എന്റെ ക്ലീഷേ സ്വപ്നങ്ങൾക്ക് അനുസരിച്ചുള്ള ഒരാളെയല്ല ഞാന്‍ കെട്ടിയത്, പ്രിയയെ കുറിച്ച് ചാക്കോച്ചൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മാതൃക ദമ്പതിമാരെന്നാണ്‌ ഇവർ അറിയപ്പെടുന്നത്. സിനിമയുമായി നേരിട്ട് ബന്ധമില്ലെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ചാക്കേച്ചന്റെ പല അഭിമുഖങ്ങളിലും പ്രിയയുടെ വിശേഷങ്ങൾ സ്ഥിരം ചോദ്യമാണ്.

ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ചാക്കോച്ചന് ഇന്നും ആ പഴയ ചോക്ലേറ്റ് ബോയ് പരിവേഷമാണുള്ളത്. നിരവധി ബോൾഡൻ കഥാപാത്രങ്ങൾക്ക് താരം ജന്മം നൽകിയിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകർക്ക് ചാക്കോച്ചൻ ആ പഴയ ചോക്ലേറ്റ് ബോയ് തന്നെയാണ്. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് ലഭിച്ച പ്രണയാഭ്യർഥനയെ കുറിച്ച് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കെട്ട് കണക്കിന് ലഭിച്ച പ്രണയലേഖനങ്ങളെ കുറിച്ചും ചാക്കോച്ചൻ വാചാലനയിട്ടുണ്ട്. മുൻപ് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ സ്വപ്നത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിത അത് വീണ്ടും ആരാധകർക്കിടയിലും സിനിമ കോളങ്ങളിലും ചർച്ചയാവുകയാണ്.

   വിവാഹ വാർഷികം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 2005 ഏപ്രിൽ 2 ആയിരുന്നു ഈവരുടെ വിവാഹം. ചാക്കേച്ചനേയും പ്രിയപത്നിയേയും സംബന്ധിച്ചടത്തോളം ഏപ്രിൽ മാസം വളരെ പ്രധാനപ്പെട്ടത്. ഒന്നിച്ചുള്ള ജീവിതം തുടങ്ങുന്നതും പുതിയ അതിഥി ജീവിതത്തിലേയ്ക്ക് എത്തുന്നതും ഏപ്രിൽ മാസത്തിലാണ്.

വിവാഹ സങ്കൽപം


15ാം വിവാഹ വർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു താരത്തിന്റെ ഭാവി ബധു സങ്കൽപം വീണ്ടും ചർച്ചയാകുന്നത്. ‘നീണ്ട മുടി... വലിയ കണ്ണുകള്‍... ശാലീനസുന്ദരി, രാവിലെ ചായയുമായി ഉണര്‍ത്താന്‍ വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു പാടിത്തരണം... എന്നൊക്കെയായിരുന്നു ഭാവിവധുവിനെ കുറിച്ചുള്ള എന്റെ ക്ലീഷേ സ്വപ്നങ്ങള്‍. എന്നാല്‍ അങ്ങനെ ഒന്നുമുള്ള പെണ്‍കുട്ടിയെയല്ല ഞാന്‍ കെട്ടിയത്.- ചാക്കോച്ചൻ പയുന്നു

 പ്രിയ പഠിപ്പിച്ച പാഠം

പ്രിയയെ വിവാഹം കഴിച്ചത്തോടെ, ജീവിതത്തെ കുറിച്ചുള്ള എന്റെ പല ധാരണങ്ങളും മാറുകയായിരുന്നു. നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്‌സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി... പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യം എന്ന് പ്രിയ എന്നെ പഠിപ്പിച്ചു തന്നു. മലയാളത്തിലെ മാതൃക ദമ്പതിമാരായിട്ടാണ് ഇവരെ അറിയപ്പെടുന്നത്.

 പ്രിയയെ കാണുന്നത്

തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന കാലത്താണ് പ്രിയയെ ആദ്യമായി കാണുന്നത്. അന്ന് പങ്കജ് ഹോട്ടലിലാണ് ഞാന്‍ താമസിച്ചത്. ഒരു ദിവസം എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ മാര്‍ ഇവാനിയോസ് കോളേജിലെ കുറെ പെണ്‍കുട്ടികള്‍ റിസപ്ഷനില്‍ വന്നു. ഞാനോരോ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നല്‍കി. അതില്‍ വിടര്‍ന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണില്‍ ഉടക്കി. അന്നുമുതല്‍ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണം എന്നില്‍ ഉണ്ടായിരുന്നു.'

പ്രണയം വിവാഹത്തിലെത്തിയത്


കുറെ നാളുകള്‍ക്കു ശേഷം എന്റെ മൊബൈലിലേക്ക് അവളുടെ വിളി വന്നു. നിര്‍മ്മാതാവായ ഗാന്ധിമതി ബാലന്റെ മകളുടെ സുഹൃത്താണ് പ്രിയ. എന്റെ നമ്പര്‍ അവിടെ നിന്നാണ് അവള്‍ സംഘടിപ്പിച്ചത്. പിന്നീട് നിരന്തരം വിളിയായി, അങ്ങനെയാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്.' രണ്ട് പേരുടേയും പ്രണയം അസ്ഥിയിൽ പിടിച്ചപ്പോൾ തന്റെ അച്ഛനേയും കൊണ്ട് പ്രിയയുടെ വീട്ടിൽ വിവാഹം ആലോചിക്കാൻ പോകുകയായിരുന്നു. രണ്ട് വീട്ടുകാർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പഠിത്തം കഴിഞ്ഞതിനു ശേഷം വിവാഹം നടത്താമെന്ന് മാത്രമാണ് അവർ പറഞ്ഞത്.- താരം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X