ചാക്കോച്ചനോടുള്ള സ്‌നേഹം! അതിഗംഭീരമായ ലീഫ് ആര്‍ട്ടിന്റെ ചിത്രം പുറത്ത് വിട്ട് കുഞ്ചാക്കോ ബോബന്‍
വര്‍ഷങ്ങളായി ചോക്ലേറ്റ് ഹീറോ ആയി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ് മുതലുള്ള ആരാധകര്‍ ഇന്നും ചാക്കോച്ചനുണ്ട്. തൊണ്ണൂറുകളില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധികമാരുള്ളതും ചാക്കോച്ചനായിരുന്നു. ഇപ്പോഴും അതിലൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടി കാണിച്ച് തന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബനിപ്പോള്‍.

ലീഫ് ആര്‍ട്ടിലൂടെ ചാക്കോച്ചന്റെ മുഖം ഒരു ആരാധകന്‍ വരച്ച് കൊടുത്തിരിക്കുകയാണ്. മനു ചാക്കോച്ചന്‍ എന്ന ആരാധകനാണ് ചാക്കോച്ചന് വേണ്ടി വ്യത്യസ്തമായൊരു സമ്മാനം കൊടുത്തിരിക്കുന്നത്. ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം മുറിച്ചെടുക്കുന്നതിന്റെ വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ഭാഗ്യങ്ങള്‍ നിറഞ്ഞൊരു വര്‍ഷമാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത് ഇക്കൊല്ലമായിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്ന് പേരിട്ടിരിക്കുന്ന താരപുത്രന്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്. ഇസയെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിവേഗമാണ് തരംഗമായി മാറാറുള്ളത്.


Click it and Unblock the Notifications