അമ്മയുടെ പിറന്നാള്‍ 4 വര്‍ഷത്തില്‍ ഒരിക്കലേ വരൂ! അമ്മയ്ക്കിപ്പോ മധുരപതിനാറാണെന്ന് കുഞ്ചാക്കോ ബോബന്‍

ഫെബ്രുവരി 29 ചിലര്‍ക്ക് വലിയ ആഘോഷത്തിന്റെ ദിവസമാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ വന്ന് പോവുന്ന ഈ ദിവസം ജന്മദിനം ആഘോഷിക്കുന്നവരുണ്ട്. അക്കൂട്ടത്തിലൊരാള്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ അമ്മ മോളിയാണ്. അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

'എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തായ സ്ത്രീകളില്‍ ഒരാള്‍ക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവര്‍ ധീരതയോടെ നേരിട്ടു. എന്റെ ജീവിതത്തില്‍ ഞാന്‍ അല്‍പ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് അമ്മയോടാണ് ഞാന്‍ നന്ദി പറയുന്നത്.

chackochan-priya

പിറന്നാള്‍ ആശംസകള്‍ അമ്മാ... ഈ ദിവസം നാല് വര്‍ഷത്തിലൊരിക്കലേ വരൂ എന്നത് കൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുരപ്പതിനാറാണ്. ഒരുപാട് സ്‌നേഹം, ഉമ്മകള്‍. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും അനുഗ്രങ്ങളും അമ്മ അര്‍ഹിക്കുന്നു'. എന്നും ചാക്കോച്ചന്‍ പറയുന്നു.

അമ്മയുടെ രണ്ട് കാലഘട്ടത്തിലുള്ള ചിത്രവും ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. ഒന്ന് ചെറുപ്പത്തില്‍ ചാക്കോച്ചനെയും സഹോദരിയെയും ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോയാണ്. മറ്റൊന്ന് കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസയും മറ്റ് പേരക്കുട്ടികളെയും എടുത്ത് ഇരിക്കുന്ന ചിത്രമായിരുന്നു. സിനിമാ താരങ്ങളും ആരാധകരുമെല്ലാം ചാക്കോച്ചന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X