ചാക്കോച്ചന്റെ ഇഷ്ട നായിക ആരാണെന്ന് ഉണ്ണി മുകുന്ദന്‍! വൈറലായി നടന്റെ മറുപടി

By Prashant V R

മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് സിനിമയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിനുണ്ടായത്. അനിയത്തിപ്രാവിന് ശേഷവും നിരവധി പ്രണയ ചിത്രങ്ങള്‍ ചാക്കോച്ചന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇടയ്ക്ക് സിനിമയില്‍ ഇടവേള ഉണ്ടായെങ്കിലും തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് ചാക്കോച്ചന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ചാക്കോച്ചന്റെ കരിയറിലെ വലിയ ഹിറ്റായി മാറിയിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം

മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും അഞ്ചാം പാതിര ഇടംപിടിച്ചിരുന്നു. ത്രില്ലര്‍ ചിത്രത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ചാക്കോച്ചനൊപ്പം മല്ലു സിംഗ് എന്ന ചിത്രത്തില്‍ ഒന്നിച്ച നടനാണ് ഉണ്ണി മുകുന്ദന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

ചാക്കോച്ചന്റെയും ഉണ്ണി മുകുന്ദന്റെയും

ചാക്കോച്ചന്റെയും ഉണ്ണി മുകുന്ദന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു മല്ലു സിംഗ്. മല്ലു സിംഗിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്‍ മലയാളത്തില്‍ കൂടുതല്‍ സജീവമായത്. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ചാക്കോച്ചനും ഉണ്ണി മുകുന്ദനും.

Recommended Video

ഫഹദ് മാത്രമല്ല കുഞ്ചാക്കോ ബോബനും സൈക്കോ ആയിരുന്നു...
മുന്‍പ് ചാക്കോച്ചന്റെ

മുന്‍പ് ചാക്കോച്ചന്റെ ഇഷ്ടനായിക ആരാണെന്നുളള ഉണ്ണിയുടെ ചോദ്യത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടി വൈറലായിരുന്നു. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലാണ് ഉണ്ണി മുകുന്ദന്റെ ചോദ്യത്തിന് ചാക്കോച്ചന്‍ മറുപടി നല്‍കിയിരുന്നത്. മല്ലു സിംഗില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചാക്കോച്ചന്‍ തന്നെ വിളിച്ച കാര്യവും തുടര്‍ന്ന് നല്‍കിയ പിന്തുണയുമൊക്കെ ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞിരുന്നു.

പ്രിയ ചേച്ചി കഴിഞ്ഞാല്‍

പ്രിയ ചേച്ചി കഴിഞ്ഞാല്‍ ചാക്കോച്ചന്റെ ഇഷ്ട നായിക ആരാണ് എന്നായിരുന്നു ഉണ്ണിയുടെ ചോദ്യം. "ഇതുവരെ നിരവധി റൊമാന്റിക്ക് സിനിമകളില്‍ ചാക്കോച്ചന്‍ അഭിനയിച്ചല്ലോ. അപ്പോ ആരോടെങ്കിലും പ്രത്യേക ഇഷ്ടമൊക്കെ ഉണ്ടാവും എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ചോദ്യം വന്നത്. തുടര്‍ന്ന് ഉണ്ണി മുകുന്ദനെക്കുറിച്ച് മനസുതുറന്ന ചാക്കോച്ചന്‍ അതിന് ശേഷമാണ് ചോദ്യത്തിന് മറുപടി നല്‍കിയത്.

നായികമാരല്ല

നായികമാരല്ല, ശ്രീവിദ്യ, കെപിഎസി ലളിത എന്നീ നടിമാരെ തനിക്ക് വലിയ ഇഷ്ടമാണെന്ന് ചാക്കോച്ചന്‍ പറഞ്ഞു. നായികമാരില്‍ എല്ലാവരെയും ഇഷ്ടമാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആന്‍ അഗസ്റ്റിന്‍, നമിതാ പ്രമോദ്, ഭാവന, ഭാമ, കാവ്യാ മാധവന്‍ എന്നിവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞു.

Read more about: kunchacko boban unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X