പൃഥ്വിയോടും ജയനോടും അസൂയപ്പെട്ടിട്ട് കാര്യമില്ല, പണ്ടത്തെ തന്റെ പ്രശ്നം തുറന്ന് പറഞ്ഞ് ചാക്കോച്ചൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരങ്ങളാണ് പൃഥ്വിരാജ് , ജയസൂര്യ, കുഞ്ചോക്കോ ബോബൻ. പ്രേക്ഷകർക്ക് ഒരുമിച്ച് കാണാൻ ഏറെ ആഗ്രഹമുളള താരജോഡികളാണ് ഇവർ. സിനിമയിലെ അടുത്ത സുഹൃത്തുക്കളാണിവർ . 2003 ൽ പുറത്തിറങ്ങിയ സ്വപ്നക്കൂട് എന്ന ചിത്രത്തിലായിരുന്നു മൂവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. വൻ വിജയമായിരുന്നു ചിത്രം . അന്ന് മികച്ച കളക്ഷൻ സ്വന്തമാക്കാനും ചിത്രത്തിനായിരുന്നു. ഇന്നും പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ചർച്ച വിഷയമാകാറുണ്ട്.

ഇപ്പോഴിത അടുത്ത സുഹൃത്തുക്കളെ കുറിച്ച് കുഞ്ചാക്കോബോബൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ, പൃഥ്വിരാജ് എന്നീ താരങ്ങളുടെ അഭിനയത്തെ കുറിച്ചും സിനിമയോടുള്ള അവരുടെ അധ്വാനത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

  സീനിയർ

പൃഥ്വിക്കും, ജയസൂര്യക്കും ഒപ്പം സിനിമ ചെയ്തിട്ടുണ്ടെങ്കിലും ഇവരെക്കാൾ മുമ്പെ വെള്ളിത്തിരയിൽ എത്തിയത് ചാക്കേച്ചനാണ്. 1997 ൽ ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് ൺന്ന ചിത്രത്തിലൂടെയായിരുന്നു കുഞ്ചോക്കോ ബോബൻ സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അന്നും ഇന്നും മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് ആണ് അദ്ദേഹം. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തപ്പോഴും ചാക്കേച്ചൻ പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ടായിരുന്നു.

 പൃഥ്വിരാജിന്റെ തുടക്കം

2002 ലാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് രഞ്ജിതിന്റെ നന്ദനത്തിലൂടെയായിരുന്നു. ഇതിന് ശേഷം മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ പൃഥ്വിരാജിന് കഴിഞ്ഞിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടനാണ് പൃഥ്വി. കഥാപാത്രവും കഥയും നോക്കിയാണ് താരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഇത് തന്നെയാണ് വളരെ വേഗം സൂപ്പർ താരങ്ങളുടെ കൂട്ടത്തിലേയ്ക്ക് പൃഥ്വിരാജിനെ ഉയർത്തിയത്.

  വ്യത്യസ്ത കഥാപാത്രങ്ങൾ

വ്യത്യസ്ത കഥാപാത്രങ്ങൾ ധൈര്യപൂർവ്വം ഏറ്റെടുക്കുന്ന നടനാണ് ജയസൂര്യ. ഇതാണ് ജയസൂര്യയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. സിനിമയ്ക്ക് വേണ്ടി എന്ത് കഠിന പ്രയത്നം ചെയ്യാനും ഒരുമടിയും ഇദ്ദേഹം കാണിക്കാറില്ല. വില്ലൻ വേഷങ്ങൾ പോലും അതിമനോഹരമാക്കും. മിമിക്രിയിലൂടെ സിനിമയിൽ എത്തി മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം സൃഷ്ടിച്ച താരമാണ് ജയസൂര്യ.

Recommended Video

Shaji Kailas Movie Kaduva Rolling Soon
കഠിന പ്രയത്നം

തന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും, ജയസൂര്യയുമെന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘പൃഥ്വിയും ജയനും(ജയസൂര്യ) ഞാന്‍ വന്നതിന് ശേഷം വന്നിട്ടുള്ളവരാണ് അവര്‍ രണ്ടു പേരും എന്നെക്കാള്‍ കൂടുതല്‍ സിനിമയിലേക്ക് ഇറങ്ങുകയും പ്രയത്നിക്കുകയും അദ്ധ്വാനിക്കുകയും ചെയ്തവരാണ്. എനിക്കൊപ്പം തന്നെ സിനിമയിലും അഭിനയിച്ചിട്ടുള്ളവരാണ്. ആ നിലയില്‍ നോക്കുമ്പോള്‍ അവര്‍ എന്റെ ജൂനിയര്‍ ആകുന്നില്ല. അവര്‍ ഇപ്പോള്‍ എന്നേക്കാള്‍ വലിയ സ്ഥാനം അലങ്കരിക്കുന്നുവെങ്കില്‍ അതില്‍ ഞാന്‍ പരിതപിച്ചിട്ട്‌ കാര്യമില്ല. കാരണം അവര്‍ എന്നെക്കാള്‍ കൂടുതല്‍ എഫര്‍ട്ട് എടുത്തിട്ടുള്ളവരാണ്.

തന്റെ പോരായ്മ

തന്റെ പോരായ്മയെ കുറിച്ചും കുഞ്ചാക്കോബോബൻ പറയുന്നുണ്ട്.ചോക്ലേറ്റ് കഥാപാത്രങ്ങള്‍ ഓവര്‍കം ചെയ്യാതിരുന്നതായിരുന്നു അക്കാലത്തെ എന്റെ പ്രധാന പരിമിതി. അങ്ങനെയൊരു ഇമേജില്‍ നിന്ന് മാറി സിനിമ ചെയ്തപ്പോഴാണ് ഞാന്‍ എന്നെ നടനായി അംഗീകരിച്ചു തുടങ്ങിയത്'. കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തിൽ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X