മമ്മൂക്കയെ കോപ്പി ആക്കിയതാണോ? കുഞ്ചാക്കോ ബോബന്റെ പുത്തന്‍ ഫോട്ടോ, മെഗാസ്റ്റാർ ആരാധകനെന്ന് താരം

തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയായി വിലസിയ കുഞ്ചാക്കോ ബോബന്‍ അക്കാലത്തെ പെണ്‍കുട്ടികളുടെ ആരാധ്യപുരുഷനായിരുന്നു. എന്നാല്‍ പ്രിയ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതോടെ ആരാധികമാരും നിരാശയിലായി. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവാണ് നടത്തിയത്.

ഇന്ന് ഏറ്റവും മികച്ച താരമായി മാറിയ ചാക്കോച്ചന്റെ ജീവിതത്തിലേക്ക് സന്തോഷങ്ങള്‍ വന്ന് നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു കുഞ്ചാക്കോ ബോബന്‍-പ്രിയ താരദമ്പതിമാര്‍ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്. മകന് ഇസഹാക്ക് എന്ന് പേരിട്ടതിന് ശേഷം അവനെ കുറിച്ചുള്ള ഓരോ വിശേഷവും താരം പറഞ്ഞിരുന്നു.

kunchacko-boban

ഇസയുടെ വരവ് തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വളരെ വലുതാണെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചാക്കോച്ചന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നിരുന്നു. മിനി കൂപ്പറിന്റ പ്രത്യേക പതിപ്പിലുള്ള കാര്‍ ആയിരുന്നു താരം സ്വന്തമാക്കിയത്. കേരളത്തിന് ലഭിച്ച നാല് കാറുകളില്‍ ഒന്നാണ് ചാക്കോച്ചന്റെ കൈയിലെത്തിയത്.

Recommended Video

സംവിധായകൻ സച്ചിയേ അവസാനമായി ഒരു നോക്ക് കാണാൻ എത്തി പൃഥ്വിയും മറ്റു താരങ്ങളും | FilmiBeat Malayalam

മകനും ഭാര്യയ്‌ക്കൊപ്പം പോയിട്ടായിരുന്നു ഈ കാര്‍ താരം സ്വന്തമാക്കിയത്. ഈ വിശേഷം സൂചിപ്പിച്ച് കൊണ്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കോപ്പി അടിക്കുകയാണല്ലോ എന്ന് ആരാധകര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈറലായി കൊണ്ടിരിക്കുന്ന ട്രോള്‍ ചാക്കോച്ചന്‍ തന്നെ ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്.

kunchacko-boban

കാറുകളോട് പ്രത്യേക ഇഷ്ടമുള്ള മെഗാസ്റ്റാര്‍ നേരത്തെ മിനി കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. കാറിന്റെ നിറത്തില്‍ മാത്രമേ വ്യത്യാസം ഉള്ളുവെങ്കിലും മമ്മൂട്ടിയുടെ ചില വസ്ത്രങ്ങളുമായി സാമ്യമുള്ള വേഷത്തിലെത്തിയ ചാക്കോച്ചന്റെ ചിത്രങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ചുവപ്പ് നിറത്തില്‍ വെള്ള പൂക്കളുള്ള ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയെ പോലെ തന്നെ ചാക്കോച്ചനും ഒരു ചിത്രമുണ്ടായിരുന്നു.

അതുപോലെ മമ്മൂട്ടിയുടെ പച്ചയും കറുപ്പും കൂടിയൊരു ടീ ഷര്‍ട്ടും ധരിച്ച് നില്‍ക്കുന്ന ചിത്രത്തിന് സമാനമായൊരു ചിത്രം കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. ഇതെല്ലാം കൂട്ടി ഒരു മീം ആണ് താരം പോസ്റ്റ് ചെയ്തിരുന്നത്. ഒരു ആരാധകന്റെ യാദൃശ്ചികവും മനഃപൂര്‍വ്വമല്ലാത്തതുമായ മുന്നേറ്റം എന്നായിരുന്നു ചിത്രത്തിന് താഴെ ക്യാപ്ഷനായി കൊടുത്തിരുന്നത്. അപ്രതീക്ഷിതമായി മെഗാസ്റ്റാറുമായിട്ടുള്ള ചില സാമ്യം തൻ്റെ ജീവിതത്തിലും ഉണ്ടാവുന്നു എന്നാണ് താരം സൂചിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X