ചാക്കോച്ചനും പ്രിയയ്ക്കും ഇന്ന് വിവാഹ വാര്‍ഷികം! ഇത്തവണ ആനിവേഴ്‌സറി ഇസക്കുട്ടനൊപ്പം
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. സിനിമകള്‍ക്കൊപ്പം കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവുന്നത്. ചാക്കോച്ചന്റെ ഭാര്യ പ്രിയ കുഞ്ചാക്കോയും എല്ലാവര്‍ക്കും സുപരിചിതയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും ചാക്കോച്ചന്‍ പങ്കുവെക്കാറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി കടന്നുവന്നത്.
കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ആയിരുന്നു ഇസഹാക്ക് വന്നത്. ഇസയുടെ വരവ് ചാക്കോച്ചന്റെ കുടുംബത്തിനൊപ്പം ആരാധകരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. 2005 എപ്രില്‍ 2നാണ് കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും വിവാഹം നടന്നത്. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.

ഇന്ന് ചാക്കോച്ചന്റെയും പ്രിയയുടെയും പതിനഞ്ചാം വിവാഹ വാര്‍ഷികമാണ്. ഇത്തവണ ഇസഹാക്ക് വന്നതിന് ശേഷമുളള ആദ്യ വിവാഹ വാര്‍ഷികം കൂടിയാണ് ഇവരുടേത്. ഇത്തവണ വിവാഹ വാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊന്നും ചാക്കോച്ചന്റെതായി വന്നിരുന്നില്ല. കൊറോണ സമയമായതിനാല്‍ വലിയ ആഘോഷങ്ങളില്ലെന്നാണ് സൂചന.

വിവാഹ വാര്‍ഷിക മാസത്തില്‍ തന്നെയാണ് ഇസഹാക്കിന്റെ ആദ്യ പിറന്നാളും വരുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷിക ദിനത്തില്‍ ചാക്കോച്ചന്റെതായി വന്ന പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. 14 വര്‍ഷത്തെ വിവാഹ വാര്‍ഷികം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉളളു എന്നാണ് ചാക്കോച്ചന്‍ തമാശ രൂപേണ കുറിച്ചിരുന്നത്. അന്ന് പ്രിയ ആണ് തന്റെ ജീവിതം എക്‌സട്രാ ഓര്‍ഡിനറി ആക്കിയതെന്നും താരം കുറിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം എപ്രില്‍ ഏഴിനായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. മകന്റെ വരവ് ഇരുവരുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. ഇസയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍.

ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മുന്‍പ് ഇസയാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ലോകമെന്ന് പ്രിയ അറിയിച്ചിരുന്നു. സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ മകനൊപ്പമാണ് ചാക്കോച്ചന്‍ കൂടുതല്‍ സമയവും ചെലവഴിക്കാറുളളതെന്നായിരുന്നു പ്രിയ പറഞ്ഞത്. ഇസയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങള്‍ ചാക്കോച്ചന്‍ നേരത്തെ പങ്കുവെച്ചിരുന്നു. സിനിമകള്‍ കഴിഞ്ഞാല്‍ ഇസഹാക്കാണ് തന്റെ ലോകമെന്ന് അടുത്തിടെ നടന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് ചാക്കോച്ചന്‍ പേര് ഇട്ടിരുന്നത്. ഇസഹാക്ക് വന്ന ശേഷമാണ് ചാക്കോച്ചന് ഒരിടവേളയ്ക്ക് ശേഷം ഒരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര ചാക്കോച്ചന്റെതായി ഇക്കൊല്ലം വലിയ വിജയമായി മാറിയിരുന്നു.


Click it and Unblock the Notifications