മമ്മൂട്ടിയുടെ പോക്കറ്റ് അടിക്കുന്ന കുഞ്ചാക്കോ ബോബന്‍! മമ്മൂക്ക തന്നെ നോക്കി പേടിപ്പിച്ചെന്ന് താരം!
മഴവില്‍ മനോരമ എന്റര്‍ടെയിന്‍മെന്റ്‌സ് അവാര്‍ഡ് ചടങ്ങിനിടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനും യേശുദാസിനുമൊപ്പം നില്‍ക്കുന്ന ചിത്രം മമ്മൂട്ടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. രസകരമായ കാര്യം ചിത്രം പങ്കുവെച്ചതിനൊപ്പം ചാക്കോച്ചന്‍ പങ്കുവെച്ച അടിക്കുറിപ്പാണ്.

'പോക്കറ്റ് അടിക്കാന്‍ നോക്കുന്ന എന്നെ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാര്‍' എന്നും പറഞ്ഞായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം ചാക്കോച്ചന്‍ പങ്കുവെച്ചത്. മമ്മൂക്കയോടുള്ള സ്‌നേഹം പ്രകടമാക്കി ഫാന്‍ബോയ് മൊമന്റ് ആണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടായിരുന്നു വൈറലായത്. ചാക്കോച്ചന്റെ ക്യാപ്ഷനാണ് ചിത്രത്തെ മനോഹരമാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്.
അടിക്കുറിപ്പിന്റെ കാര്യത്തില്‍ പിഷാരടിയുടെ ബാധ കുഞ്ചാക്കോ ബോബനും കൂടിയെന്നാണ് ചിലരുടെ കമന്റുകള്‍. പ്രായം കൂടുതോറും ചുള്ളന്മാരായി മാറി കൊണ്ടിരിക്കുന്ന മലയാളത്തിലെ രണ്ട് താരങ്ങള്‍ ഇവരാണെന്നും തുടങ്ങി ഫോട്ടോയ്ക്ക് താഴെ കമന്റുകളുടെ ബഹളമാണ്. മമ്മൂട്ടി മോഹന്‍ലാല്‍, യുവതാരങ്ങളായ ഒട്ടനവധി പേരും പങ്കെടുത്ത ആഘോഷ നിമിഷമായിരുന്നു മഴവില്‍ മനോരമ സംഘടിപ്പിച്ചത്. വിനോദ രംഗത്തെ താരത്തിളക്കങ്ങള്‍ക്ക് ആദരമായി മഴവില്‍ മനോരമ ടിവി നടത്തിയ എന്റര്‍ടെയിന്‍മെന്റ് പുരസ്‌കാര ചടങ്ങില്‍ ചാക്കോച്ചനായിരുന്നു അവതാരകന്‍.


Click it and Unblock the Notifications











