സൗബിന്‍ മച്ചാന്‍ ഇത് മിന്നിക്കാനുള്ള വരവാണ്! അമ്പിളിയുടെ പുതിയ പോസ്റ്ററുമായി കുഞ്ചാക്കോ ബോബന്‍
ഓരോ സിനിമകള്‍ കഴിയുംതോറും നടന്‍ സൗബിന്‍ ഷാഹിര്‍ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമെത്തിയ സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സൗബിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ കണ്ടത് പോലെയല്ല, ഇനിയാണ് സൗബിന്‍ അത്ഭുതപ്പെടുത്താന്‍ പോവുന്നതെന്ന സൂചനയില്‍ മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്.
ടൊവിനോയുടെ ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി. നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖം തന്‍വി റാം ആണ് നായിക. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതിന് പിന്നാലെ പോസ്റ്ററുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നവീന്‍ നസിമിന്റെ ചിത്രമുള്ള പോസ്റ്ററാണ് വന്നത്.

ഇന്നിപ്പോള്‍ സൗബിനും തന്‍വി റാമുള്ള പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ പുറത്ത് വിട്ടിരിക്കുകയാണ്. വിവാഹ വേഷത്തില്‍ ഒരു കല്‍പ്പടവില്‍ ഇരിക്കുന്ന സൗബിനും തന്‍വിയുമാണ് ചിത്രത്തിലുള്ളത്. പുറത്ത് വന്ന ഉടനെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. സൗബിന്റെ വേറിട്ടൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഈ സെപ്റ്റംബറില്‍ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











