മകന്‍ പിറന്നപ്പോള്‍ ചാക്കോച്ചന് കുട്ടിക്കളി കൂടിയോ? കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന താരം!
നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അടുത്തിടെ ഒരു ആണ്‍കുഞ്ഞ് പിറന്നത്. മകന്‍ ജനിച്ചതിന് ശേഷം അതീവ സന്തോഷത്തിലാണ് ചാക്കോച്ചന്‍. ഭാര്യയുടെയും മകന്റെയും ചിത്രങ്ങളും കുടുംബത്തിലെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി കുഞ്ചാക്കോ ബോബന്‍ പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു വീഡിയോയുമായിട്ടാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്.
ഒരു കൂട്ടം കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഗള്ളി ബോയ് എന്ന പേര് കൊടുത്താണ് ഇന്‍സ്റ്റാഗ്രാമിലൂടെ താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്‍ അടിച്ച് വിട്ട ബോള് ആകാശത്തേക്ക് പറയുന്നു പോവുന്നത് മാത്രമേ കാണാനുള്ളു. കുട്ടികള്‍ അതിശയം പ്രകടിപ്പിക്കുന്നതും പിറകില്‍ നിന്നും കേള്‍ക്കാം.

കുഞ്ഞ് വാവ ഉണ്ടായപ്പോഴെക്കും ചാക്കോച്ചന്‍ ഒന്നും കൂടി കുട്ടിത്തം കാണിക്കുവാണെന്നാണ് പലരും കമന്റായി പറയുന്നത്. നേരത്തെ നടന്‍ ഉണ്ണി മുകുന്ദനാണ് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്. പലപ്പോഴായി ഉണ്ണി പലയിടങ്ങളിലും ക്രിക്കറ്റ് കളിക്കാന്‍ പോവാറുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ അതിവേഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാവുന്നതാണ് പതിവ്. ചാക്കോച്ചന്റെ വീഡിയോയും തരംഗമാവുകയാണ്.
അള്ള് രാമേന്ദ്രനായിരുന്നു അവസാനം റിലീസ് ചെയ്ത ചാക്കോച്ചന്റെ സിനിമ. ഇനി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസ് ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു കുഞ്ചാക്കോ ബോബന്‍ ചിത്രം. ഇതല്ലാതെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന ഏഴോളം സിനിമകളാണ് ചാക്കോച്ചന്റേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications