ചാക്കോച്ചന്റെ പുത്തന്‍ ലുക്കിലുളള ചിത്രം വൈറല്‍! മാസ്‌ക് എവിടെയെന്ന് ചോദിച്ച് ആരാധകര്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരത്തിന്റെ ചിത്രങ്ങള്‍ക്ക് ഇന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിരയെന്ന ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ചാക്കോച്ചന്റെ കരിയറിലെ എറ്റവും വലിയ വിജയമായി മാറിയിരുന്നു.
അഞ്ചാം പാതിര കഴിഞ്ഞും കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട് താരം.

ലോക്ഡൗണ്‍ കാലവും വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്തിയിരുന്നു. അതേസമയം കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചിലവഴിച്ചും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് താരം സമയം ചെലവഴിച്ചത്. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം താരം എപ്പോഴും പങ്കുവെക്കാറുണ്ട്.

ഒപ്പം മകന്‍ ഇസഹാക്കിന്റെ പുതിയ ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇസ ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. ഇസയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങള്‍ ചാക്കോച്ചന്‍ നേരത്തെ പങ്കുവെച്ചിരുന്നു.

ചാക്കോച്ചനും പ്രിയയ്ക്കുമൊപ്പം ഇസയുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും കാത്തിരിക്കാറുണ്ട്. ഇസ വന്ന ശേഷമാണ് കരിയറിലെ എറ്റവും വലിയ വിജയചിത്രമായ അഞ്ചാം പാതിര ചക്കോച്ചന് ലഭിച്ചത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് ചാക്കോച്ചന്‍ പേരിട്ടത്. ലോക്ഡൗണ്‍ കാലമാണ് ഇസയുടെ ഒന്നാം പിറന്നാളും പ്രിയയുടെ ജന്മദിനവും, വിവാഹ വാര്‍ഷികവുമെല്ലാം ചാക്കോച്ചനും കുടുംബവും ആഘോഷിച്ചത്.

അതേസമയം തന്റെ എറ്റവും പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ചാക്കോച്ചന്‍ ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. കുറെക്കാലത്തിന് ശേഷം ലുക്കില്‍ മാറ്റം വരുത്തിയാണ് നടന്‍ എത്തിയിരിക്കുന്നത്. ദി ചോപ്പ്ഡ് ചാക്കോച്ചന്‍ എന്ന ക്യാപ്ഷനോടെയാണ് നടന്റെ പുതിയ ചിത്രം വന്നിരിക്കുന്നത്. ഇതിന് താഴെയായി മുടി വെട്ടി അയ്‌നാണ് എന്നും തമാശരൂപേണ നടന്‍ കുറിച്ചു.
Recommended Video

അതേസമയം ചാക്കോച്ചന്റെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടന്റെ പഴയ ഹെയര്‍സ്റ്റൈല്‍ ആണ് പെരുത്തിഷ്ടമെന്നും അത് കഥ വേറെയാണെന്നും ഒരു ആരാധിക കുറിച്ചു. കൂടാതെ മാസ്‌ക് ഇടാതെയുളള ചിത്രത്തിന് അതിനെ പറ്റിയും ആളുകള്‍ ചോദിക്കുന്നുണ്ട്. മാസ്ക് എവിടെ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ബാഡ്മിന്റണ്‍ കളിക്കാനായി പുറത്തേക്ക് പോകുന്നതിനിടെ എടുത്ത സെല്‍ഫി ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് പിന്നാലെ മോഹന്‍കുമാര്‍ ഫാന്‍സ് ആണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ജിസ് ജോയ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications