കഥ കേട്ടത് മുൻവിധിയോടെ! മിഥുനോട് ആദ്യം ചോദിച്ചത് ഇതാണ്... വെളിപ്പെടുത്തി ചാക്കോച്ചൻ
നടൻ കുഞ്ചാക്കോ ബോബന് 2019 വളരെ മികച്ച വർഷമായിരുന്നു. ഒരു പിടി മികച്ച ചിത്രങ്ങളായിരുന്നു ഈ വർഷം പുറത്തു വന്നത്. ചാക്കോച്ചന്റെ കരിയർ ഗ്രാഫ് മാറ്റി മറിക്കുന്ന തരത്തിലുളള ചിത്രങ്ങളായിരുന്നു ഇവയെല്ലാം. അഭിനയത്തിൽ വ്യത്യസ്ത പരീക്ഷണത്തിന്റെ പാതയിലാണ് താരം. അതിന് ഉദാഹരമാണ് ഈ വർഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രമായ അഞ്ചാം പാതിര. ചിത്രത്തിൽ പോലീസ് കൺസൾട്ടിങ് ക്രിമിനോളജിസ്റ്റ് അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയാണ് താരകം അവതരിപ്പിക്കുന്നത്. അഭിനയ ജീവിതത്തിലെ ഒരു വേറിട്ട വേഷമായിരിക്കും ചിത്രത്തിലേതെന്ന് ചാക്കോച്ചൻ പറഞ്ഞു, മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

2020 ൽ തിയേറ്ററുകളിൽ എത്തുന്ന തന്റെ ആദ്യ ചിത്രമാണ് അഞ്ചാം പാതിര. അഞ്ചും പാതിരയും തമ്മിലുളള ബന്ധമാണ് ചിത്രത്തിൽ പറയുന്നത്. വളരെ കാലത്തെ ആഗ്രഹമായിരുന്നു ഒരു ത്രില്ലർ ചിത്രത്തിൽ അഭിനയിക്കണമെന്ന്. നോവലുകളുടേയും ത്രില്ലർ സിനിമകളുടേയും വലിയ ആരാധകനാണെന്നും ചാക്കോച്ചൻ പറഞ്ഞു. നിർമ്മാതാവ് ആഷിഖ് ഉസ്മാനാണ് മിഥുന് പറയാനുളള കേൾക്കണമെന്ന് തന്നോട് പറഞ്ഞത്. ആട്, ആൻമരിയ കലിപ്പിലാണ് മുതലായ ഫീൽ ഗുഡ് ചിത്രങ്ങൾ ചെയ്ത ആളിൽ നിന്ന് ഇത്തരത്തിലൊരു കഥ പ്രതീക്ഷിച്ചില്ലെന്നു ചാക്കോച്ചൻ പറഞ്ഞു.

നമ്മൾ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പതിരയുടേത്. മിഥുൻ മാനുവലും ക്രൈം ത്രില്ലറു ആദ്യം ആലോചിച്ചപ്പോൾ ആദ്യം ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. കഥ കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ആദ്യം മിഥുനോട് ചോദിച്ചത്, ഇതിന് പിറകിൽ ഏത് കൊറിയൻ ചിത്രമാണെന്നാണ്. എന്നാൽ മിഥുൻ പറഞ്ഞത്, ഇതൊരു കൊറിയൻ ചിത്രത്തിലു കാണാൻ കഴിയില്ല, യഥാർഥ സംഭവമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും ചിലപ്പോൾ നടന്നതാകാം. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന നിരവധി രംഗങ്ങൾ ചിത്രത്തിനുണ്ട്.

മുൻവിധികളോടെയാണ് മിഥുന്റെ കഥ കേൾക്കാനായി ഇരുന്നത്. പുള്ളി പോയാൽ ഏത് വരെ പോകുമെന്നുള്ള ധാരണയായിരുന്നു. കഥ മുന്നോട്ട് പോകവെ ഞാൻ വിചാരിച്ച വഴികളിലൂടെയല്ല കഥ നീങ്ങുന്നത് എന്ന് മനസ്സിലായി. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത, വ്യത്യസ്തമായ വഴിത്തിരിവുകൾ വന്നു കൊണ്ടേയിരുന്നു. കഥ കേട്ട് കഴിഞ്ഞപ്പോൾ സമാനമായ കഥകളും നോ

അണിയറ പ്രവർത്തകരെ കുറിച്ച് കൂടി കേട്ടപ്പോൾ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഷൈജു ഖാലീദാണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് സൈജു ശ്രീധർ , സംഗീതം സുഷിൻ ശ്യം. കാശ് മുടക്കി മാറി നിൽക്കുന്ന സംവിധായകനല്ല ആഷിഖ് ഉസ്മാൻ. തനിയ്ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് അദ്ദേഹം. ആദ്യമായി ഞങ്ങളൊന്നിച്ച 'വര്‍ണ്യത്തില്‍ ആശങ്ക'യിലെ കൗട്ട ശിവന്‍ ഇന്നും ഇഷ്ടത്തോടെ ഓര്‍ക്കുന്ന കഥാപാത്രമാണെന്നും ചാക്കോച്ചൻ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications