twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയോട് വിരോധമുള്ള ഒരു കുട്ടിക്കാലം തനിക്കുണ്ടായിരുന്നു, അച്ഛനെ ഓർത്ത് വിതുമ്പി ചാക്കോച്ചൻ

    |

    യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി നടൻ മാറുകയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ചാക്കേച്ചൻ പിന്നീട് റൊമാന്റിക് ഹീറോയായും കരുത്തുറ്റ നായികനായും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    വിജയങ്ങൾ മാത്രമായിരുന്നില്ല ചാക്കോച്ചന്റെ കരിയറിലുണ്ടായിരുന്നത്. പരാജയത്തിന്റെ കയ്പ്പും താരം നുകർന്നിട്ടുണ്ട്. എന്നാൽ കരിയറിലെ പരാജയം ഒരിക്കൽ പോലും ചാക്കോച്ചൻ ആരാധകരെ ബാധിച്ചിരുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലും താരത്തിനോടൊപ്പം കൂടെ തന്നെയുണ്ടായിരുന്നു. പ്രേക്ഷകരുടെ മുന്നിൽ സന്തോഷത്തോടെ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബനെ യാണ് പ്രേക്ഷകർ അധികവും കണ്ടിട്ടുള്ളത്. ഇപ്പോഴിത ഇതാദ്യമായി നിറ കണ്ണുകളോടെ താരം പ്രത്യക്ഷപ്പെടുകയാണ്.

    ചങ്കാണ് ചാക്കോച്ചൻ

    ക്രിസ്മസ് സ്പെഷ്യലായി ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പരിപാടിയായിരുന്നു ചങ്കാണ് ചാക്കോച്ചൻ. ഷോയിലാണ് ഇതുവരെ കാണാത്ത നടന്റെ മുഖം കണ്ടത്. പരിപാടിയിലേയ്ക്ക് നടനെ സ്വാഗതം ചെയ്തു കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ ഒരുക്കിയിരുന്നു. വ്യക്തി ജീവിതത്തിലേയും കരിയറിലേയും മികച്ച നിമിഷങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടാണ് വീഡിയോ ഒരുക്കിയത്. എന്നാൽ ഈ വീഡിയോ നിറ കണ്ണുകളോടെയാണ് താരം കണ്ട് തീർത്ത്. കൂടാതെ പിതാവിനെ കുറിച്ചും നടൻ വാചാലനായിരുന്നു .

    നഷ്ടബോധം തോന്നിയ കാര്യം

    ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നിയ കാര്യത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് പിതാവിനെ കുറിച്ച് വാചാലനായത്. വളരെ വൈകാരികമായിട്ടായിരുന്നു നടന്റെ പ്രതികരണം. സിനിമയിലേയ്ക്ക് വാരനായിട്ടുള്ള കാരണം, അല്ലെങ്കിൽ അനുഗ്രഹം അപ്പൻ തന്നെയാണെന്നാണ് ചാക്കോച്ചൻ പറയുന്നത്. കൂടാതെ സിനിമയെ വെറുത്ത കുട്ടിക്കാലത്ത് നിന്ന് സിനിമയിൽ എത്തിയതിനെ കുറിച്ചും ന‍ടൻ പറയുന്നുണ്ട്.

    അച്ഛന്റെ ഓർമ

    സിനിമയിലേക്ക് വരാനായിട്ട് ഒരു കാരണം, അല്ലെങ്കിൽ അനുഗ്രഹം, അപ്പൻ തന്നെയായിരിക്കണം. സിനിമയെ വെറുത്തിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. സിനിമയോട് വിരോധം ഉള്ള ഒരു പയ്യൻ, ഒരുതരത്തിലും സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ഞാൻ പാച്ചിക്കയുടെ 'അനിയത്തിപ്രാവ്' എന്ന സിനിമയിലേക്ക് വരികയും, അതൊരു ചരിത്ര വിജയമായതും അദ്ദേഹത്തിന്‍റെ ആഗ്രഹം തന്നെയാകാം. ഒരു ഇടവേളയെടുത്ത ശേഷവും സിനിമകളിലേക്ക് തിരിച്ചുവരാൻ എന്നെ പ്രേരിപ്പിച്ചതും അതേ കാരണം തന്നെയായിരിക്കണം- ചാക്കോച്ചൻ വേദിയിൽ പറഞ്ഞു. നടന്റെ വാക്കുകൾ വേദിയിലുള്ളവരും നിറ കണ്ണുകളോടെയാണ് കേട്ടത്.

     മികച്ച ചിത്രം

    കൊവിഡ് മഹാമാരി ഒഴിച്ചാൽ 2020 ചാക്കോച്ചന് നല്ലൊരു വർഷമായിരുന്നു. വളരെ കുറച്ച് സിനിമകൾ മാത്രമാണ് ഈ വർഷം പുറത്തിറങ്ങിയത്. ഇതിൽ മികച്ച വിജയം നേടിയ ഒരു ചിത്രം കുഞ്ചാക്കോ ബോബന്റെ ആയിരുന്നു. മലയാളി പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയുടെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായിരുന്നു അ‍ഞ്ചാം പാതിരയിലെ ഡോ അൻവർ ഹുസൈൻ. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തത് ചിത്രം 2010 ജനുവരി10 നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. കൊവിഡ് വ്യാപനത്തിന് മുൻപ് പുറത്തിറങ്ങിയത് കൊണ്ട് തന്നെ മികച്ച കളക്ഷൻ ചിത്രത്തിന് നേടാൻ കഴിഞ്ഞു. മികച്ച ഒരു പിടി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

    അമല പോളിന്റ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു

    Read more about: kunchacko boban
    English summary
    Kunchacko Boban Shares His Father Memory, emotional video went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X