കുഞ്ചാക്കോ ബോബന്റെ വീട്ടില്‍ മൂന്ന് കുഞ്ഞുങ്ങളോ? ശിശുദിനത്തില്‍ ആശംസകള്‍കൊപ്പം സര്‍പ്രൈസ് ചിത്രവും
നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷമാണ് ഒരു കുഞ്ഞ് പിറന്നത്. മകനൊപ്പമുള്ള ചിത്രം നിരന്തരം കുഞ്ചാക്കോ ബോബന്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ശിശു ദിനത്തില്‍ തന്റെ വീട്ടിലെ മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

ശിശുദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ടെത്തിയ ചാക്കോച്ചന്‍ മകന്‍ ഇസഹാക്കിന്റെ ചിത്രത്തിനൊപ്പം തന്റെയും ഭാര്യ പ്രിയയുടെയും ചെറുപ്പത്തിലെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ളതായിരുന്നു പുറത്ത് വിട്ടത്. എന്നും ചെറുപ്പമായും സന്തോഷത്തോടെയും ഇരിക്കണമെന്നാണ് ചിത്രത്തിനൊപ്പം താരം ആശംസയായി പറഞ്ഞിരിക്കുന്നത്. മൂന്ന് പേരെയും കണ്ടാല്‍ ഒരുപോലെയുണ്ടെന്നാണ് കൂടുതല്‍ പേരും ചിത്രത്തിന് താഴെ കമന്റായി ഇട്ടത്.
ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് കുഞ്ചാക്കോ ബോബനും പ്രിയയും ചേര്‍ന്ന് പേരിട്ടിരിക്കുന്നത്. മകന്‍ വന്നതിന് ശേഷമുള്ള ഓരോ ദിവസവും ചാക്കോച്ചന്‍ ആഘോഷമാക്കി മാറ്റാറുണ്ട്. മകന്റെ അടുത്ത് നിന്നും മാറി ജോലിയ്ക്ക് പോകാന്‍ പോലും തനിക്ക് തോന്നാറില്ലെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. മകന്റെ മാമോദീസ ചടങ്ങ് സിനിമാ രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖരെല്ലാം വന്ന് ആഘോഷത്തോടെയാണ് നടത്തിയത്.


Click it and Unblock the Notifications