താരപുത്രന്റെ ആദ്യ ഓണം, തന്റെ വീട്ടിലെ ഷോ മാനെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബന്‍
മകന്‍ ജനിച്ചതോടെ നടന്‍ കുഞ്ചാക്കോ ബോബനും കുടുംബവും ആഘോഷത്തിലാണ്. ഇപ്പോള്‍ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചാക്കോച്ചന്‍ളെ വീട്ടിലെ ഷോമാനെ അടക്കം പരിചയപ്പെടുത്തിയിരിക്കുകയാണ്. സഹോദരി പുത്രന്‍ ജെയിംസാണ് വീട്ടിലെ ഷോ മാന്‍. കുടുംബത്തിലെ ആണ്‍തരികളെല്ലാം ചേര്‍ന്ന് ഓണാശംസകള്‍ അറിയിക്കുന്ന വീഡിയോയും താരം പങ്കുവെച്ചു.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
കൂട്ടത്തില്‍ മകന്‍ ഇസഹാക്കും ഉണ്ടെന്നുള്ളതാണ് പുതുമ. മകനും ഭാര്യ പ്രിയയ്ക്കുമൊപ്പമുള്ള ചിത്രമായിരുന്നു ആദ്യം കുഞ്ചാക്കോ ബോബന്‍ പുറത്ത് വിട്ടത്. ഇവിടെ നിന്നും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി എന്ന സൂചനയായിരുന്നു താരം തന്നത്. ഇസയുടെ ആദ്യ ഓണം. എല്ലാവര്‍ക്കും ഞങ്ങളുടെയും ഇസ വാവയുടെയും ഓണാശംസകള്‍ എന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്തത്.

മകന് കുഞ്ഞ് മുണ്ടും തലയില്‍ കെട്ടുമൊക്കെ കൊടുത്ത് രസകരമാക്കിയിരിക്കുകയാണ്. മകന്റെ ആദ്യത്തെ ഓണം ആയതിനാല്‍ അത് അടിപൊളിയാക്കിയിരിക്കുകയാണ് താരകുടുംബം. ഇതിലൊരു ചിത്രത്തില്‍ ചെരിപ്പോ വാച്ചോ കൂളിംഗ് ഗ്ലാസോ താരം ഉപയോഗിച്ചിരുന്നില്ല. ഇതോടെ താരത്തെ കളിയാക്കി ആരാധകരുമെത്തി. ആരാധകര്‍ ആരെങ്കിലും ഇതൊക്കെ ചോദിക്കുമോ എന്ന ഭയമായിരിക്കുമെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്.
ഈ കമന്റ് ഇഷ്ടമായതിനാല്‍ രസകരമായ മറുപടിയും ചാക്കോച്ചന്‍ കൊടുത്തു. ഇപ്പോള്‍ മകനെ ചുറ്റി പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയുടെയും ജീവിതം. മകനെ അദ്ദേഹം സ്‌നേഹിക്കുന്നതിനെ പറ്റി പ്രിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇസയ്‌ക്കൊപ്പം കളിച്ച് ചിരിച്ച് ഇരിക്കുന്നതിനാല്‍ ജോലിയ്ക്ക് വരെ പോവാന്‍ മടിയാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.


Click it and Unblock the Notifications