നിവിന്‍ പോളിയ്ക്ക് ശേഷം രതീഷ് പൊതുവാളിനോടൊപ്പം കുഞ്ചാക്കോ ബോബന്‍,'ന്നാ താന്‍ കേസ് കൊട് '

STK Framseന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച് രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ' 'ന്നാ താന്‍ കേസ് കൊട് ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാസര്‍ഗോഡ് ചെറുവത്തൂരില്‍ ആരംഭിച്ചു.

Kunchacko Boban,

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും ശ്രീ എം. രാജഗോപാലന്‍ എം എല്‍ എ , നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള , ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള , കുഞ്ചാക്കോ ബോബന്‍ ,സംവിധായകന്‍ രതീഷ് പൊതുവാള്‍ , ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസ് , ഗായത്രി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്നത്.ആന്‍ഡ്രോയ്ഡ് കുഞ്ഞിപ്പന്‍ , കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് ' ന്നാ താന്‍ കേസ് കൊട്. നിവിന്‍ പോളി നായകനായി എത്തിയ കനകം കാമിനി കലഹം ആയിരുന്നു ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. നല്ല അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതിന് മുന്‍പ് പുറത്ത് ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞിപ്പനും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സുരാജ് വെഞ്ഞാറന്‍മൂട്, സൗബിന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഇത് തിയേറ്റര്‍ റിലീസായിട്ടായിരുന്നു എത്തിയത്.

മഹേഷിന്റെ പ്രതികാരം , മായാനദി , ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ , വൈറസ് , ആര്‍ക്കറിയാം , നാരദന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. ഏറെ പ്രതീക്ഷയാണ് ചിത്രം നല്‍കുന്നത്.

ബോളിവുഡ് ഛായാഗ്രാഹകന്‍ ( ഷെര്‍നി ഫെയിം ) രാകേഷ് ഹരിദാസാണ് ഛായാഗ്രാഹകന്‍ .ജ്യോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടറാണ് , മനോജ് കണ്ണോത്ത് എഡിറ്ററും , ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധായകനുമാണ്.ശ്രീജിത്ത് ശ്രീനിവാസന്‍ , വിപിന്‍ നായര്‍ എന്നിവര്‍ സൗണ്ട് ഡിസൈനേഴ്‌സ് . ഹസ്സന്‍ വണ്ടൂര്‍ മേക്ക് അപ് , സ്റ്റില്‍ ഷാലു പേയാട് . കോസ്റ്റിയൂം ഡിസൈനര്‍ മെല്‍വി .

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന , മാര്‍ക്കറ്റിംഗ് & പ്രൊഡക്ഷന്‍ ഹെഡ് അരുണ്‍ സി. തമ്പി , ഫിനാന്‍സ് കണ്‍ട്രോളര്‍ ജോബിഷ് ആന്റണി ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജംഷീര്‍ പുറക്കാട്ടിരി .സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ്. ഏപ്രില്‍ അവസാനം. ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ് .പി ആര്‍ ഒ - ആതിര ദില്‍ജിത്ത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X