For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാവന ചേച്ചിക്കൊപ്പം ഇസക്കുട്ടൻ'; ഉറ്റ ചങ്ങാതിയാണ് ഭാവനയെന്ന് കുഞ്ചാക്കോ ബോബൻ!

  |

  മലയാളിക്ക് മുന്നിൽ‌ പ്രേത്യകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത അഭിനേത്രിയാണ് നടി ഭാവന. ഏറ്റവും ശക്തയായ സ്ത്രീകളിലൊരാൾ. ഇപ്പോൾ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് എന്നും ഭാവനയോട് പ്രത്യേക സ്നേഹമാണ്. അടുത്തിടെ വീണ്ടും മലയാളം സിനിമയിലേക്ക് തിരിച്ച് വരികയാണെന്ന് ഭാവന അറിയിച്ചപ്പോൾ സിനിമാപ്രേമികൾ അത്രത്തോളം ​ഗംഭീരമായിട്ടാണ് ആ വാർത്ത ആഘോഷിച്ചത്.

  'കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തിമായി, ഒരുപാട് കരഞ്ഞു'; ​ഗർഭകാലത്തെ കുറിച്ച് പാർവതി വിജയ്

  കന്നട സിനിമാ നിർമാതാവ് നവീനെ വിവാഹം കഴിച്ച് ബെം​ഗളൂരുവിലേക്ക് പോയെങ്കിലും ഇടയ്ക്കിടെ ടെലിവിഷൻ പരിപാടികൾക്കും ‌മറ്റുമായി ഭാവന കേരളത്തിൽ എത്താറുണ്ട്. ഇപ്പോൾ ഭാവനയും കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കും ഒരുമിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇസക്കുട്ടനെ കൈകളിൽ എടുത്ത് കൊ‍ഞ്ചിക്കുന്ന ഭാവനയാണ് ചാക്കോച്ചൻ പങ്കുവെച്ച ചിത്രങ്ങളിൽ ഉള്ളത്. ഭാവന ചേച്ചിയുടെ സ്നേഹം എന്നാരംഭിക്കുന്ന കുറിപ്പിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാ​ഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.

  'അവളെ ഞാൻ ബഹുമാനിക്കുന്നതിനാലാണ് ഞങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്'; മനസ് തുറന്ന് അർജുൻ കപൂർ

  'എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ...' എന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു. നിരവധി പേരാണ് ഫോട്ടോയ്ക്ക് പ്രതികരണങ്ങളുമായെത്തുന്നത്. നടി ഭാവനയും ഇസക്കുട്ടനൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാകുന്നത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ്.

  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുകയും വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ നേടുകയും ചെയ്തിരുന്നു. ഷറഫുദ്ധീനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്. ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിലിന്റേതാണ്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് ഭാവന അവസാനമായി അഭിനയിച്ച മലയാള ചിത്രം. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് ഭാവന നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേ അഭിമുഖത്തിലാണ് താൻ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണെന്നും ഭാവന അറിയിച്ചത്.

  രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘടന വേദിയിൽ അതിഥിയായെത്തിയപ്പോഴും ഭാവനയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മലയാള സിനിമയിൽ നിന്നും വിട്ടുനിന്നത് തന്റെ മനസമാധാനത്തിന് വേണ്ടിയായിരുന്നുവെന്നും ഭാവന വെളിപ്പെടുത്തിയിരുന്നു. സ്വപ്നക്കൂട് അടക്കം നിരവധി സിനിമകളിൽ ഭാവനയും കു‍ഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ പടയായിരുന്നു. ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിലും സ്ട്രീം ചെയ്യുന്നുണ്ട്. അയ്യൻകാളി പട നടത്തിയ ത്രസിപ്പിക്കുന്ന പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി കെ.എം കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു പട.

  ദീർഘനാളത്തെ പഠനത്തിനും ഗവേഷണത്തിനും സഞ്ചാരത്തിനുമൊടുവിലാണ് പട സിനിമ രൂപം കൊണ്ടത്. നിയോ നോയർ വിഭാഗത്തിൽ പെടുന്ന സിനിമ ത്രില്ലർ സ്വഭാവമുള്ളതാണ്. കേരളത്തിലെ ആദിവാസി ഭൂസമരങ്ങളിൽ പ്രധാനപ്പെട്ട ഏടാണ് 1996 ഒക്ടോബറിൽ പാലക്കാട് നടന്നത്. അയ്യൻകാളി പട എന്ന് വിളിക്കപ്പെടുന്ന ഒരു സംഘം കലക്ടറെ ബന്ദിയാക്കി. ആദിവാസി ഭൂനിയമങ്ങളിൽ സർക്കാർ പരിഷ്‌കരണം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രക്ഷോഭം നടന്നത്. വലിയ കോളിളക്കങ്ങൾക്ക് വഴിതുറന്ന സംഭവമായിരുന്നു അത്. ഈ സംഭവത്തിന് ശേഷം 25 വർഷം കഴിഞ്ഞിട്ടും എന്ത് മാറ്റമുണ്ടായി എന്നുള്ള അന്വേഷണം കൂടിയാണ് സിനിമ. നാല് വർഷം കൊണ്ട് പൂർത്തിയാക്കിയ സിനിമ കൂടിയാണ് പട.

  Read more about: kunchacko boban
  English summary
  Kunchacko Boban shared pictures of his son Izahaak Kunchacko visited actress Bhavana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X