ലഭിക്കുന്ന പണത്തെ കുറിച്ച് പ്രിയയോട് പറയും! അതിനൊരു കാരണമുണ്ട്, വെളിപ്പെടുത്തിചാക്കോച്ചൻ

പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും സോഷ്യൽ മീഡിയയിൽ ആരാധകരുണ്ട്. അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യമാണ് പ്രിയയുടെ വിശേഷങ്ങൾ. സോഷ്യൽ മീഡിയ പേജിലൂടെയും ചാക്കോച്ചനോട് ഇതേ ചോദ്യം പ്രേക്ഷകർ ചോദിക്കുന്നുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് . ചാക്കോച്ചന്റെ ബാക്ക് ബോണാണ് പ്രിയ. പല അഭിമുഖങ്ങളിലും താരം ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്.‌‌

Kunchacko Boban

ലൈഫിൽ മാത്രമല്ല സിനിമാ ജീവിതത്തിലും ഭാര്യ പ്രിയയ്ക്കാണ് ചാക്കോച്ചൻ പ്രഥമ പരിഗണന നൽകുന്നത്. ഉദയയുടെ തിരിച്ചുവരവില്‍ പോലും തന്റെ ഭാര്യ കഥ കേട്ട് ഒക്കെ പറഞ്ഞപ്പോഴാണ് സിദ്ധാര്‍ത് ശിവ പറഞ്ഞ കഥ സിനിമയാക്കാന്‍ ആത്മവിശ്വാസം തോന്നിയതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഏതൊരു കാര്യത്തിലും ഭാര്യക്ക് നല്‍കുന്ന പരിഗണന വളരെ വലുതാണെന്നും അത് തന്റെ അച്ഛനും അമ്മയില്‍ നിന്നും പഠിച്ച പാഠമാണെന്നുംതാരം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചാക്കോച്ചൻ ഇക്കാര്യം പറഞ്ഞത്.

"പലരും പറയാറുണ്ട്‌ ഒരു ഭാര്യ ഭര്‍ത്താവ് ബന്ധത്തില്‍, ഭര്‍ത്താവ് കഷ്ടപ്പെട്ട് ജോലി ചെയ്തു ബുദ്ധിമുട്ടി കൊണ്ട് വരുന്ന കാശ് അല്ലേല്‍ സമ്പാദ്യം വീട്ടുകാരെ അറിയിക്കരുത് എന്നുള്ളത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മള്‍ കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാല്‍ മാത്രമേ അതിന്റെ ഒരു വില അവര്‍ക്ക് മനസിലാവുകയുള്ളൂ. ഞാന്‍ ഇത് കണ്ടുപഠിച്ചത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണ്. എന്റെ ഓര്‍മ്മയില്‍ അപ്പനും അമ്മയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. അവര്‍ എപ്പോഴും ഒരുമിച്ച് ആണ് പോകുന്നത് ഒരുമിച്ചാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതൊക്കെ കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്. അപ്പോള്‍ എന്റെ ഭാര്യക്കും അതിന്റെതായ പ്രാധാന്യം ഞാന്‍ നല്‍കും". കുഞ്ചാക്കോ ബോബന്‍ പറയുന്നു.

പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണെന്ന് ചാക്കോച്ചന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്പി പോലെയുളള സിനിമകള്‍ താൻ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നംന ചാക്കോച്ചൻ പറഞ്ഞു. 2019 ചാക്കോച്ചനെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ഇത് വരെ ചെയ്തിൽ നിന്ന വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു താരത്ത തേടി എത്തിയത. കൂടാതെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. 2020 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ അഞ്ചാംപാതിര ബോക്സോഫീസിൽ വൻ വിജയമായിരുന്നു നേടിയത്. ഈ വർഷം മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണിത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X