അടച്ചിട്ട മുറിയിലെ ആ ശീലം കുഴപ്പമാകുമെന്ന് തോന്നിയപ്പോള്‍ ചെയ്തത്, വെളിപ്പെടുത്തി ചാക്കോച്ചന്‍

By Midhun Raj

മലയാള സിനിമയില്‍ നിലവില്‍ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. അഞ്ചാം പാതിരയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചാക്കോച്ചന്‍ വീണ്ടും ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയത്. ഈ വര്‍ഷം തന്നെ ഇതുവരെയായി മൂന്ന് സിനിമകളാണ് നടന്‌റെതായി തിയ്യേറ്ററുകളിലെത്തിയത്. കൂടാതെ കൈനിറയെ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

സാരിയില്‍ ഗ്ലാമറസായി സാക്ഷി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

നായാട്ട്, നിഴല്‍ തുടങ്ങിയ സിനിമകളാണ് നടന്‌റെതായി അടുത്തിടെ റിലീസ് ചെയ്തത്. അതേസമയം സിനിമകള്‍ക്കായി വലിയ തയ്യാറെടുപ്പുകള്‍ നടത്താറുളള താരം കൂടിയാണ് ചാക്കോച്ചന്‍. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം കൂടിയ സമയത്തെല്ലാം വ്യായാമത്തിനും ബാഡ്മിന്റണ്‍ കളിക്കുമായി കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു നടന്‍.

കൂടാതെ ഇതിന്‌റെ ചിത്രങ്ങളും

കൂടാതെ ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം തന്‌റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു നടന്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളിലും ആക്ടീവാകാറുളള താരമാണ് ചാക്കോച്ചന്‍. സിനിമകള്‍ക്കൊപ്പം തന്നെ കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുണ്ട് നടന്‍. ഭാര്യയ്ക്കും മകനുമൊപ്പമുളള ചാക്കോച്ചന്റെ മിക്ക ചിത്രങ്ങളും ട്രെന്‍ഡിംഗാവാറുണ്ട്.

അതേസമയം കോവിഡ് കാലത്ത്

അതേസമയം കോവിഡ് കാലത്ത് താന്‍ നേരിട്ട ഒരു പ്രധാന പ്രശ്‌നം ഒരഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. അടച്ചിട്ട മുറിയിലെ ആസ്വാദന ശീലം തനിക്ക് പ്രശ്‌നമായി തോന്നിയിരുന്നുവെന്ന് നടന്‍ പറയുന്നു. ആ സമയത്ത് നിരവധി അന്താരാഷ്ട്ര സിനിമകള്‍ കണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട കൂടുതല്‍ സിനിമകള്‍ കണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്. കോവിഡ് ഭീതിയില്‍ ലോകം പകച്ചുപോയ നാളുകളില്‍ ഏതൊരു മനുഷ്യനെയും പോലെ ഞാനും വീടിനുളളില്‍ തന്നെ കഴിഞ്ഞു. സിനിമയ്ക്കായി നിരന്തരം യാത്രകളുമായി നടന്ന ഞാന്‍ ഇത്രയധികം ദിവസം വീടിനുളളില്‍ അടച്ചിട്ടിരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

സ്വഭാവികമായി സിനിമ അവിടെയും

സ്വാഭാവികമായി സിനിമ അവിടെയും കൂട്ട് വന്നു. ഒരുപാട് അന്താരാഷ്ട്ര സിനിമകള്‍ ഈ സമയത്ത് കണ്ടു. ഒടിടി പ്ലാറ്റ്‌ഫോമിലെ വ്യത്യസ്ത ജോണറിലുളള സിനിമകള്‍ക്കൊപ്പം പകലും രാത്രിയും സഞ്ചരിച്ചു. സിനിമകളും സീരീസുകളും നിരന്തരം കാണാന്‍ തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അതൊരു പ്രശ്‌നമായി.

Recommended Video

ദുരൂഹത നിറഞ്ഞ കഥാപാത്രമായി നയന്‍താര മലയാളത്തില്‍ ഒപ്പം ചാക്കോച്ചനും
അടച്ചിട്ട മുറിയില്‍

അടച്ചിട്ട മുറിയില്‍ മണിക്കൂറുകളോളം സ്‌ക്രീനിലേക്ക് കണ്ണും നട്ടിരിക്കുക. ചിലപ്പോള്‍ ഒറ്റയ്ക്കായിരിക്കും ഇരുപ്പ്. ആ ശീലം കുഴപ്പമാകുമെന്ന് തോന്നിയപ്പോള്‍ സ്വയം ചില കരുതലുകള്‍ കൊണ്ടുവന്നു. ഫ്‌ളാറ്റിന്റെ സ്റ്റെപ്പുകള്‍ വെറുതെ കയറിയിറങ്ങിയും കളികള്‍ക്കും ചെറിയ വ്യായാമത്തിനുമെല്ലാമായി പുറത്തിറങ്ങാനും തുടങ്ങിയത് അങ്ങനെയാണ് അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അതേസമയം സിനിമകള്‍ക്കായി ഇപ്പോള്‍ വേറിട്ട ഗെറ്റപ്പുകളില്‍ എത്താറുണ്ട് ചാക്കോച്ചന്‍. ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X