For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും കൂടി മൂക്കട്ടെ!! സിനിമ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

  |

  അന്നും ഇന്നും മോളിവുഡിന്റെ എവർഗ്രീൻ ചോക്ലേറ്റ് ബോയ് ആണ് ചാക്കോച്ച ൻ. ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. അന്ന് താരത്തിന് പ്രപേക്ഷകർ സ്നേഹ പൂർവ്വം ചാർത്തി കൊടുത്ത വിശേഷണം ഇത്തത്തെ തലമുറയും പിന്തുടരുകയാണ്. ബോൾഡൻ , നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും ചോക്ലേറ്റ് ബോയ് എന്നുള്ള വിശേഷണം താരത്തെ വിട്ട് മാറിയിട്ടില്ല.

  ഇത് മാറ്റാനുളള തയ്യാറെടുപ്പിലാണ് താരം. സസ്പെൻസ് ത്രില്ലർ ചിത്രവുമായി എത്തുകയാണ് കുഞ്ചാക്കോ ബോബൻ. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പതിന‍ഞ്ചാം പാ‌തിരയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഇതുവരെ കണ്ടതിൽ നിന്നു വ്യത്യസ്തമായ കഥാപാത്രവുമായിട്ടാണ് ചാക്കോച്ചൻ എത്തുന്നത്. ‌ അഭിനേതാക്കൾ സംവിധാനത്തിലേയ്ക്ക് ചുവട് വർഷമായിരുന്നു ഇത്. പൃഥ്വിരാജ്. ഷാജോൺ തുടങ്ങിയ താരങ്ങൾ തങ്ങളുടെ സംവിധാന സംരംഭവുമായി എത്തിയിരുന്നു. ഇപ്പോഴിത സിനിമ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സംവിധാനം സ്വപ്നത്തിൽ പോലുമില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. സിനിമയിൽ നിന്ന് ഇനിയും കുറെ കാര്യങ്ങൾ പഠിക്കാനും അറിയാനുമുണ്ട്. സംവിധാനത്തിലേക്കിറങ്ങുമ്പോഴാണ് അവരില്‍ പലരും ആ ജോലിയുടെ തലവേദനകളും ഭാരിച്ച ഉത്തരവാദിത്വവും തിരിച്ചറിയുന്നത്. അതെല്ലം ഞാൻ നേരത്തെ മനസ്സിലാക്കിയതുമാണ്. അതുകൊണ്ട് തന്നെ ആ വഴിയ്ക്ക് ഇറങ്ങാൻ ഉദ്യേശമില്ല. തൽക്കാലം അഭിനയവുമായി മുന്നോട്ട് പേകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ചാക്കോച്ചൻ പറഞ്ഞു.

  സിനിമ നിർമ്മാണത്തെ കുറിച്ചും താരം വെളിപ്പെടുത്തിട്ടുണ്ട്. 2020 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് ചിത്രങ്ങൾ അടുത്ത വർഷം പുറത്തു വരുന്നുണ്ട്. ആ കൂട്ടത്തിൽ കൂടുതൽ സ്ട്രെയിൻ എടുത്ത് ചെയ്യേണ്ട ചിത്രങ്ങളുമുണ്ട്. അതുകൊണ്ട് അതെല്ലാം കഴിഞ്ഞിട്ടു മാത്രമേ നിർമ്മാണത്തിലേയ്ക്ക് കടക്കുകയുള്ളുവെന്നും ചാക്കോച്ചൻ പറഞ്ഞു.

  ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ ബജറ്റ് 50 കോടി, നൂറുകോടി എന്നുപറയാനും 150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും താത്പര്യമില്ല. ഒരു സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചെലവിൽ അതൊരുക്കുന്നതിലാണ് കാര്യം.വലിയ തുക ചെലവിട്ട് ഒരു മാസ് ചിത്രം ചെയ്യാൻ താൻ ഒന്നും കൂടി മക്കട്ടെ- ചാക്കോച്ചൻ പറഞ്ഞു.

  അനിയത്തി പ്രാവിന്റെ രണ്ടാം ഭാഗത്തിനുള്ള സാധ്യത കുറവാണെന്നും അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞു. ആദ്യ ഭാഗത്തെക്കാൽ മികച്ച രണ്ടാം ഭാഗം ഒരുക്കാൻ കഴിയുമെന്നുള്ള ഉറപ്പുണ്ടെങ്കിൽ മാത്രമേ അത്തരത്തിലുള്ള ചർച്ചകൾ പോലും സാധിക്കുകയുള്ളൂ- താരം പറഞ്ഞു. പ്രക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചക്കോ ബോബൻ ചിത്രമാണ് അഞ്ചാംപാതിര. പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് അന്‍വര്‍ ഹുസൈൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്, സസ്പെൻസ് ത്രില്ലർ ചിത്രമാണിത്.

  English summary
  Kunchacko Boban say about movie director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X