Just In
- 1 min ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 50 min ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 4 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
Don't Miss!
- Sports
IND vs ENG: ടെസ്റ്റിലെ കിങ് ജോ റൂട്ടാവും! സച്ചിന് വൈകാതെ തെറിക്കും- ഞെട്ടിക്കുന്ന പ്രവചനം
- News
ട്രാക്ടര്‍ റാലിക്ക് രക്ഷാ കവചമായി നിഹാങ് സിഖുകാര്‍; പൊലീസിനെ നേരിട്ടത് പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലോക്കൽമാനെ പരിചയപ്പെടുത്തി ചാക്കോച്ചൻ, വീഡിയോ വൈറലാകുന്നു
ചോക്ലേറ്റ് ഹീറോയായി വെള്ളിത്തിരയിൽ എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. അന്നും ഇന്നും ചാക്കോച്ചൻ പ്രേക്ഷകരുടെ പഴയ ചോക്ലേറ്റ് ബോയ് തന്നെയാണ്. മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് കുഞ്ചാക്കോ ബോബൻ. കുടുംബ പ്രേക്ഷകർ വീട്ടിലെ കുട്ടിയായിട്ടാണ് ചാക്കോച്ചനെ കാണുന്നത്. തിരിച്ച് ആരാധകരോടും വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് കുഞ്ചാക്കോ ബോബൻ. സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ചാക്കോച്ചന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന താരങ്ങളിൽ ഒരാളാണ് ചാക്കോച്ചൻ.
ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലാകുന്നത് നടന്റെ ഒരു വീഡിയോയാണ്. കാറിൽ ലുങ്കിയും ചപ്പലും സൂപ്പർമാന്റെ മാസ്ക്കും ധരിച്ച് വന്ന് ഇറങ്ങുകയാണ് ചാക്കോച്ചൻ. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിഴലിന്റെ ലൊക്കേഷനിലേയക്കായിരുന്നു താരത്തിന്റെ ലോക്കൽ സൂപ്പർമാൻ ലുക്കിലുള്ള വരവ്. നടന്റെ വീഡിയോ വൈറലായിട്ടുണ്ട്.
മിഥുൻ മാനുവൽ തോമസിന്റെ 'അഞ്ചാംപാതിര'യ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ത്രില്ലർ ചിത്രമാണ് നിഴൽ. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻസ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. നടി ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്.
എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ദീപക് ഡി മേനോനാണ്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ് സേവ്യർ.പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍,പി.ആർ.ഓ: പി.ശിവപ്രസാദ്, ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി.. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂർണ്ണമായും എറണാകുളവും പരിസരവുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ