കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിയെ പിന്തുടരുകയാണോ? ഈ വര്‍ഷം ഇതുവരെ 5 സിനിമകള്‍, വരാനിരിക്കുന്നത് വേറെയും

തൊണ്ണൂറുകളിലെ ചോക്ലേറ്റ് പയ്യനായിരുന്ന കുഞ്ചാക്കോ ബോബന്‍ ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. സ്ഥിരമായി ചോക്ലേറ്റ് ഹീറോ വേഷം അവതരിപ്പിച്ചിരുന്ന ചാക്കോച്ചന്‍ തിരിച്ച് വരവിന് ശേഷം വ്യത്യസ്ത കഥാപാത്രങ്ങളിലും അഭിനയിച്ചിരുന്നു.

kunchacko-boban

ഈ വര്‍ഷം ജനുവരി മുതല്‍ നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. അതില്‍ തൊണ്ണൂറുകളിലെ പഴയ ചാക്കേച്ചനെ തിരിച്ച് കിട്ടിയെന്ന് പറയുന്നവരുമുണ്ട്. 2018 ആരംഭിച്ച് ഏട്ട് മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം സിനിമകളാണ് റിലീസിനെത്തിയത്. ഇനി വരാനിരിക്കുന്നതും നിരവധി ചിത്രങ്ങളാണ്.

ചാക്കോച്ചന്‍

ചാക്കോച്ചന്‍

ഒരു കാലത്ത് പെണ്‍കുട്ടികളുടെ ഹൃദയം കവര്‍ന്നെടുത്ത കുഞ്ചോക്കോ ബോബന്‍ അന്നത്തെ പോലെ ഇന്നും ചുള്ളന്‍ ചെക്കനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തിരുന്ന ചോക്ലേറ്റ് ഹീറോ വേഷം ഇപ്പോഴും ചാക്കോച്ചന് ഒരുപോലെ ചേരും. 2018 കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് അനുഗ്രഹിക്കപ്പെട്ട വര്‍ഷമായിരുന്നു. ഇതിനകം അഞ്ചോളം സിനിമകളാണ് റിലീസിനെത്തിയത്. അതില്‍ എല്ലാ സിനിമകളും തിയറ്ററുകളില്‍ നല്ല പ്രകടനം കാഴ്ച വെച്ചിരുന്നു. വരാനിരിക്കുന്ന സിനിമകളും അതേ നിലവാരം പുലര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ സിനിമകള്‍

ഈ വര്‍ഷത്തെ സിനിമകള്‍

ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്സ്, ശിക്കാരി ശംഭു എന്നിങ്ങനെ ചാക്കേച്ചന്‍ നായകനായി അഭിനയിച്ച രണ്ട് സിനിമകളായിരുന്നു 2018 ജനുവരിയില്‍ റിലീസിനെത്തിയത്. ദിവാന്‍ജിമൂല കാര്യമായി വിജയിച്ചിരുന്നില്ലെങ്കിലും ശിക്കാരി ശംഭു സൂപ്പര്‍ ഹിറ്റായിരുന്നു. ക്യാമറമാന്‍ ജോണ്‍ പോള്‍ എന്ന വേഷത്തില്‍ റോമാന്റിക് ഹീറോയായി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച സിനിമയാണ് കുട്ടനാടന്‍ മാര്‍പ്പാപ്പ. മാര്‍ച്ചില്‍ റിലീസ് ചെയ്ത സിനിമ തിയറ്ററുകളില്‍ ഹിറ്റായിരുന്നു.

 പഞ്ചവര്‍ണതത്ത

പഞ്ചവര്‍ണതത്ത

കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം എന്ന സിനിമയിലും കുഞ്ചാക്കോ ബോബന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തില്‍ അതിഥി താരമായെത്തിയാണെങ്കിലും ചാക്കോച്ചന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയാണ് അവസാനമിറങ്ങിയ കുഞ്ചാക്കോ ബോബന്റെ സിനിമ. ജയറാമും ചാക്കോച്ചനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടിയ ചിത്രമായിരുന്നു.

മാംഗല്യം തന്തു നാനേന

മാംഗല്യം തന്തു നാനേന

ഇനി വരാനിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ സിനിമയാണ് മാംഗല്യം തന്തു നാനേന. ഫാമിലി എന്റര്‍ടെയിനര്‍ മൂവിയായി നിര്‍മ്മിക്കുന്ന മാംഗല്യം തന്തു നാനേനയില്‍ നിമിഷ സജയനാണ് നായിക. സൗമ്യ സാദാനന്ദന്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. കുടുംബ പശ്ചാതലത്തിലുള്ള ഒരു ആക്ഷേപ ഹാസ്യമായിരിക്കും മാംഗല്യം തന്തു നാനേന. ചിത്രത്തില്‍ വലിയ ട്വിസ്റ്റുകളോ അടിപിടി രംഗങ്ങളോ സര്‍പ്രൈസുകളോ ഇല്ലെന്നും ഒരു കുഞ്ഞു കഥയാണെന്നും സംവിധായിക പറഞ്ഞിരുന്നു.

ജോണി ജോണി യെസ് അപ്പ

ജോണി ജോണി യെസ് അപ്പ

രാമന്റെ ഏദന്‍ത്തോട്ടം എന്ന സിനിമയ്ക്ക് ശേഷം അനു സിത്താര കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്ന സിനിമയാണ് ജോണി ജോണി യെസ് അപ്പ. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് നിര്‍മ്മിക്കുന്നത്. ജോജി തോമസ് തിരക്കഥ ഒരുക്കിയ ജോണി ജോണി യെസ് അപ്പ ഹാസ്യത്തിന് പ്രധാന്യം കൊടുത്താണ് നിര്‍മ്മിക്കുന്നത്.

അള്ള് രാമേന്ദ്രന്‍

അള്ള് രാമേന്ദ്രന്‍

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന മറ്റൊരു സിനിമയാണ് അള്ള് രാമേന്ദ്രന്‍. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന സിനിമ അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. അപര്‍ണ ബാലമുരളി, ചാന്ദ്‌നി ശ്രീധരന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലാല്‍ ജോസ് ചിത്രത്തില്‍

ലാല്‍ ജോസ് ചിത്രത്തില്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍, ലാല്‍ ജോസ് കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരികയാണ്. എം സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എല്‍ജെ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നോ കഥയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X