പല മുൻനിര നടിമാരും അന്ന് എനിക്കൊപ്പം അഭിനയിച്ചില്ല! കാരണം തുറന്നുപറഞ്ഞ് ചാക്കോച്ചന്‍

By Midhun Raj

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസിലിന്റ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രം ചാക്കോച്ചന്റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. അനിയത്തിപ്രാവിന് പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. വിജയ ചിത്രങ്ങള്‍ക്ക് ശേഷം നിരവധി പരാജയ സിനിമകളും ചാക്കോച്ചന്റെ കരിയറില്‍ പുറത്തിറങ്ങി.

തുടര്‍പരാജയങ്ങള്‍ മലയാളത്തില്‍ നടന്റെ താരമൂല്യം കുറയാന്‍ കാരണമായിരുന്നു. പിന്നാലെ 2006ന് ശേഷം കുറച്ചുകാലം കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് ചാക്കോച്ചന്‍ വീണ്ടും മോളിവുഡില്‍ സജീവമായത്. ട്രാഫിക്ക്, സീനിയേര്‍സ്, മല്ലു സിംഗ്, റോമന്‍സ്, ഓര്‍ഡിനറി പോലുളള സിനിമകളാണ് തിരിച്ചുവരവില്‍ ചാക്കോച്ചന്റെതായി വലിയ വിജയം നേടിയത്.

തുടര്‍ന്ന്

തുടര്‍ന്ന് കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം ഇന്‍ഡസ്ട്രിയില്‍ മുന്നേറിയത്. അതേസമയം സിനിമയിലേക്കുളള തിരിച്ചുവരവില്‍ തനിക്കുണ്ടായ അനുഭവം മുന്‍പ് ഒരഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ തുറന്നുപറഞ്ഞിരുന്നു. തിരിച്ചുവരവില്‍ തനിക്ക് താരമൂല്യം കുറവായതിനാല്‍ തന്റെ കൂടെയഭിനയിക്കാന്‍ നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

Recommended Video

സംവിധായകൻ സച്ചിയേ അവസാനമായി ഒരു നോക്ക് കാണാൻ എത്തി പൃഥ്വിയും മറ്റു താരങ്ങളും | FilmiBeat Malayalam
ഒരുപാട് നായികമാരെ

ഒരുപാട് നായികമാരെ താന്‍ ഇങ്ങനെ അടുത്ത പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ടെന്ന് ചാക്കോച്ചന്‍ പറയുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്നും കൂടി ചിന്തിച്ചത് കൊണ്ട് തനിക്ക് അതില്‍ വിഷമം തോന്നിയിട്ടില്ല എന്നും ചാക്കോച്ചന്‍ പറയുന്നു. മാര്‍ക്കറ്റ് വാല്യൂ മാറിയപ്പോള്‍ അവരൊക്കെ വിളിക്കാറുണ്ടെന്നും നടന്‍ പറഞ്ഞു.

സിനിമയില്‍ താന്‍

സിനിമയില്‍ താന്‍ തിരിച്ചുവന്നപ്പോള്‍ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ പറഞ്ഞു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് ചാക്കോച്ചന്‍ ഇപ്പോള്‍. കൈനിറയെ സിനിമകളുമായിട്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മുന്നേറികൊണ്ടിരിക്കുന്നത്. ഈ വര്‍ഷമാദ്യം അഞ്ചാം പാതിര എന്ന ത്രില്ലര്‍ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം

മികച്ച പ്രതികരണത്തോടൊപ്പം ചാക്കോച്ചന്റെ ആദ്യ അമ്പത് കോടി ചിത്രമായും സിനിമ മാറിയിരുന്നു. അഞ്ചാം പാതിര ടെലിവിഷനില്‍ എത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മിഥുന്‍ മാനുവല്‍ തോമസായിരുന്നു ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരുന്നത്. അഞ്ചാം പാതിര കഴിഞ്ഞും നിരവധി ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ലോക് ഡൗണ്‍ കാലത്ത്

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്തിയിരുന്നു. ഇസഹാക്കിന്റെ വരവോടെ താരത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിരുന്നു. സിനിമാത്തിരക്കുകള്‍ കഴിഞ്ഞാല്‍ മകനൊപ്പമാണ് താരം സമയം ചെലഴിക്കുന്നത്. ചാക്കോച്ചന്‍ പങ്കുവെക്കാറുളള ഇസയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മകന്റെ ഒന്നാം പിറന്നാളും തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികവുമെല്ലാം അടുത്തിടെ ചാക്കോച്ചന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X