ഇസയോടൊപ്പം ചാക്കോച്ചൻ, ആദ്യം വീട്ടിൽ കൊച്ചു സ്വർഗമുണ്ടാക്കു... ചിത്രം പങ്കുവെച്ച് താരം

കൊറോണ വൈറസ് ബാധയെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് താരങ്ങൾ വീട്ടിലിരിക്കുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ആഘോഷിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. മകൻ ഇസയോടൊപ്പമാണ് താരത്തിന്റെ അവധി ദിനങ്ങൾ. മകന്റെ വളർച്ചയുടെ ഓരോ ഘട്ടവും ആരാധകരുമായി പങ്കുവെയ്ക്കാറുള്ള താരം ഇപ്പോഴിത ഇസയുടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് .

kunchacko boban

കുഞ്ഞ് ഇസ കളിക്കുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. '' ഭൂമിയിൽ ഒരു സ്വർഗമുണ്ടാക്കാൻ ആദ്യം നിങ്ങൾ വീട്ടിലൊരു സ്വർഗമുണ്ടാക്കൂ. വീട്ടിനുളളിൽ സുരക്ഷിതരായി ഇരിക്കൂൂ. സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും നിർദ്ദേശങ്ങൾ പാലിക്കുക- ഇസയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് കുഞ്ചോക്കോ ബോബൻ കുറിച്ചു. ചാക്കോച്ചന്റെ ചിത്രം ചർച്ച വിഷയമായിട്ടുണ്ട്. അച്ഛനും മകനും എല്ലാവിധ ആശംസയും നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ഇസയുടെ വിശേഷങ്ങളും ഇവർ ചോദിക്കുന്നുണ്ട്.

ഇസയെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതം. പല അഭിമുഖങ്ങളിലും താരം ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അടുത്ത മാസം ഏപ്രിൽ 17 ന് ഇസയ്ക്ക് ഒരു വയസ്സ് പൂർത്തിയാകുകയാണ്. 2005 ലായിരുന്നു കുഞ്ചാക്കോ ബോബൻരേയും പ്രിയയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് 14 വർഷത്തിന് ശേഷമാണ് ഇവർക്ക് ഇസ പിറക്കുന്നത്. കാത്തിരുന്നു കിട്ടിയ കൺമണി ആയതു കൊണ്ട് തന്നെ കുഞ്ഞിനോടൊപ്പമുള്ള ഒരേ നിമിഷവും രണ്ട് പേരും ആഘോഷമാക്കുകയാണ്.

ചാക്കോച്ചന്റെ സോഷ്യൽ മീഡിയയ പേജുകളിൽ ഇസയാണ് താരം. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കറുണ്ട്.സിനിമകള്‍ കഴിഞ്ഞാല്‍ ഇസഹാക്കാണ് തന്റെ ലോകമെന്ന് അടുത്തിടെ നടന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇസയുടെ വരവോട് താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞിരിക്കുകയാണ്.

പോയ വർഷവും 2020 ലും പുറത്തിറങ്ങിയ ചാക്കോച്ചൻ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളാണ്. ഈ വർഷം ആദ്യം പുറത്തിയങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിര. തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ഒരു സസ്പെൻസ് ത്രില്ലർ ചിത്രമായിരുന്നു അഞ്ചാം പാതിര. ജിസ് ജോയിയുടെ മികച്ച നടന്‍ മോഹന്‍കുമാര്‍, പട, ഷഹീദ് ഖാദര്‍ ചിത്രം, മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം, ജോണ്‍പോള്‍ ജോര്‍ജ്ജ് ചിത്രം, സൗബിന്‍ ഷാഹിര്‍ ചിത്രം, ജൂഡ് ആന്റണി ജോസഫിന്റെ 2403 എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുളള കുഞ്ചാക്കോ ബോബൻ ചിത്രം.

കുഞ്ചാക്കോ ബോബൻ ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X