷം സിനിമ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. കൊവിഡ് കാലത്ത് ആരംഭിച്ച മോഹൻലാൽ ജീത്തു ജോസ്ഫ് ചിത്രമായ ദൃശ്യം 2ന്റെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടൻ കുഞ്ചാക്കോ ബോബനും സിനിമയിൽ സജീവമായിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായ നിഴലിന്റെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. കോളിവുഡ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചാക്കോച്ചന്റെ നായികയായി നിഴലിൽ എത്തുന്നത്. ഇപ്പോഴിത സെറ്റിലെ മാറ്റങ്ങളെ കുറിച്ച് വാചാലനായി കുഞ്ചാക്കോ ബോബൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സെറ്റിലെ ഏറ്റവും വലിയ മിസ്സിങ്ങിനെ കുറിച്ചും നടൻ പറയുന്നു.

  സെറ്റിൽ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഷൂട്ടിംഗ് ഇടവേളകളിൽ ഞങ്ങൾ നടത്താറുള്ള സംഭാഷണങ്ങളും അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വിനോദങ്ങളുമാണ്. കാര്യങ്ങൾ തീർത്തും ഔപചാരികമായി മാറി. ഇത് വളരെ സങ്കടകരമാണ്. ഇപ്പോൾ എല്ലാവരും അവരുടെ ജോലി ചെയ്ത് പോകുന്നു. എന്നിരുന്നാലും, ഞാൻ വളരെയധികം ശുഭാപ്തി വിശ്വാസിയാണ്. ഞങ്ങൾ പഴയ പഴയ അവസ്ഥയിലേക്ക് മടങ്ങും," ചാക്കോച്ചൻ പറഞ്ഞു,.

  ലൗവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രമാണ് നിഴൽ. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.മിഥുൻ മാനുവൽ തോമസിന്റെ ‘അഞ്ചാംപാതിര'യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന മറ്റൊരു ത്രില്ലർ ചിത്രമാണിത്. സംസ്ഥാനചലച്ചിത്രപുരസ്കാര ജേതാവ് അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന് ചിത്രമാണിത്. നയൻസ് നിഴലിന്റെ സെറ്റിൽ ജോയിൻ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് നടിയും അവതരിപ്പിക്കുന്നത്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു. നിഗൂഢത നിറഞ്ഞ ഗെറ്റപ്പില്‍ മുഖത്ത് ഒരു മാസ്‌ക്ക് ധരിച്ച് നിൽക്കുന്ന ചാക്കോച്ചന്റെ ചിത്രമായിരുന്നു ഫസ്റ്റ്ലുക്കിൽ കണ്ടത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ നയൻസിനോടൊപ്പമുള്ള ചാക്കോച്ചന്റേയും കുടുംബത്തിന്റേയും ചിത്രവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രീകരണം കാണാൻ മകനും പ്രിയയും വന്നപ്പോൾ എടുത്ത ചിത്രായിരുന്നു അതെന്ന് പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ വെളിപ്പെടുത്തിയിരുന്നു.

  മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

  ചാക്കോച്ചനും നയൻസിനുമൊപ്പം മികച്ച അണിയറ പ്രവർത്തകരാണ് നിഴലിന് പിന്നിലുള്ളത്.ദീപക് ഡി മേനോന്‍ നിഴലിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

  സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ് സേവ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍,പി.ആർ.ഓ: പി.ശിവപ്രസാദ്, ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി.പൂർണ്ണമായും എറണാകുളവും പരിസരവുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

  English summary
  Kunchacko Boban Reveals Major missing in the sets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X